»   » പ്രേക്ഷകര്‍ ശിശുക്കളാണെന്ന് കരുതരുതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് നടി!!

പ്രേക്ഷകര്‍ ശിശുക്കളാണെന്ന് കരുതരുതെന്ന് സെന്‍സര്‍ ബോര്‍ഡിനോട് നടി!!

Posted By: Pratheeksha
Subscribe to Filmibeat Malayalam

സെന്‍സര്‍ ബോര്‍ഡിനെതിരെ കടുത്ത വിമര്‍ശനവുമായി ബോളിവുഡ് നടി സോഹ അലി ഖാന്‍. സോഹ അലിഖാന്റെ അമ്മ ശര്‍മ്മിള ടാഗോര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫീലിം സര്‍ട്ടിഫിക്കേഷന്‍ അംഗമാണെന്നിരിക്കെയാണ് നടിയുടെ ഈ തുറന്നു പറച്ചില്‍.

സെന്‍സര്‍ഷിപ്പ് തീരുമാനങ്ങളെ താന്‍ വില കല്‍പ്പിക്കുന്നില്ലെന്നും പ്രേക്ഷകര്‍ ശിശുക്കളാണെന്ന് സെന്‍സര്‍ ബോര്‍ഡ് കരുതരുതെന്നുമാണ് സോഹ പറയുന്നത്. സോഹയുടെ ഈ വിമശനത്തിനു പിന്നിലുളള കാരണമെന്തെന്നു വായിക്കൂ...

സോഹ അലിഖാന്‍

ക്രിക്കറ്റ് താരമായിരുന്ന മന്‍സൂര്‍ അലിഖാന്‍ പട്ടോടിയുടെയും മുന്‍ ബോളിവുഡ് നടി ശര്‍മിള ടാഗോറിന്റെയും മകളാണ് സോഹ അലിഖാന്‍.2004 ല്‍ പുറത്തിറങ്ങിയ ദില്‍ മാംഗേ മോര്‍ ആണ് സോഹയുടെ ആദ്യ ബോളിവുഡ് ചിത്രം. ഒന്നിലധികം ബംഗാളി ചിത്രത്തിലും സോഹ അലിഖാന്‍ അഭിനയിച്ചിട്ടുണ്ട്.

സെന്‍സര്‍ബോര്‍ഡ് നയങ്ങളെ അംഗീകരിക്കാനാവില്ല

സെന്‍സര്‍ബോര്‍ഡ് നയങ്ങളെ അംഗീകരിക്കാനാവില്ലെന്നും ബോര്‍ഡ് പണ്ടു മുതലേ പ്രേക്ഷകരെ ശിശുക്കളായായാണ് കാണുന്നതെന്നുമാണ് സോഹ പറയുന്നത്.

സോഹയുടെ ചിത്രം ഒക്ടോബര്‍ 31

സോഹ നായികയാവുന്ന ചിത്രം ഒക്ടോബര്‍ 31 നു സെന്‍സര്‍ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടി ഇത്തരത്തില്‍ പ്രതികരിച്ചത്. ഹാരി സച്ച്‌ദേവ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് .സംവിധായകന്‍ ഹാരി ബോര്‍ഡിനോട് കര്‍ശന ഭാഷയില്‍ ഇടപെടുന്നതിനു പകരം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും താനതിനെ അനുകൂലിക്കുന്നില്ലെന്നും നടി വ്യക്തമാക്കുന്നു

ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ട ചിത്രം

ഇന്ദിരാഗാന്ധി വധമാണ് ചിത്രത്തിന്റെ പ്രമേയം .ചിത്രത്തില്‍ 40 ല്‍ അധികം കട്ടുകളാണ് സെന്‍സര്‍ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും സോഹ പറയുന്നു.

സോഹ അലിഖാന്റെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Soha Ali Khan, whose mother Sharmila Tagore was once chief of the Central Board of Film Certification , says that as an artist she does not believe in censorship and CBFC needs to stop treating the audience as children.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam