twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബര്‍ഫിയ്ക്ക് 'മര്‍ഫി'യുടെ വക്കീല്‍ നോട്ടീസ്

    By Nisha Bose
    |

    Barfi
    തീയേറ്ററുകളില്‍ മികച്ച പ്രതികരണമുണര്‍ത്തി മുന്നേറുന്ന രണ്‍ബീര്‍
    ചിത്രം ബര്‍ഫിയ്‌ക്കെതിരെ പ്രമുഖ റേഡിയോ കമ്പനിയായ മര്‍ഫി രംഗത്തെത്തി. ചിത്രത്തിന്റെ നിര്‍മാതാക്കളായ യു.ടി.വി. മോഷന്‍ പിക്‌ചേഴ്‌സിനും ഇഷാന മൂവീസിനും എതിരെ വക്കീല്‍ നോട്ടീസയച്ചിരിക്കയാണ് മര്‍ഫി.

    ചിത്രത്തില്‍ 'മര്‍ഫിമുന്ന', 'മര്‍ഫി', 'മര്‍ഫി റേഡിയോ' എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ കടന്നുകൂടിയതാണ് റേഡിയോകമ്പനിയെ പ്രകോപിപ്പിച്ചത്. ഇതിന് പുറമേ മര്‍ഫിയുടെ ലോഗോയും കമ്പനിയുടെ അനുവാദം വാങ്ങാതെ ചിത്രത്തില്‍ ഉപയോഗിച്ചതായി ഇവര്‍ ആരോപിക്കുന്നു. 50 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് റേഡിയോ കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.

    എന്നാല്‍ തങ്ങള്‍ പകര്‍പ്പവകാശം ലംഘിച്ചിട്ടില്ലെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ പറയുന്നത്. എന്തായാലും വിവാദത്തിനിടയിലും ബര്‍ഫി തീയേറ്ററുകളില്‍ മധുരം പകരുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കകം തന്നെ 34കോടിയിലേറെ വാരിയ ചിത്രത്തില്‍ റണ്‍ബീറിനൊപ്പം പ്രിയങ്ക ചോപ്രയും ഇല്യാനയും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.

    English summary
    According to a report on MId-day.com, Mumbai-based company Murphy Enterprises has sent a legal notice to the producers of the film UTV Motion Pictures and Ishana Films dated September 10, 2012 for infringing the copyrights of their registered trademarks without obtaining a NOC.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X