For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകിയെയും സഹോദരിമാരെയും ട്രോളുന്നു; തനിക്ക് ലേശം തൊലിക്കട്ടി ഉണ്ടെന്ന് നടന്‍ അര്‍ജുന്‍ കപൂര്‍

  |

  നടി മലൈക അറോറയുമായി പ്രണയത്തിലായതിന്റെ പേരില്‍ നിരന്തരം ട്രോളുകളില്‍ നിറയാറുള്ള താരമാണ് അര്‍ജുന്‍ കപൂര്‍. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് മലൈക. തന്നെക്കാളും പ്രായം കൂടുതലുള്ള നടിയെ പ്രണയിച്ചതിന്റെ പേരിലാണ് അര്‍ജുന് കളിയാക്കലുകള്‍ നേരിടേണ്ടി വന്നത്. മലൈകയെ കുറിച്ച് മാത്രമല്ല സഹേദരി അന്‍ഷുല, അതുപോലെ ഹാഫ് സഹോദരിമാരായ ജാന്‍വി കപൂറിന്റെയും ഖുഷി കപൂറിന്റെയുമൊക്കെ പേരിലെ വാര്‍ത്തകള്‍ അര്‍ജുനിലേക്ക് എത്താറുണ്ട്.

  തന്നെയും കുടുംബത്തെയും ബന്ധുക്കളെയും ട്രോളുന്ന ആളുകള്‍ക്കുള്ള മറുപടി അര്‍ജുന്‍ തന്നെ പറഞ്ഞിരുന്നു. ' ഇതേ ആളുകള്‍ തന്നെ എന്റെ സിനിമകള്‍ കാണുകയും എന്റെ കൂടെ സെല്‍ഫി എടുക്കുയകയും സോഷ്യല്‍ മീഡിയയില്‍ പിന്തുടരുകയുമൊക്കെ ചെയ്യും. താന്‍ ചെയ്യുന്ന ജോലിയ്ക്ക് ഇരുന്നൂറ് ശതമാനം നല്‍കും. അതിനൊപ്പം വ്യക്തി ജീവിതത്തില്‍ സത്യസന്ധതയോടും ആത്മാര്‍ഥയോടും തന്റെ വ്യക്തി ജീവിതം നയിക്കുമെന്നും അര്‍ജുന്‍ പറഞ്ഞു.

  malaika-arjun-kapoo

  Also Read: വിവാഹത്തിന് മുന്‍പ് ആഗ്രഹിച്ച സ്വപ്നം, 13 വാടക വീടുകളില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മാറിയതിനെ പറ്റി മൃദുല

  താരങ്ങള്‍ കൂടുതലായി പൊതുജനങ്ങളിലേക്ക് കൂടുതല്‍ അടുത്തതോടെയാണ് അവരെ പരസ്യമായി തന്നെ ട്രോളാനുള്ള അവസരം വര്‍ധിച്ചതെന്നാണ് അര്‍ജുന്റെ അഭിപ്രായം. മുന്‍പ് ആളുകള്‍ സിനിമകള്‍ കാണുക മാത്രമാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇപ്പോഴുള്ള ആളുകള്‍ സിനിമ കണ്ടതിന് ശേഷം അതിനെ കുറിച്ചുള്ള റിവ്യൂ യൂട്യൂബിലൂടെ നിര്‍മ്മിച്ച് പുറത്ത് വിടും. അവിടെ ആശയപരമായി എന്താണ് കൂടുതല്‍ വില്‍ക്കാന്‍ സാധ്യതയുള്ളത്? ക്ലിക്ക്‌ബൈറ്റ് കിട്ടുന്നതോ, നെഗറ്റിവിറ്റി ഉള്ളതിനോ അല്ലേ? എന്ന് താരം ചോദിക്കുന്നു.

  malaika-arjun-kapoo

  Also Read: എല്ലാ സിനിമകളിലും ചുംബനമില്ല; എല്ലാവരുടെയും ചോദ്യം അതാണ്, ഇച്ചായന്‍ വിളി ഇഷ്ടമല്ലാത്തതിനെ കുറിച്ചും ടൊവിനോ

  അടുത്തിടെ തന്റെ ശരീരത്തിനുണ്ടായ മേക്കോവറിനെ പറ്റി ഒരു പോസ്റ്റുമായി അര്‍ജുന്‍ എത്തിയിരുന്നു. അതിനും ട്രോളുകളാണ് ലഭിച്ചത്. ഇതേ പറ്റിയും നടന്‍ സംസാരിച്ചു. 'താന്‍ മനഃപൂര്‍വ്വം ശരീരത്തില്‍ 'രോമം സൂക്ഷിച്ചു' എന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ ആളുകള്‍ തന്നെ വിമര്‍ശിക്കാന്‍ എന്തെങ്കിലും ഒരു കാരണം തേടിയത് പോലെയാണ് എനിക്ക് തോന്നിയത്. ഞാന്‍ ലേശം തൊലിക്കട്ടിയുള്ള ആളാണ്. എന്നാല്‍ ഞാന്‍ കാരണം എന്റെ കുടുംബത്തിന് കേള്‍ക്കേണ്ടി വരുന്നത് എന്തൊക്കെയാണ് എന്നൊര്‍ത്ത് ഭയങ്കരമായ ഫീല്‍ തോന്നാറുണ്ട്.

  Also Read: റോബിനെയും ദില്‍ഷയെയും പറ്റി അനാവശ്യം പറഞ്ഞ് ചൊറിഞ്ഞു; ധന്യയ്ക്ക് കിടിലന്‍ മറുപടി കൊടുത്ത് ദില്‍ഷ

  തന്നെ വിമര്‍ശിക്കുന്നവരുടെ പേരുകള്‍ എടുത്ത് പറഞ്ഞ് നാണംക്കെടുത്തിയെന്ന് കരുതി അവര്‍ മാറുമെന്ന് തോന്നുന്നില്ല. അതിലും നല്ല ബുദ്ധി അവരില്‍ നിന്നും മാറി നില്‍ക്കുകയും അതിലേക്ക് ശ്രദ്ധ കൊടുക്കാതിരിക്കുകയും ചെയ്യുന്നതാണ്. എന്നും അര്‍ജുന്‍ പറയുന്നു.

  English summary
  Arjun Kapoor Opens Up About Trolls On Malaika Arora And Janhvi Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X