»   » ബജിറാവോ മസ്താനിയുടെ ഫസ്റ്റ് പോസ്റ്ററെത്തി

ബജിറാവോ മസ്താനിയുടെ ഫസ്റ്റ് പോസ്റ്ററെത്തി

Posted By:
Subscribe to Filmibeat Malayalam

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബജിറാവോ മസ്താനിയുടെ ഫസ്റ്റ് പോസ്റ്ററെത്തി. ചിത്രത്തില്‍ നായകനായി എത്തുന്ന രണ്‍വീര്‍ സിംഗ് ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

bajiraomastani.

സിനിമയുടെ ട്രെയിലര്‍ വെള്ളിയാഴ്ച്ച പുറത്തിറങ്ങും. ഡിസംബര്‍ 18നാണ് റിലീസ്. അന്നു തന്നെ രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഷാരൂഖ്കജോള്‍ ചിത്രം ദില്‍വാലേയും ഡിസംബര്‍ 18നാണ് തിയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിലെ രണ്‍വീര്‍ സിംഗ്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഇറോസ് ആണ് മൂന്ന് താരങ്ങളുടേയും ഫസ്റ്റ് ലുക്ക് ട്വിറ്ററിലൂടെ പുറത്തുവിട്ടത്

രണ്‍വീര്‍ പുതിയ ചിത്രത്തിനു വേണ്ടി പുതിയ ഗെറ്റപ്പിലെത്തുകയാണ്. തല മൊട്ടയടിച്ചാണ് രണ്‍വീര്‍, ബജിറാവോ മസ്താനിയില്‍ എത്തുന്നത്. വന്‍ ബജറ്റില്‍ ഒരുങ്ങുന്നുന്ന ചിത്രമാണത്രെ ബജിറാവോ മസ്താനി.

English summary
The first poster of Sanjay Leela Bhansali's upcoming historical romance drama Bajirao Mastani, starring Ranveer Singh, Deepika Padukone and Priyanka Chopra, is out!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam