»   » ഷാരൂഖിന്‍റെ കുട്ടിയെ കാണാന്‍ ബിഗ് ബിയെത്തി

ഷാരൂഖിന്‍റെ കുട്ടിയെ കാണാന്‍ ബിഗ് ബിയെത്തി

Posted By:
Subscribe to Filmibeat Malayalam

താരങ്ങള്‍ക്കിടയില്‍ വലിയ മത്സരം നിലനില്‍ക്കുന്ന സ്ഥലമാണ് ബോളിവുഡ് സിനിമാ ലോകം. വ്യക്തിവൈരാഗ്യങ്ങള്‍ക്കും താരശത്രുതകള്‍ക്കും പേരുകേട്ടസ്ഥലംകൂടിയാണിത്. എന്നാല്‍ ഇവിടെയുമുണ്ട് സ്‌നേഹബന്ധങ്ങളും സൗഹൃദങ്ങളും. ഇക്കാര്യം വീണ്ടും തെളിയിക്കുന്നൊരു കാര്യമാണ് കഴിഞ്ഞ ദിവസം ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍ ചെയ്തത്.

കഴിഞ്ഞ ദിവസം സ്വന്തം വീടായ മന്നത്തില്‍ ഷാരൂഖ് നടത്തിയ ഈദ് വിരുന്നില്‍ പങ്കെടുക്കാനെത്തിയ ബിഗ് ബി ഷാരൂഖിന്റെ വീട്ടിലെ പുതിയ അതിഥിയെക്കാണാനും സമയം കണ്ടെത്തി. നാല്‍പ്പത്തിയേഴുകാരനായ ഷാരൂഖിനും ഭാര്യ ഗൗരിയ്ക്കും വാടകഗര്‍ഭപാത്രത്തില്‍ പിറന്ന അബ്‌റാമിനെ കാണാന്‍ വിരുന്നിനിടെ ബിഗ് ബി താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു.

Sharukh Khan and Amitabh Bachchan

വിരുന്നും കുട്ടിയെ കാണലുമെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയ ബിഗ് ബി ഇക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്തു. ഷാരൂഖിന്റെ വീട്ടില്‍ മനോഹരമായ ഒരു വൈകുന്നേരം ചെലവഴിച്ചുവെന്നും പുത്രന്‍ അബ്‌റാമിനെ കണ്ടുവെന്നും ഫേസ്ബുക്കിലൂടെ പറഞ്ഞ ബിഗ് ബി കുഞ്ഞ് കാണാന്‍ സുന്ദരനാണെന്നും പറഞ്ഞിട്ടുണ്ട്.

ഒരുപാട് സുഹൃത്തുക്കളും അഭ്യുദയകാംഷികളും, മക്കളും കൊച്ചുമക്കളും.....അവസാനിയ്ക്കാന്‍ ഏറെ വൈകി, പക്ഷേ ഈ വൈകല്‍ സന്തോഷം നല്‍കുന്നു-എന്നിങ്ങനെയാണ് ബച്ചന്റെ പോസ്റ്റ്.

ഈദ് ദിവസത്തില്‍ മകള്‍ ശ്വേതയും കുട്ടികളും ബച്ചനെ കാണാനായി വീട്ടിലെത്തിയിരുന്നു. അന്നുതന്നെ എഴുപതുകാരനായ ബച്ചന്‍ കൊച്ചുമകന്‍ അഗസ്ത്യയ്‌ക്കൊപ്പം ഷാരൂഖിന്റെ പുതിയ ചിത്രം ചെന്നൈ എക്‌സ്പ്രസ് കാണാന്‍ പോവുകയും ചെയ്തിരുന്നു.

English summary
Megastar Amitabh Bachchan met Shah Rukh Khan's son AbRam during the superstar's Eid party at his residence Mannat

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam