»   » ബോളിവുഡ് നടിമാര്‍ അഭിനയിച്ച ഈ പരസ്യങ്ങള്‍ നിരോധിച്ചത് ലൈംഗികതയുടെ അതിപ്രസരം മൂലം

ബോളിവുഡ് നടിമാര്‍ അഭിനയിച്ച ഈ പരസ്യങ്ങള്‍ നിരോധിച്ചത് ലൈംഗികതയുടെ അതിപ്രസരം മൂലം

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെത്തി പ്രശസ്തരായ പല നടികളും പിന്നീട് പല വാണിജ്യ പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യാ റായ്,ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര തുടങ്ങി പല ഒന്നാം കിട  നായികമാരില്‍  പലരും ഇപ്പോളും പല ഉത്പ്പന്നങ്ങളുടെയും പരസ്യത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് .

എന്നാല്‍ ഇവയില്‍ ഹോട്ട് ആയതുകൊണ്ട് മാത്രം നിരോധിച്ച ചില പരസ്യങ്ങളുണ്ട്. മണിക്കൂറുകള്‍ക്കുള്ളിലും ദിവസങ്ങള്‍ക്കുള്ളിലുമാണ് ഈ പരസ്യങ്ങള്‍ നിരോധിക്കേണ്ടിവന്നത്‌..

ബിപാഷ ബസു

ബോളിവുഡിലെ ഹോട്ട് എന്നു വിശേഷണമുള്ള നടിമാരിലൊരാളാണ് ബിപാഷ ബസു. ബോളിവുഡിലെത്തുന്നതിനു മുന്‍പ് നടി അഭിനയിച്ചിരുന്ന ഒരു പരസ്യം അമിത ഹോട്ട് എന്ന കാരണത്താല്‍ നിരോധിച്ചിരുന്നു. ന്യുയോര്‍ക്ക് ലോട്ടോവിനു വേണ്ടി നടന്‍ വിവേക് ഒബ്രോയ്‌ക്കൊപ്പം ചെയ്ത പരസ്യമായിരുന്നു ഇത്. അന്താരാഷ്ട്ര തലത്തില്‍ പരസ്യം ക്ലിക്കായെങ്കിലും ഇന്ത്യയില്‍ നിരോധിച്ചു

മധു സാപ്രെ-മിലിന്ദ് സൊര്‍മാന്‍

ടഫ് ഷൂസിനു വേണ്ടി മധു സാപ്രെയും മിലിന്ദ് സൊര്‍മാനും അഭിനയിച്ച പരസ്യ ചിത്രം ഏറെ വിവാദങ്ങള്‍ വരുത്തിയതിനു ശേഷമാണ് നിരോധിച്ചത്. 90 കളിലായിരുന്നു ഈ പരസ്യം പ്രസിദ്ധീകരിച്ചത് .പൂര്‍ണ്ണ നഗ്നരായി നില്‍ക്കുന്ന താരങ്ങളുടെ ശരീരത്തില്‍ പെരുമ്പാമ്പ് ചുറ്റി നില്‍ക്കുന്ന ദൃശ്യമായിരുന്നു ഹോട്ട് എന്ന വിശേഷണത്തിന് കാരണമായത്

സന ഖാന്‍

ബോളിവുഡ് നടി സന ഖാന്‍ അഭിനയിച്ച അമുല്‍ മച്ഛാവോ എന്ന ബ്രാന്‍ഡിന്റെ അണ്ടര്‍ ഗാര്‍മെന്റ് പരസ്യവും ഇതേ തരത്തില്‍ നിരോധിച്ചിരുന്നു. ദൂരദര്‍ശനിലുള്‍പ്പെടെ ഈ പരസ്യം പ്രത്യക്ഷപ്പെട്ടതോടെ നിരോധിക്കണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു.

മല്ലികാ ഷെരാവതും അര്‍ബാസ് ഖാനും

മിസ്റ്റര്‍ കോഫി എന്ന കോഫി ബ്രാന്‍ഡിന്റെ പരസ്യത്തില്‍ മല്ലിക ഷെരാവതും അര്‍ബാസ് ഖാനുമായിരുന്നു അഭിനയിച്ചിരുന്നത്. സെക്ഷ്വല്‍ ഫാന്റസിയോടെ അവതരിപ്പിക്കാന്‍ ശ്രമിച്ച പരസ്യത്തിനും ഒടുവില്‍ ഇതേ ഗതിയായി

പൂജ ബേഡിയും മാരക്ക് റോബിന്‍സണും

പൂജ ബേഡിയും മാര്‍ക്ക് റോബിന്‍സണും അഭിനയിച്ച കോണ്ടത്തിന്റെ പരസ്യവും ഇത്തരത്തില്‍ നിരോധിച്ചിരുന്നു. ഒരു മിനിറ്റലധികം നീളുന്ന നടിയുടെ കുളി സീനുകളും മറ്റും ഉള്‍പ്പെടുത്തിയ പരസ്യം ചാനലില്‍ പ്രത്യക്ഷപ്പെട്ട് ദിവസങ്ങള്‍ക്കുളളില്‍ തന്നെ നിരോധിക്കേണ്ടി വന്നു.

English summary
Before they made it big in Bollywood, some Bollywood actresses had been a part of ad commercials. However, some sultry commercials that these Bollywood beauties were a part of, were banned. Let's take a look at the hot commercials, featuring Bollywood actresses, that were banned

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam