»   » താനൊരു വഴക്കാളിയായിരുന്നെന്ന് ആമിര്‍ഖാന്‍!

താനൊരു വഴക്കാളിയായിരുന്നെന്ന് ആമിര്‍ഖാന്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

അഭിനയ രംഗത്തേക്കു ചുവടുവെയ്ക്കുന്നതിനു മുന്‍പ് താനൊരു വഴക്കാളിയായിരുന്നെന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. ആമിറിന്റെ അടുത്തു പുറത്തിറങ്ങാനിരിക്കുന്ന ദംഗല്‍ എന്ന ചിത്രത്തിലെ ഗാനത്തിന്റെ പ്രമോഷനിടെയാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

മുന്‍ ഇന്ത്യന്‍ ഗുസ്തി താരമായിരുന്ന ഒരച്ഛന്‍ തന്റെ സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി പെണ്‍മക്കളെ ഗുസ്തിപരിശീലനത്തിനയക്കുന്നതാണു ദംഗലിന്റെ പ്രമേയം. യഥാര്‍ത്ഥത്തില്‍ സ്വപ്‌നം രക്ഷിതാക്കളുടെതായിരിക്കരുതെന്നും മക്കളുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിനായി രക്ഷിതാക്കള്‍ പിന്തുണ നല്‍കണമെന്നും ആമിര്‍ പറയുന്നു.

Read more: കത്രീന കൈഫിന്റെ കൈയ്യിലുണ്ട് ഡൊണാള്‍ഡ് ട്രംപിനെ കുഴക്കുന്ന ഒരു ചോദ്യം!

amir-14-14

താന്‍ മൂന്നു കുട്ടികളുടെ അച്ഛനാണ്. അവരുടെ വ്യക്തിത്വത്തിന് പ്രാധാന്യം നല്‍കുന്ന കൂടുതല്‍ കര്‍ക്കശക്കാരനല്ലാത്ത ഒരച്ഛനാണു താന്‍. അഭിനയത്തിലേക്കു കടക്കുന്നതിനു മുന്‍പ് താന്‍ കുടുംബത്തിലെ വഴക്കാളിയായിരുന്നെന്നും അഭിനേതാവാകുക എന്നത് തന്റെ മാത്രം സ്വപ്‌നമായിരുന്നെന്നും ആമിര്‍ പറഞ്ഞു.

ബോളിവുഡില്‍ കുട്ടികള്‍ക്കായുളള ചലച്ചിത്രങ്ങള്‍ കൂടുതല്‍ നിര്‍മ്മിക്കപ്പെടേണ്ടതുണ്ടെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. ദംഗലിലെ ഹാനകാരക് ബാപ്പു എന്നു തുടങ്ങുന്ന ഗാനമാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. ചിത്രം ഡിസംബര്‍ 23 നു റിലീസ് ചെയ്യും.  പ്രധാനമന്ത്രി നരേന്ദ്രമോദി 500 ,1000 രൂപ നോട്ടുകള്‍ നിരോധിച്ച നടപടിയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം ആമിര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു

English summary
Amir khan believes that all parents should support their children to achieve their dreams instead of pressurising to follow a path against their will.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam