»   » ബജ്രംഗി ഭായിജാന്‍; ഇന്ത്യന്‍ പ്രേക്ഷകരിലെ അതേ വികാരം പാക്കിസ്ഥാനിലും

ബജ്രംഗി ഭായിജാന്‍; ഇന്ത്യന്‍ പ്രേക്ഷകരിലെ അതേ വികാരം പാക്കിസ്ഥാനിലും

Posted By: AkhilaKS
Subscribe to Filmibeat Malayalam


മതത്തിന്റെയും ഇന്ത്യാ പാക്കിസ്ഥാന്‍ അതിര്‍ത്തിയുടെയും മനം കവരുന്ന വൈകാരികത ഉണര്‍ത്തുന്ന ബജ്രംഗി ഭായിജാന്‍ പാക്കിസ്ഥാനിലും തിയറ്റര്‍ നിറക്കുന്നു. മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ബജ്രംഗി ഭായിജാന്‍ ആസ്വദിച്ച് തിയറ്റര്‍ വിടുന്ന പാക്കിസ്ഥാനിലെ ഓരോരുത്തരുടെയും മനസില്‍ മനുഷ്യ ബന്ധം എന്ന ഒരേ ഒരു വികാരം മാത്രമാണ്.

ജാതിയ്ക്കും മതത്തിനും രാഷ്ട്രത്തിനും അപ്പുറം മനുഷ്യ ബന്ധങ്ങളുടെ മൂല്യങ്ങളെയും, ശക്തമായ ഇന്ത്യ- പാക്ക് സന്ദേശം നല്‍കുന്ന ചിത്രം കാണാന്‍ പാക്കിസ്ഥാനി ല്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

bajrangibhaijaan

ജൂലൈ 18ന് റിലീസ് ചെയ്ത ബജ്രംഗി ഭായിജാന്‍ പാക്കിസ്ഥാനില്‍ 80 തിയറ്ററുകളിലായാണ് റിലീസ് ചെയ്തത്. ഇതുവരെ കാണാത്ത അത്രയും തിരക്കാണ് പാക്കിസ്ഥാനിലെ ഓരോ തിയറ്ററുകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ചിത്രം കണ്ടിറങ്ങുന്ന ഓരോ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കെന്ന പോലെ തന്നെ പാക്കിസ്ഥാനിലെ സ്ത്രികളും കുട്ടികളും നിറക്കണ്ണുകളോടെയാണ് തിയറ്ററില്‍ നിന്ന് ഇറങ്ങുന്നത്. ഇന്ത്യയിലും വന്‍ ഹിറ്റായി മുന്നേറുന്ന ചിത്രം ആഗോളമായി 500 കോടിയിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.

English summary
The Salman Khan and Kareena Kapoor starrer, Bajrangi Bhaijaan, is on a record breaking spree

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam