»   » ഭജ്‌രംഗി ഭായ്ജാന്‍ അതിവേഗം 100 കോടി ക്ലബില്‍

ഭജ്‌രംഗി ഭായ്ജാന്‍ അതിവേഗം 100 കോടി ക്ലബില്‍

Posted By:
Subscribe to Filmibeat Malayalam

അതിവേഗം 100 കോടി ക്ലബില്‍ ഇടംപിടിച്ച ബോളിവുഡ് ചിത്രമെന്ന റെക്കോര്‍ഡ് ഇനി ഭജ്‌രംഗി ഭായ്ജാന് . ജൂലൈ 17ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ 102.60 കോടി രൂപ ബോക്‌സ് ഓഫീസില്‍ നിന്നും നേടി എന്നാണ് കണക്ക്.

സല്ലു ചിത്രം ഭജ്‌രംഗി ഭായ്ജാന്‍ പഴങ്കഥയാക്കിയത് ആമിര്‍ ഖാന്റെ പികെയുടേയും ഷാരൂഖിന്റെ ഹാപ്പി ന്യൂയറിന്റേയും റെക്കോര്‍ഡ് ആണ് . വിദേശത്ത് ഏറ്റവും കൂടുതല്‍ പണം വാരിയ ബോളിവുഡ് ചിത്രമാണ് പികെ. 100 കോടി ക്ലബില്‍ ഇടംപിടിക്കുന്ന സല്‍മാന്റെ എട്ടാമത്തെ ചിത്രമാണ് ഭജ്‌രംഗി ഭായ്ജാന്‍.

shilpashetty.

2014ല്‍ പുറത്തിറക്കിയ കിക്ക് ആണ് സല്ലുവിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ പണംവാരി പടം. 231.85 കോടിയാണ് ചിത്രം നേടിയിരുന്നത്. ബോളിവുഡില്‍ ഇതും ഒരു റെക്കോര്‍ഡ്. കൂടുതല്‍ തവണ 100 കോടി ക്ലബില്‍ ഇടംപിടിക്കാന്‍ ഭാഗ്യം ലഭിച്ച നടന്‍ എന്ന റെക്കോര്‍ഡും സല്ലുവിന് തന്നെ .

ഏക് ഥാ ടൈഗറിലും കിക്കിലും ബോഡിഗാഡിലും ഒരുമിച്ച സംവിധായകന്‍ കബീര്‍ ഖാനും കരീന കപൂറും നവാസുദ്ദീന്‍ സിദ്ധിഖും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് ഭജ്‌രംഗി ഭായ്ജാന്‍.

English summary
Bajrangi Bhaijaan may have become the fastest Hindi film to make it to the coveted Rs 100-crore club, but the feat has been overshadowed by Baahubali.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam