»   » 21 ദിവസം കൊണ്ട് ബാഹുബലി നേടിയത് റെക്കോര്‍ഡ് കളക്ഷന്‍,കോടികള്‍ എത്രയാണെന്നറിഞ്ഞാല്‍ അമ്പരക്കും!!!

21 ദിവസം കൊണ്ട് ബാഹുബലി നേടിയത് റെക്കോര്‍ഡ് കളക്ഷന്‍,കോടികള്‍ എത്രയാണെന്നറിഞ്ഞാല്‍ അമ്പരക്കും!!!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയില്‍ നേട്ടങ്ങള്‍ കൊണ്ട് ഉന്നതിയിലെത്തിയ സിനിമയാണ് ബാഹുബലി. ആദ്യ ദിവസം തന്നെ നിലവില്‍ ഉണ്ടായിരുന്ന എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത സിനിമ 21 ദിവസം കൊണ്ട് എത്തിയിരിക്കുന്നത് വലിയൊരു ചരിത്രത്തിലേക്കാണ്.

ശ്രുതി ഹാസന്‍ രണ്ടും കല്‍പ്പിച്ച് ബാഹുബലിയെ തകര്‍ക്കാനൊരുങ്ങുന്നു! തമിഴിലെ ബിഗ് ബജറ്റ് ചിത്രം ഉടന്‍!

ഏപ്രില്‍ 28 നാണ് ബാഹുബലി റിലീസ് ചെയ്യുന്നത്. ആദ്യ ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബ്ബില്‍ എത്തിയ ചിത്രം 1000 കോടി ക്ലബ്ബിലെത്തിയിരുന്നു. എന്നാലിപ്പോള്‍ ചിത്രം റിലീസായി 21 ദിവസം പിന്നിടുമ്പോള്‍ സിനിമ എത്തി നില്‍ക്കുന്നത് എത്ര കോടിയാണെന്നറിഞ്ഞാല്‍ എല്ലാവരും ഞെട്ടും.

21 ദിവസം കൊണ്ട് നേടിയത് റെക്കോര്‍ഡ്

വെറും 21 ദിവസം കൊണ്ട് ബാഹുബലി എത്തി നില്‍ക്കുന്നത് വലിയൊരു ചരിത്രത്തിലാണ്. 1500 കോടിയാണ് 21 ദിവസം കൊണ്ട് സിനിമ നേടിയിരിക്കുന്നത്.

ബോക്‌സ് ഓഫീസിലെ ആദ്യത്തെ സംഭവം

ഇന്ത്യന്‍ സിനിമ ബോക്‌സ് ഓഫീസില്‍ നേടുന്ന റെക്കോര്‍ഡ് കളക്ഷനാണ് ബാഹുബലി നേടിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ സിനിമ ബോക്‌സ് ഓഫീസില്‍ 1500 കോടിയിലെത്തുന്നത്.

വിദേശത്തും നിന്നും നേടിയിരിക്കുന്നതും കോടികള്‍

ഇന്ത്യക്കുള്ളില്‍ നിന്നും പുറത്ത് നിന്നുമാണ് സിനിമ വലിയ റെക്കോര്‍ഡിലെത്തുന്നത്. ഇന്ത്യക്കുള്ളില്‍ നിന്നു മാത്രമായി 1227 കോടി നേടിയ ചിത്രം വിദേശത്തു നിന്നും 275 കോടിയാണ് നേടിയിരിക്കുന്നത്.

രമേശ് ബാലയുടെ ട്വീറ്റ്

ബാഹുബലി 21 ദിവസം കൊണ്ട് നേടിയ റെക്കോര്‍ഡ് കളക്ഷന്റെ കണക്കുകള്‍ ട്രേഡ് അനലിസ്റ്റായ രമേശ് ബാല ട്വിറ്ററിലുടെ പങ്കുവെച്ചിരിക്കുകയാണ്.

English summary
‘Baahubali 2: The Conclusion’ box-office collection Week 3

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam