»   » ട്യൂഷന്‍ ടീച്ചറെ വച്ച് ഹിന്ദി പഠിച്ചെന്ന് പൃഥ്വി

ട്യൂഷന്‍ ടീച്ചറെ വച്ച് ഹിന്ദി പഠിച്ചെന്ന് പൃഥ്വി

Posted By:
Subscribe to Filmibeat Malayalam
Prithviraj
തന്റെ രണ്ടാമത്തെ ഹിന്ദിച്ചിത്രമായ ഔറംഗസേബ് ആദ്യചിത്രമായ അയ്യയിലേതുപോലെ മസിലുള്ള ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ളതല്ലെന്ന് പൃഥ്വിരാജ്. ഔറംഗസേബിലെ തന്റെ കഥാപാത്രം കൂടുതല്‍ അഭിനയപ്രാധാന്യമുള്ളതാണെന്നും പൃഥ്വി പറയുന്നു.

ഒരു നടനെന്ന നിലയില്‍ ശരീരപ്രദര്‍ശനത്തിലൂടെയല്ല മറിച്ച് അഭിനയമികവിലൂടെ ആളുകളുടെ മനസില്‍ ഇചം നേടാനാണ് ഞാനാഗ്രഹിക്കുന്നത്. കിടിലന്‍ ശരീരമാണെന്നോ, സുന്ദരനാണെന്നോ പറയുന്നതു കേള്‍ക്കാനല്ല ആഗ്രഹിക്കുന്നത്. ഏതു കഥാപാത്രത്തെയും മികവുറ്റതാക്കാന്‍ കഴിവുള്ള നടന്‍ എന്ന പേരുണ്ടാക്കുകയാണ് ലക്ഷ്യം. യാഥാര്‍ത്ഥ്യത്തോട് ഏറെ അടുത്തു നില്ക്കുന്ന പ്രമേയവും കഥാപാത്രങ്ങളുമാണ് ഔറംഗസേബിന്റെ പഌ് പോയിന്റുകള്‍- പൃഥ്വി പറയുന്നു.

ദില്ലിയിലെ ഭൂമാഫിയയും പോലീസും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ദൃശ്യവത്ക്കരിക്കുന്ന ഔറംഗസേബില്‍ പൃഥ്വിരാജ് ഒരു പോലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത്. അര്‍ജ്ജുന്‍ കപൂര്‍ ഇരട്ടവേഷത്തിലഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികമാര്‍ സഷാ ആഗയും സ്വര ഭാസ്‌കറുമാണ്.

പൊലീസ് കഥയാണെങ്കിലും ഔറംഗസേബ് റൗഡി റാത്തോഡ് പോലെയോ ദബാങ് പോലെയോ ഉള്ള ചിത്രമല്ലെന്നും പൃഥ്വി പറയുന്നു. പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ തനിയ്ക്ക് ബുദ്ധിമുട്ടൊന്നും തോന്നിയില്ലെന്നും ഇത് തന്റെ പതിനഞ്ചാമത്തേയോ പതിനാറാമത്തേയോ പൊലീസ് വേഷമാണെന്നും പൃഥ്വി പറഞ്ഞു. ഹിന്ദി ഭാഷയിലുള്ള ഡബ്ബിങ് ശരിയാക്കാനായി താന്‍ അത്യധ്വാനം ചെയ്തിട്ടുണ്ടെന്നും ഇതിനായി താനൊരു കോച്ചിനെ വച്ചിരിക്കുകയാണെന്നും പൃഥ്വി പറഞ്ഞു.

ഋഷി കപൂര്‍, ജാക്കി ഷ്‌റോഫ്, സിക്കന്ദര്‍ ഖേര്‍, അമൃതാ സിംഗ്, കവി ശാസ്ത്രി, ജഗത് രാവട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍. അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് റാണി മുഖര്‍ജിയുടെ പ്രതിശ്രുത വരന്‍ ആദിത്യ ചോപ്രയാണ്. സംവിധായകന്‍ അതുല്‍ സബര്‍വാളിന്റേതാണ് തിരക്കഥ. ചിത്രം മെയ് 17നാണ് തിയേറ്ററുകളില്‍ എത്തുന്നത്.

English summary
Southern actor Prithviraj, who plays a policeman in 'Aurangzeb,' says the movie is different from other commercial cop films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam