»   » എങ്ങനെയായിരുന്നു അത്, ആ പ്രണയം തുറന്ന് പറഞ്ഞതിനെ കുറിച്ച് അര്‍ജുന്‍ കപൂര്‍!!

എങ്ങനെയായിരുന്നു അത്, ആ പ്രണയം തുറന്ന് പറഞ്ഞതിനെ കുറിച്ച് അര്‍ജുന്‍ കപൂര്‍!!

By: Sanviya
Subscribe to Filmibeat Malayalam

അര്‍ജുന്‍ കപൂറും ശ്രദ്ധാ കപൂറും നായിക-നായകനായി എത്തുന്ന ചിത്രമാണ് ഹാഫ് ഗേള്‍ഫ്രണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ട ചടങ്ങില്‍ അര്‍ജുന്‍ കപൂര്‍ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി. ഒരു പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതും ആ പ്രണയം തുറന്ന് പറഞ്ഞതിനെ കുറിച്ചുമാണ് അര്‍ജുന്‍ കപൂര്‍ പറഞ്ഞത്.

പ്രണയം തുറന്ന് പറഞ്ഞപ്പോഴാണ് അറിയുന്നത് ആ പെണ്‍കുട്ടിക്ക് മറ്റൊരു കാമുകനുണ്ടെന്ന്. അതോടെ ആ പ്രണയം അവസാനിപ്പിക്കേണ്ടി വന്നതായും നടന്‍ പറഞ്ഞു. വീട്ടുകാരുമായി സംസാരിച്ചതിന് ശേഷമാണ് പെണ്‍കുട്ടിയോട് ഇഷ്ടം തുറന്ന് പറഞ്ഞത്. പക്ഷേ അതെന്നെ നിരാശനാക്കി.

ഹാഫ് ഗേള്‍ഫ്രണ്ട്

മോഹിത് സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാഫ് ഗേള്‍ഫ്രണ്ട്. അര്‍ജുന്‍ കപൂര്‍, ശ്രദ്ധ കപൂര്‍, റേ ചക്രബര്‍ത്തി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പത്ത് പേജുകള്‍ മാത്രം വായിച്ചു

ഹാഫ് ഗേള്‍ഫ്രണ്ടില്‍ അഭിനയിക്കാന്‍ ഓഫര്‍ വന്നപ്പോള്‍ ഞാന്‍ മറ്റെല്ലാം മാറ്റി വെച്ചു. തിരക്കഥയുടെ പത്ത് പേജുകള്‍ വായിച്ചപ്പോഴേക്കും അഭിനയിക്കാമെന്ന് സമ്മതം മൂളിയതായും അര്‍ജുന്‍ കപൂര്‍ പറയുന്നു.

നിര്‍മ്മാണം

ബാലാജി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശോഭ കപൂര്‍, മോഹിത് സൂരി, ചേതന്‍ ഭഗത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെയ് 19ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

ട്രെയിലര്‍ കാണാം

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കാണാം...

English summary
Arjun Kapoor Opens Up On His Relationship Status & Reveals How He Approached A Girl Once.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam