»   » സല്‍മാന്‍ ഖാന്റെ പെങ്ങള്‍ അര്‍പിതയുടെ വീട്ടില്‍ മോഷണം, കള്ളന്‍ കൊണ്ടുപോയത് ലക്ഷങ്ങളും സ്വര്‍ണ്ണവും!!

സല്‍മാന്‍ ഖാന്റെ പെങ്ങള്‍ അര്‍പിതയുടെ വീട്ടില്‍ മോഷണം, കള്ളന്‍ കൊണ്ടുപോയത് ലക്ഷങ്ങളും സ്വര്‍ണ്ണവും!!

Posted By: Dyuthi
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്റെ വീട്ടില്‍ മോഷണം. സ്വര്‍ണ്ണവും പണവുമുള്‍പ്പെടെ മൂന്ന് ലക്ഷം രൂപ മൂല്യമുള്ള വസ്തുക്കളാണ് നഷ്ടമായത്. സംഭവത്തില്‍ വീട്ടുജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാന്ദ്രയിലെ ഷേര്‍ളി രാജന്‍ റോഡിലായിരുന്നു സംഭവം.

അര്‍പ്പിതയുടെ വീട്ടിലെ ജോലിക്കാരി അഫ്‌സാ ഖാനാണ് പോലീസ് പിടിയിലായത്. ജൂലൈ 30 മുതല്‍ 35കാരിയായ അഫ്‌സ ജോലിക്ക് വരാതായതോടെയാണ് സംശയം ബലപ്പെടുന്നത്. അര്‍പ്പിതയ്‌ക്കൊപ്പം താമസിച്ചിരുന്ന വീട്ടുജോലിക്കാരിയ്ക്ക് വീടിനുള്ളില്‍ എല്ലായിടത്തും പ്രവേശനമുണ്ടായിരുന്നു. ഗോള്‍ഡ് കോയിനും ഡിസൈനര്‍ വസ്ത്രങ്ങളും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു.

arpithakhan

പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസിന് ഡ്രൈവറോടും അടുത്തവീട്ടിലെ വീട്ടുജോലിക്കാരോടും സംസാരിച്ചതുവഴി ലഭിച്ച  വിവരങ്ങളാണ് പ്രതിയുടെ അറസ്റ്റിന് നിര്‍ണ്ണായകമായത്. നലസോപ്പാറയിലെ വീട്ടില്‍ നിന്നായിരുന്നു അഫ്‌സാ ഖാനെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവര്‍ അര്‍പ്പിതയുടെ വീട്ടിലെ ജോലിക്കാരിയാണ്.

English summary
Salman Khan's sister Arpitha's home made held for stealing gold and mone from their home. Gold coins, money and designer wears includfing stolen things.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam