»   » ക്യാന്‍സറിന് ശേഷമുള്ള മനീഷയുടെ ചിത്രങ്ങള്‍

ക്യാന്‍സറിന് ശേഷമുള്ള മനീഷയുടെ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ദില്ലി: ക്യാന്‍സര്‍ ഭേദമായി തിരിച്ചെത്തിയ മനീഷാ കൊയ്രാള തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ട്വിറ്ററില്‍ ഇട്ടു. തലയില്‍ മുടിയില്ലാത്ത ചിത്രങ്ങളാണ് മനീഷ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. എന്നാല്‍ ഇപ്പോഴും മനീഷയുടെ ആത്മവിശ്വാസം നഷ്ടമായിട്ടില്ലെന്ന് ഓരോ ചിത്രങ്ങളും പറയുന്നു.
തല മറച്ചുകൊണ്ടുള്ള ദൃശ്യങ്ങളാണ് ആദ്യം ഇവര്‍ പുറത്ത് വിട്ടിരുന്നത്. അണ്ഡാശയത്തില്‍ ക്യാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് നീണ്ട കാലം ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു മനീഷ.

താന്‍ പൂര്‍ണമായും ക്യാന്‍സര്‍ വിമുക്തയായി എന്ന് ഫേസ് ബുക്ക് പേജിലൂടെ അവര്‍ അറിയിച്ച് കഴിഞ്ഞു. തന്റെ പിതാവിനോടൊപ്പമുള്ള ചിത്രങ്ങളും മനീഷ പോസ്റ്റ് ചെയ്തിട്ടുണ്ട്. മനീഷയുടെ തിരിച്ച് വരവ് മലയാളികള്‍ക്കും പ്രതീക്ഷ നല്‍കുന്നു. ലെനിന്‍ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റിരിയ്‌ക്കെയാണ് ക്യാന്‍സര്‍ ഇവരെ പിടിയകൂടിയത്. മടങ്ങിയെത്തിയാല്‍ മലയാളത്തില്‍ അഭിയിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍

ക്യാന്‍സറിന് ശേഷമുള്ള മനീഷയുടെ ചിത്രങ്ങള്‍

ക്യാന്‍സറിനെ മാറാ വ്യാധിയായി കണക്കാക്കുന്നവര്‍ക്ക് ഇടയിലേക്ക് ആരോഗത്തെ തോല്‍പ്പിച്ചാണ് മനീഷ എത്തിയിരിക്കുന്നത്.

ക്യാന്‍സറിന് ശേഷമുള്ള മനീഷയുടെ ചിത്രങ്ങള്‍

ക്യാന്‍സര്‍ ചികിത്സയ്ക്ക് ശേഷം തന്റെ തലമുടി മുഴുവന്‍ കൊഴിഞ്ഞ ചിത്രമാണ് മനീഷ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്

ക്യാന്‍സറിന് ശേഷമുള്ള മനീഷയുടെ ചിത്രങ്ങള്‍

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഇടവപ്പാതിയെന്ന ചിത്രത്തില്‍ മനീഷ കൊയ്രാള അഭിയനയിക്കുമെന്ന പ്രതീക്ഷയിലാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും. ഈ ചിത്രത്തിനായി കരാര്‍ ഒപ്പിട്ട ശേഷമാണ് ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് മനീഷ ന്യൂയോര്‍ക്കിലേക്ക് പോയത്

ക്യാന്‍സറിന് ശേഷമുള്ള മനീഷയുടെ ചിത്രങ്ങള്‍

ഉടന്‍ മുംബൈയില്‍ എത്തി മനീഷയെ കാണുമെന്ന ഇടവപ്പാതിയുടെ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍.സെപ്റ്റംബറിലോ ഒക്ടോബറിലോ മടങ്ങിയെത്താമെന്ന് അവര്‍ ഉറപ്പ് നല്‍കിയിരുന്നു. മനീഷ എത്തിയില്ലെങ്കില്‍ അവര്‍ ഇല്ലാതെ ചിത്രം പൂര്‍ത്തിയാക്കുമെന്നും ലെനിന്‍

ക്യാന്‍സറിന് ശേഷമുള്ള മനീഷയുടെ ചിത്രങ്ങള്‍

ഇതിനിടയില്‍ ലെനിന്റെ ചിത്രത്തില്‍ അവര്‍ ഉടന്‍ അഭിനയിക്കിലെലന്നും സുഹൃത്തും നടിയുമായ തബുവിനൊപ്പം ഒഴിലവുകാലം ആസ്വദിയ്ക്കാനും ജീവിതം അടിച്ച് പൊളിയ്ക്കാനുമാണ് മനീഷയുടെ തീരുമാനം എന്നും കേള്‍ക്കുന്നുണ്ട്.

English summary
After successfully battling cancer, Manisha Koirala is back with a bang. The actress, who had earlier posted her pictures on Twitter of her head covered in a turban, has finally managed to come out with her bald pictures.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam