»   » സച്ചിന്‍, ക്രിക്കറ്റും ദൈവം ഒക്കെ ശരി തന്നെ!!! പക്ഷെ ഡിസ്‌കൗണ്ട് ഇല്ലെന്ന് ബിസിസിഐ!!!

സച്ചിന്‍, ക്രിക്കറ്റും ദൈവം ഒക്കെ ശരി തന്നെ!!! പക്ഷെ ഡിസ്‌കൗണ്ട് ഇല്ലെന്ന് ബിസിസിഐ!!!

Posted By: Karthi
Subscribe to Filmibeat Malayalam

ബോളിവുഡില്‍  ഇപ്പോള്‍ ജീവചരിത്ര സിനിമകളുടെ കാലമാണ്. പ്രത്യേകിച്ച് കായിക താരങ്ങളുടെ ജീവിതം. അതില്‍ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഇന്ത്യക്കാരുടെ മുഴുവന്‍ വികാരമായി ക്രിക്കറ്റ് ദൈവം മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ജീവിത കഥ പറയുന്ന ചിത്രം.

സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന സിനിമ സംവിധാനം ചെയ്യുന്നത് ജെയിംസ് എസ്‌കിനാണ്. ചിത്രത്തിന് വില്ലനായി എത്തിയിരിക്കുകയാണ്. 

ചിത്രത്തിന് ആവശ്യമായ കളിയുടെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കണമെന്നുള്ള നിര്‍മാതാക്കളുടെ ആവശ്യം ബിസിസിഐ നിഷേധിച്ചു. സച്ചിനെന്ന പരിഗണ ദൃശ്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ലഭിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു.

കളികളുടെ ദൃശ്യം ഡിസ്‌കൗണ്ടില്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയെങ്കിലും വിടവാങ്ങല്‍ പ്രസംഗം സൗജന്യമായി നല്‍കാന്‍ ബിസിസിഐ സമ്മതിച്ചിരുന്നു. വാങ്കടെയില്‍ നടന്ന വിടവാങ്ങല്‍ പ്രസംഗം 3.50 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്.

ബിസിസിഐയുടെ ബാനറില്‍ നടക്കുന്ന മത്സരത്തിലെ ദൃശ്യങ്ങളുടെ പകര്‍പ്പവകാശം ബിസിസിഐയ്ക്കാണ്. വാണിജ്യ ആവശ്യത്തിനായി ഇവ സ്വന്തമാക്കണമെങ്കില്‍ ബിസിസിഐയ്ക്ക് പണം നല്‍കണമെന്നാണ് ചട്ടം. ധോണിയുടെ ജീവിതകഥ സിനിമ ആയപ്പോള്‍ ഒരു കോടിയോളം രൂപ മുടക്കിയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ദൃശ്യങ്ങള്‍ സ്വന്തമാക്കിയത്.

ഇന്ത്യയുടെ മുന്‍ ക്യാപ്ടന്‍ എംഎസ് ധോനിയുടെ ജീവിത കഥ പറഞ്ഞ സിനിമയിലേക്കുള്ള ദൃശ്യങ്ങള്‍ പണം വാങ്ങിയാണ് നല്‍കിയത്. സച്ചിന് വേണ്ടി നിയമം മാറ്റാനാകില്ല എന്ന നിലപാടിലാണ് ബിസിസിഐ. എല്ലാത്തിനും ഉപരി ഇതൊരു വാണിജ്യ സിനിമയാണെന്നും ബിസിസിഐ വ്യക്തമാക്കി.

ബിസിസിഐ മാത്രമല്ല സച്ചിന്റെ കരിയറിലെ നാഴിക കല്ലുകളായ നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന മത്സരങ്ങളുടെ ദൃശ്യങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ 200 നോട്ട് ഔട്ട്. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക, ക്രിക്കറ്റ് ഓസ്‌ട്രേയില, ഐസിസി എന്നിവരില്‍ ദൃശ്യങ്ങള്‍ വാങ്ങിക്കഴിഞ്ഞു.

സിനിമ പ്രേമികളും ക്രിക്കറ്റ് ആരാധാകരും കാത്തിരിക്കുന്ന സച്ചിന്‍ എ ബല്യണ്‍ ഡ്രീംസ് മെയ് 26ന് തിയറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം പുറത്തിറങ്ങുന്ന ആദ്യ ദിനം തന്നെ കാണാന്‍ കാത്തിരിക്കുകയാണെന്ന് ഷാരുഖ് ഖാന്‍ പറഞ്ഞത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

English summary
The BCCI in fact has a rate-card in place when it comes to providing videos and the price depends upon the matches and their significance.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam