»   » സൂപ്പര്‍ താരങ്ങളെ തകര്‍ത്ത്‌ 'ബദ്രീനാഥ് കീ ദുല്‍ഹനിയ' നേടിയത് റെക്കോര്‍ഡ് കളക്ഷന്‍!

സൂപ്പര്‍ താരങ്ങളെ തകര്‍ത്ത്‌ 'ബദ്രീനാഥ് കീ ദുല്‍ഹനിയ' നേടിയത് റെക്കോര്‍ഡ് കളക്ഷന്‍!

Posted By:
Subscribe to Filmibeat Malayalam

റോമാന്റിക് കോമഡി സിനിമയുമായി എത്തി വരുണ്‍ ധവാനും ആലിയ ഭട്ടും കൂടി തിയറ്ററില്‍ തരംഗം സൃഷ്ടിച്ച് 'ബദ്രീനാഥ് കീ ദുല്‍ഹനിയ' മുന്നേറ്റം തുടരുകയാണ്.

15 ദിവസം കൊണ്ട് 100 കോടി മറികടന്ന സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. മാര്‍ച്ച് പത്തിനായിരുന്നു സിനിമ റിലീസായത്. പുറത്ത് വന്ന കണക്കുകളില്‍ 'ബദ്രീനാഥ് കീ ദുല്‍ഹനിയ' നൂറുകോടി മറികടന്നത് സൂപ്പര്‍ താരങ്ങളുടെ റെക്കോര്‍ഡിനെയും തകര്‍ത്തു കൊണ്ടാണ്.

'ബദ്രീനാഥ് കീ ദുല്‍ഹനിയ'

ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്ത സിനിമയാണ് 'ബദ്രീനാഥ് കീ ദുല്‍ഹനിയ'. ആലിയ ഭട്ടും വരുണ്‍ ധവാനും നായിക നായകന്മാരായി എത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായി മാറുകയായിരുന്നു. റോമാന്റിക് കോമഡിയിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

ബോക്‌സ് ഓഫീസില്‍ ഹിറ്റായി

സിനിമ ഇറങ്ങി ആദ്യ ദിവസം മുതലെ ബോക്‌സ് ഓഫീസിലെ ഹിറ്റായി മാറിയിരുന്നു. മുമ്പുണ്ടായിരുന്ന പല സിനിമകളുടെ റെക്കോര്‍ഡുകളും തകര്‍ത്തു കൊണ്ടാണ് 'ബദ്രീനാഥ് കീ ദുല്‍ഹനിയ' മുന്നേറ്റം തുടരുന്നത്. 35 കോടി ബജറ്റില്‍ നിര്‍മ്മിച്ച് ചിത്രം 15 ദിവസം കൊണ്ട് 165.99 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്.

സൂപ്പര്‍ താരങ്ങളുടെ റെക്കോര്‍ഡ് തകര്‍ത്ത്

2017 ല്‍ ബോളിവുഡില്‍ നിന്നും 100 കോടി മറികടക്കുന്ന നാലാമത്തെ സിനിമയാണ് 'ബദ്രീനാഥ് കീ ദുല്‍ഹനിയ'. ഷാരുഖ് ഖാന്റെ (റയീസ് 137.51), ഹൃത്വിക് റോഷന്റെ (കാബില്‍, 103.84) അക്ഷയ് കുമാറിന്റെ (ജോളി എല്‍ എല്‍ ബി 2, 116.92) എന്നി ചിത്രങ്ങളാണ് മുന്നില്‍ 100 കോടി ക്ലബില്‍ എത്തിയ മറ്റു സിനിമകള്‍. എന്നാല്‍ ഈ സിനിമകളുടെയെല്ലാം കളക്ഷനെ മറികടന്നിരിക്കുകയാണ് 'ബദ്രീനാഥ് കീ ദുല്‍ഹനിയ'.

ആലിയയുടെയും വരുണിന്റെയും മറ്റ് സിനിമകള്‍

വരുണിന്റെ നൂറു കോടി മറികടന്ന മൂന്നാമത്തെ സിനിമയാണിത്. മുന്‍പ് എബിസിഡി 2, ദില്‍വാലെ, എന്നിങ്ങനെ രണ്ടു സിനിമകളും ഇപ്പോള്‍ ബദ്രീനാഥ് കീ ദുല്‍ഹനിയയും 100 കോടി മറികടന്നിരിക്കുകയാണ് വരുണ്‍. ആലിയയുടെ 100 കോടി മറികടക്കുന്ന രണ്ടാമത്തെ സിനിമയാണിത്. മുന്‍പ് 2 സ്റ്റേറ്റ് എന്ന സിനിമയും 100 കോടിക്ക് മുകളിലായിരുന്നു.

ആലിയ- വരുണ്‍ കൂട്ടുകെട്ട്

ആലിയയുടെയും വരുണിന്റെയും കൂട്ടുകെട്ടാണ് ചിത്രത്തിനെ വിജയത്തിലേക്ക് എത്തിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ ഇവരുടെ സിനിമകളെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന് മുമ്പ് 'ഹംതി ശര്‍മ്മ കീ ദുല്‍ഹനിയ', സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്നി സിനിമകളിലും ആലിയയും വരുണും ഒന്നിച്ചെത്തിയിരുന്നു.

ഹംതി ശര്‍മ്മ കീ ദുല്‍ഹനിയ

2014 ല്‍ പുറത്തിറങ്ങിയ 'ഹംതി ശര്‍മ്മ കീ ദുല്‍ഹനിയ' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 'ബദ്രീനാഥ് കീ ദുല്‍ഹനിയ'. രണ്ട് സിനിമയിലും ആലിയയും വരുണുമായിരുന്നു അഭിനയിച്ചിരുന്നത്.

സിനിമയുടെ നിര്‍മ്മാണം

ശശാങ്ക് ഖൈത്താന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമ ധര്‍മ്മ പ്രെഡക്ഷന്റെ ബാനാറില്‍ കരണ്‍ ജോഹറാണ് നിര്‍മ്മിച്ചിരിക്കുന്നത്.

English summary
Actors Alia Bhatt and Varun Dhawan-starrer romantic comedy film Badrinath Ki Dulhania has crossed the Rs 100 crore mark at the domestic box office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X