»   »  ഇത്രയ്ക്ക് വേണമായിരുന്നോ പൃഥ്വി?

ഇത്രയ്ക്ക് വേണമായിരുന്നോ പൃഥ്വി?

Posted By:
Subscribe to Filmibeat Malayalam
ഇത്രയ്ക്ക് വേണമായിരുന്നോ പൃഥ്വി? ബി ടൗണിലെ പൃഥ്വിയുടെ അരങ്ങേറ്റച്ചിത്രമായ അയ്യയിലെ ഡ്രീമം..വേക്കപ്പം എന്ന ഗാനം കേട്ടവരുടേതാണ് ഈ ചോദ്യം. സന്തോഷ് പണ്ഡിറ്റിനെ പോലും കടത്തിവെട്ടുന്നതാണ് ഗാനമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

ഗാനരംഗത്തില്‍ അതീവ ഗ്ലാമറസായാണ് റാണി മുഖര്‍ജി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ കഥയ്ക്ക് അനുയോജ്യമാണെങ്കില്‍ പോലും ഗാനം അല്പം കടന്നുപോയെന്നാണ് പാട്ടുകേട്ടവരില്‍ പലരും പറയുന്നത്.

കഥ ആവശ്യപ്പെടുന്നെങ്കില്‍ ഇത്തരമൊരു ഗാനമൊരുക്കിയതില്‍ തെറ്റില്ലെന്ന് പറയുന്നവരും ഉണ്ട്. സിനിമ ആവശ്യപ്പെട്ടിരുന്നത് ഇങ്ങനെ ഒരു ഗാനമായിരുന്നെങ്കില്‍ വെറുതേ പൃഥ്വിയെ വിമര്‍ശിക്കുന്നതെന്തിനാണെന്നാണ് ഇവരുടെ ചോദ്യം.

എന്തായാലും അയ്യ തീയേറ്ററുകളിലെത്തുന്നതിന് മുന്‍പ് ഗാനം ചര്‍ച്ചയായി കഴിഞ്ഞു. അമിത് ത്രിവേദിയാണ് അയ്യയ്ക്ക് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ 12നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

English summary
Prithviraj will be playing a Tamil painter who speaks Hindi with a South Indian accent.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam