»   » മൂന്നു ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ തരംഗമായി 'ബദ്രീനാഥ് കീ ദുല്‍ഹനിയ' വാരിക്കുട്ടിയത് കോടികള്‍

മൂന്നു ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ തരംഗമായി 'ബദ്രീനാഥ് കീ ദുല്‍ഹനിയ' വാരിക്കുട്ടിയത് കോടികള്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ റോമാന്റിക് കോമഡി സിനിമയാണ് ബദ്രീനാഥ് കീ ദുല്‍ഹനിയ, മാര്‍ച്ച് 10 ന് റിലീസായ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്. മൂന്നു ദിവസം കൊണ്ട് 43.05 കോടിയാണ് ചിത്രം വാരിക്കുട്ടിയത്.

പ്രശസ്ത സാമ്പത്തിക വിദ്ഗദനും സിനിമ നിരൂപകനുമായ തരണ്‍ ആദര്‍ശ് ചിത്രത്തിന്റെ വിജയത്തെക്കുറിച്ച ട്വീറ്റ് ചെയ്തിരുന്നു. മൂന്നു ദിവസത്തെ ചിത്രത്തിന്റെ കണക്കുകള്‍ സഹിതമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

തരണ്‍ ആദര്‍ശ്

ബദ്രീനാഥ് കീ ദുല്‍ഹനിയ വെള്ളിയാഴ്ച 12.25 കോടിയും ശനിയാഴ്ച 14.75, ഞായറാഴ്ച 16.05 കോടി എന്നിങ്ങനെ 43.05 കോടി നേടിയെന്നും ഇന്ത്യന്‍ സിനിമയിലെ തന്നെ ഗംഭീര പ്രകടനമാണിതെന്നും ട്വീറ്റ് ചെയ്തു.

അഷുതോഷ് മിശ്ര

ബദ്രീനാഥ് കീ ദുല്‍ഹനിയ ഇന്നലെയാണ് കണ്ടെതെന്നും ചിത്രത്തിലെ ഇമോഷന്‍സും കാസ്റ്റിങ്ങും നന്നായിരിക്കുന്നെന്നും ആലിയ ഭട്ടിനും വരുണ്‍ ധവാനും അതുപോലെ സിനിമയുടെ ഭാഗമായി എല്ലാവര്‍ക്കും ആശംസകളും നേര്‍ന്നിരിക്കുകയാണ് അഷുതോഷ് മിശ്ര.

സഹര്‍

സത്യത്തില്‍ ചിത്രം ന്‌ല്ലൊരു കഥയാണ് പറയുന്നതെന്നും ഞാന്‍ സമത്വം ഇഷ്ടപ്പെടുന്നുണ്ടെന്നും ചിത്രം തന്നെ വളരെയധികം സന്തോഷിപ്പിച്ചെന്നും സഹര്‍ ്ട്വിറ്ററിലുടെ പറഞ്ഞു.

മല്ലിക ഗേ

ഗായികയായ മല്ലിക ഗേയും സിനിമക്ക് ആശംസകളുമായി രംഗത്തെത്തി. ചിത്രം നല്ല ആശയങ്ങളാണ് പകരുന്നതെന്നും രസകരമായ രീതിയിലുടെയാണ് അതിനെ ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മല്ലിക പറയുന്നു. വരുണ്‍ ധവാനോടുളള സ്‌നേഹവും ആലിയയുടെ മികച്ച പ്രകടനത്തെ കുറിച്ചും മല്ലിക അഭിപ്രായപ്പെട്ടു.

ഹിമാന്‍ഷു പ്രജാപത്

വീണ്ടും ആലിയയും വരുണും തമ്മിലുള്ള മികച്ച കൂട്ടുകെട്ടാണ് ബദ്രീനാഥ് കീ ദുല്‍ഹനിയ എന്നാണ് ഹിമാന്‍ഷു പ്രജാപത് ട്വീറ്റിലുടെ പറഞ്ഞത്. മാത്രമല്ല ചിത്രം വളരെ പ്രധാനപ്പെട്ട ആശയമാണ് നല്‍കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
Read about the first weekend box office collection of Varun Dhawan and Alia Bhatt's Badrinath Ki Dulhania here.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam