»   » ബോളിവുഡില്‍ കളം പിടിക്കാന്‍ ടോപ്പ് ലെസായി ഇല്യാന, ഒപ്പം സണ്ണി ലിയോണും!!! ബാദ്ഷാഹോ ടീസര്‍...

ബോളിവുഡില്‍ കളം പിടിക്കാന്‍ ടോപ്പ് ലെസായി ഇല്യാന, ഒപ്പം സണ്ണി ലിയോണും!!! ബാദ്ഷാഹോ ടീസര്‍...

By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ ശ്രദ്ധേയ താരം ഇല്യാന ഡിക്രൂസ് ഇപ്പോള്‍ തെന്നിന്ത്യ വിട്ട് ബോളിവുഡില്‍ കളം നിറയാനുള്ള ഒരുക്കത്തിലാണ്. ഇല്യാന നായികയായി എത്തുന്ന ബോളിവുഡ് ചിത്രം ബാദ്ഷാഹോയുടെ ടീസര്‍ പുറത്തിറങ്ങി. 1.57 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇല്യാന ടോപ്പ് ലെസായി എത്തുന്ന രംഗവും ഉള്‍പ്പെടുത്തിയാണ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. ടീസര്‍ പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു.

Ajay Devgn


വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈ ദൊബാരായ്ക്ക് ശേഷം മിലന്‍ ലുത്രിയ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറാണ് ബാദ്ഷാഹോ. അജയ് ദേവ്ഗണുമാണ് ഇമ്രാന്‍ ഹാഷ്മിയുമാണ് പ്രധാനതാരങ്ങള്‍. ഇല്യാനയ്‌ക്കൊപ്പം ഇഷാ ഗുപ്തയും ചിത്രത്തില്‍ നായികയായി എത്തുന്നു. ഇമ്രാന്‍ ഹഷ്മിക്കൊപ്പം ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണും എത്തുന്നു എന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ആക്ഷന്‍ താരം വിദ്യുത് ജമാല്‍ ഒരു പ്രധാന കഥാപാത്രമായി ബാദ്ഷാഹോയില്‍ എത്തുന്നു. അടിയന്തരാവസ്ഥയും പശ്ചാത്തലമാകുന്ന ചിത്രം സെപ്തംബര്‍ ഒന്നിന് തിയറ്ററിലെത്തും.

English summary
The first look teaser of the much awaited Baadshaho is here. Starring Ajay Devgn, Emraan Hashmi, Vidyut Jamwal, Ileana D'Cruz and Sanjay Mishra, the film will hit the screens on September 1st.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam