»   » പ്രണയത്തിന്റെ മധുരം പകര്‍ന്ന് 'മേരി പ്യാരി ബിന്ദു'വിന്റെ ടീസര്‍ പുറത്തിറങ്ങി !

പ്രണയത്തിന്റെ മധുരം പകര്‍ന്ന് 'മേരി പ്യാരി ബിന്ദു'വിന്റെ ടീസര്‍ പുറത്തിറങ്ങി !

Posted By:
Subscribe to Filmibeat Malayalam

ആയുഷ്മാന്‍ ഖുറാനയും പരിനീതി ചോപ്രയും നായിക നായകന്മാരായി എത്തുന്ന സിനിമയാണ് 'മേരി പ്യാരി ബിന്ദു' സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു.

അതിന് പിന്നാലെയാണ് സിനിമയുടെ ടീസര്‍ കൂടി പുറത്ത് വന്നിരിക്കുന്നത്. റോമാന്റിക് സിനിമയായ 'മേരി പ്യാരി ബിന്ദു' ഈ വര്‍ഷം മേയില്‍ റിലീസിനെത്തുകയാണ്.

മേരി പ്യാരി ബിന്ദു

അക്ഷയ് റോയ് സംവിധാനം ചെയ്യുന്ന റോമാന്റിക് സിനിമയാണ് മേരി പ്യാരി ബിന്ദു. ചിത്രത്തില്‍ നായിക നായകന്മാരായി എത്തുന്നത് ആയുഷ്മാന്‍ ഖുറാനയും പരിനീതി ചോപ്രയുമാണ്. ഈ വര്‍ഷം മേയിയില്‍ റിലീസിനായി തയ്യാറൊടുക്കുകയാണ് സിനിമ.

ചിത്രത്തിന്റ ടീസര്‍

പോസ്റ്റര്‍ ഇറങ്ങിയതിന് പിന്നാലെയാണ് സിനിമയുടെ ടീസറും പുറത്തിറക്കിയത്. ആയൂഷ്മാന്‍ സിനിമയില്‍ അഭിമന്യു റോയ് എന്ന കഥാപാത്രത്തിലാണ് എത്തുന്നത്. ടീസറിന്റെ തുടക്കത്തില്‍ അഭിമന്യു റോയ് പരിനീതിയുടെ കഥാപാത്രമായ ബിന്ദു അഭിനയിച്ച പാട്ട് രംഗം ടേപ്പിലിടുകയാണ്. മാത്രമല്ല ബിന്ദുവിന്റെ പല ഓര്‍മ്മകളും അഭിമന്യു ക്യാമറയിലെടുത്തതാണ് കാണിക്കുന്നത്. മാത്രമല്ല പ്രണയത്തിന്റെ അതിമധുരം പകരുകയാണിവിടെ.

ഹൃദയത്തില്‍ കൊള്ളുന്ന ഡയലോഗുകളാണ്

പ്രണയത്തിന്റെ രൂക്ഷ ഭാവത്തില്‍ നില്‍ക്കുന്ന നായകന്‍ പറയുന്ന ഡയലോഗുകളെല്ലാം മനോഹരമാണ്.
'എങ്ങനെ പ്രണയിക്കണം എന്നു പറഞ്ഞു തരാന്‍ ഒരുപാടു പേരുണ്ടാകും.പക്ഷെ ആ പ്രണയത്തെ എങ്ങനെ മറക്കാം എന്ന് ഒരുത്തനും പറഞ്ഞ് തരില്ല' എന്നിങ്ങനെയുള്ള ഡയലോഗുകളാണ് ആയുഷ്മാന്‍ പറയുന്നത്.

പരിനീതി ച്രോപ്രയുടെ അരങ്ങേറ്റം

പരിനീതി ചോപ്രയുടെ അരങ്ങേറ്റ ചിത്രമാണ് 'മേരി പ്യാരി ബിന്ദു'. കഴിഞ്ഞ ദിവസം പരിനീതിയ പാടിയ പാട്ട് ഹിറ്റായി മാറിയിരുന്നു. സഹോദരിയുടെ പാട്ട് കേട്ടതിന്റെ സന്തോഷത്തിലാണ് പ്രിയങ്ക ചോപ്രയും.

സര്‍ക്കാര്‍ 3 യുമായി മത്സരം

അമിതാഭ് ബച്ചന്റെ സര്‍ക്കാര്‍ 3 യുമായി ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ് സിനിമ. ഇരു സിനിമകളും മേയ് 12 ന് തിയറ്ററുകളില്‍ റിലീസിനെത്തുകയാണ്.

English summary
Finally the day arrives! .Ayushmann Khurrana and Parineeti Chopra bring you their quirky love story with a twist

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam