»   »  ആക്ഷന്‍ സിനിമകളില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായി ബോളിവുഡ് നായിക

ആക്ഷന്‍ സിനിമകളില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമായി ബോളിവുഡ് നായിക

Posted By:
Subscribe to Filmibeat Malayalam

ആക്ഷന്‍ ചിത്രങ്ങള്‍ പുരുഷന്മാര്‍ക്ക് മാത്രമെ ചെയ്യാന്‍ കഴിയുകയുള്ളു എന്ന കാഴ്ചപാടില്‍ നിന്നും മാറി നായികമാരെല്ലാം ആക്ഷന്‍ ചിത്രങ്ങളെ സ്‌നേഹിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

ബോളിവുഡ് നായിക അതിയ ഷെട്ടിയാണ് തനിക്ക് ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.

അതിയ ഷെട്ടി

ബോളിവുഡിലെ നായികയാണ് അതിയ ഷെട്ടി. മുബാറകന്‍ എന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് തനിക്ക് ആക്ഷന്‍ സിനിമകളില്‍ അഭിനയിക്കാനുള്ള താല്‍പര്യം താരം വെളിപ്പെടുത്തിയത്.

പരസ്യത്തിലെ അഭിനയം

താരം ന്യൂയോര്‍ക്കില്‍ കോസ്മറ്റിക് ബ്രാന്‍ഡായ ക്ലോസല്‍ കാജല്‍ എന്ന ഉത്പന്നത്തിന്റെ പരസ്യത്തില്‍ ബൈക്കില്‍ പോവുന്നതായി വേഷമിട്ടിരുന്നു. താന്‍ ആ വേഷം ഒരുപാട് ആസ്വദിച്ചിരുന്നതായി അതിയ പറയുന്നു. അതിനു ശേഷം അത്തരമൊരു വേഷം ചെയ്യാന്‍ കാത്തിരിക്കുകയാണെന്നും ആദിയ പറയുന്നു.

ആക്ഷന്‍ സിനിമ കിട്ടുകയാണെങ്കില്‍ അഭിനയിക്കും ആക്ഷന്‍ സിനിമ കിട്ടുകയാണെങ്കില്‍ അഭിനയിക്കും

ബൈക്ക് സ്റ്റണ്ട് പോലുള്ള സിനിനമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നുള്ള ചോദ്യത്തിന് താരം ഐഎഎന്‍എസിന് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. അത്തരം വേഷങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അങ്ങനെ ഒരു അവസരം കിട്ടുകയാണെങ്കില്‍ താന്‍ തീര്‍ച്ചായായും അഭിനയിക്കുമെന്നുമായിരുന്നു.

മുബാറകന്‍

അനീസ് ബാസ്മീ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി, റോമാന്റിക് സിനിമയാണ്. ഈ വര്‍ഷം ജുൈലയില്‍ ചിത്രം റിലീസിനായി തയ്യാറെടുക്കുകയാണ്. അനില്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍, ഇല്ല്യാന ഡിക്രൂസ്, അതിയ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

മകളുടെ കരിയറില്‍ സന്തുഷ്ടനായി സുനില്‍ ഷെട്ടി

ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകളുമാണ് അതിയ ഷെട്ടി. മകള്‍ കരിയര്‍ തിരഞ്ഞെടുത്തതില്‍ സന്തുഷ്ടനാണെന്നും താരം പറയുന്നു.

English summary
Athiya Shetty says if given a chance, she would love to do an action film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam