»   » കത്രീനയുടെ ബ്രാ പ്രശ്‌നമായി, സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ്

കത്രീനയുടെ ബ്രാ പ്രശ്‌നമായി, സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ്

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡില്‍ വീണ്ടും സെന്‍സര്‍ ബോര്‍ഡ് വിവാദം. ഇത്തവണ കത്രീന കൈഫിന്റെ ബ്രാ യാണ് പ്രശ്‌നം. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കത്രീന കൈഫും ഒന്നിയ്ക്കുന്ന ബാര്‍ ബാര്‍ ദേക്കോ എന്ന ചിത്രത്തിന്റെ ഒരു രംഗത്ത് കത്രീന കൈഫിന്റെ ബ്രാ കാണിക്കുന്നുണ്ട്. ഈ അശ്ലീല രംഗം ചിത്രത്തില്‍ നിന്ന് വെട്ടി മാറ്റണം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.

കത്രീനയുടെയും ആലിയ ഭട്ടിന്റെയും എയറോബിക്‌ സെഷന്‍; പക്ഷേ വെളളത്തിലാണെന്നു മാത്രം !!വീഡിയോ കാണൂ..

ബ്രാ മാത്രമല്ല, കോമിക് ബുക്കിലെ അശ്ലീല കഥാപാത്രമായ സവിത ഭാവി എന്ന പരമാര്‍ശവും ചിത്രത്തില്‍ നിന്ന് ഒഴിവാക്കണം എന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ഇതിനെതിരെ ബോളിവുഡ് സിനിമാ ലോകവും ബാര്‍ ബാര്‍ ദേക്കോയുടെ അണിയറപ്രവര്‍ത്തകരും രംഗത്ത് വന്നെങ്കിലും സെന്‍സര്‍ ബോര്‍ഡ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. തുടര്‍ന്ന് വായിക്കാം.

വിക്ടോറിയന്‍ യുഗത്തിലാണ് നാം ജീവിക്കുന്നത്

പൊതു സമൂഹത്തില്‍ സ്ത്രീകളുടെ അടിവസ്ത്രത്തെ കുറിച്ച് പോലും പറയാന്‍ സാധിക്കാത്ത വിക്ടോറിയന്‍ യുഗത്തിലാണോ നാം ഇന്ന് ജീവിയ്ക്കുന്നത് എന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ചോദിക്കുന്നു.

ദില്‍വാലേ യില്‍ കാജലിന്റെ ബ്രാ കണ്ടില്ലേ

1995 ല്‍ പുറത്തിറങ്ങിയ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ എന്ന ചിത്രത്തില്‍ പോലും കാജലിന്റെ ബ്രാ കാണിക്കുന്നുണ്ട്. അന്ന് ഒരു പ്രശ്‌നവും സെന്‍സര്‍ ബോര്‍ഡിന് ഉണ്ടായിട്ടില്ല.

പോണ്‍ പരമാര്‍ശം പാടില്ലെങ്കില്‍ സണ്ണി ലിയോണ്‍ അഭിനായിക്കാമോ

സവിതാ ഭാവി എന്ന അശ്ലീല കഥാപാത്രത്തെ കുറിച്ചുള്ള തമാശ രൂപേണയുള്ള സംഭാഷണം ഒഴിവാക്കണം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ രണ്ടാമത്തെ ആവശ്യം. പോണ്‍ പരമാര്‍ശം സിനിമയില്‍ പാടില്ലെങ്കില്‍ സണ്ണി ലിയോണ്‍ എങ്ങിനെയാണ് ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കുന്നത് എന്നാണ് അണിയറപ്രവര്‍ത്തകരുടെ ചോദ്യം.

സെന്‍സര്‍ ബോര്‍ഡ് വാദം തന്നെ ജയിച്ചു

അണിയറപ്രവര്‍ത്തകര്‍ എത്രതന്നെ വാഗ്വാദം നടത്തിയിട്ടും കാര്യമുണ്ടായില്ല. സെന്‍സര്‍ ബോര്‍ഡ് തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നു. ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്.

English summary
Brawl over bra: Baar Baar Dekho makers argue with CBFC over deleted bra scene

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam