»   » ഇടവേളയ്ക്ക് ശേഷം അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും, പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആ ചിത്രം!

ഇടവേളയ്ക്ക് ശേഷം അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും, പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആ ചിത്രം!

By: സാൻവിയ
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂറും പരിനീതി ചോപ്രയും വീണ്ടും ഒന്നിക്കുന്നു. 2012ല്‍ പുറത്തിറങ്ങിയ ഇഷ്‌ക്‌സാദെ എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നത്. അഞ്ചു വര്‍ഷത്തെ ഇടവേളയുണ്ട് ഇരുവരും ഒന്നിക്കുന്നില്‍.

കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇരുവരും ഒന്നിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ സന്ദീപ് ഔര്‍ പിങ്കി ഫറാര്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

arjun-parineeti

ദിപാകര്‍ ബാനര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ഒരു ഡ്രാമാറ്റിക് ത്രില്ലറായിരിക്കുമെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് നാട്ടുകാരായ നായികയും നായകനും ഒന്നിക്കുന്നതാണ് ചിത്രം.

arjun-kapoor

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ലെങ്കിലും പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയുള്ളതായി സംവിധായകന്‍ പറയുന്നു. ഈ ചിത്രം ഒരു പുതിയൊരു അനുഭവമായിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.

English summary
Arjun Kapoor And Parineeti Chopra To REUNITE, Can You Guess The Film's Title?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam