»   » പരദൂഷണക്കാരെ അസിന്‍ വിരട്ടുന്നു

പരദൂഷണക്കാരെ അസിന്‍ വിരട്ടുന്നു

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെത്തിയ കാലം മുതല്‍ക്കെ പരദൂഷണക്കാരുടെ നോട്ടപ്പുള്ളിയാണ് മലയാളിയായ അസിന്‍ തോട്ടുങ്കല്‍. ഗജിനിയ്ക്ക് പിന്നാലെ അമീര്‍ ഖാനെയും അസിനെയും ചുറ്റിപ്പറ്റിയാണ് ആദ്യം ഗോസിപ്പുകള്‍ പുറത്തുവന്നത്.

സല്‍മാന്‍ ഖാനൊപ്പം ലണ്ടന്‍ ഡ്രീംസ്, റെഡി എന്നീ സിനിമകളില്‍ അഭിനയിച്ചതോടെ അസിന്റെ പുതിയ ഗോസിപ്പ് നായകനായി സല്‍മാന്‍ അവരോധിയ്ക്കപ്പെട്ടു. ഒടുക്കം സല്‍മാന് ഒപ്പമാണ് അസിന്‍ താമസിയ്ക്കുന്നതെന്ന് വരെ പാപ്പരാസികള്‍ പറഞ്ഞുണ്ടാക്കി.

ആദ്യകാലത്തൊക്കെ ഗോസിപ്പുകളെയെല്ലാ താമശയായാണ് അസിന്‍ കണ്ടിരുന്നത്. ഇതെല്ലാം ഈ പ്രൊഫഷന്റെ ഭാഗമാണെന്നും അസിന്‍ പലപ്പോഴും പറഞ്ഞിരുന്നു. എന്നാല്‍ സല്‍മാന്‍ ഖാനൊപ്പമാണ് തന്റെ താമസമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയതോടെ അസിനും അവരുടെ കുടുംവും അസ്വസ്ഥരാകാന്‍തുടങ്ങിയത്രേ.

ഇപ്പോള്‍ ബോളിവുഡിലെ പരദൂഷണക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നടിയും അവരുടെ കുടുംബവും. മേലില്‍ ഇത്തരം നുണകള്‍ പടച്ചുവിട്ടാല്‍ മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കാനാണ് അസിന്റെ തീരുമാനം. ഇനിയെങ്കിലും നുണക്കഥകള്‍ക്ക് അറുതിയുണ്ടാവുമെന്നാണ് നടി കരുതുന്നത്.

English summary
Asin appealed to such miscreants to think about her family before spreading such rumors

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam