»   » ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന മുന്‍ മിസ് ഇന്ത്യ താരം ആര് ?

ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന മുന്‍ മിസ് ഇന്ത്യ താരം ആര് ?

Posted By: Ambili
Subscribe to Filmibeat Malayalam

ബോളിവുഡിലെ താര റാണികളായ ഐശ്വര്യ റായ്, പ്രിയങ്ക ചോപ്രാ, സുസ്മിത സെന്‍ എന്നിവരെല്ലാം സൗന്ദര്യ ലോകത്തില്‍ നിന്നും കീരിടം നേടി ബോളിവുഡിലേക്ക് എത്തിയവരായിരുന്നു. അവര്‍ക്ക് പിന്തുടര്‍ച്ചക്കാരിയായി ഒരാള്‍ കൂടി ബോളിവുഡില്‍ ചുവടു വെക്കാനൊരുങ്ങുകയാണ്.

മുന്‍ മിസ് ഇന്ത്യ നടാഷ സൂരിയാണ് ബോളിവുഡിലേക്ക് അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്. താന്‍ ബോളിവുഡിലേക്ക് എത്തുന്നതിനെ കുറിച്ച്താരം തന്നെയാണ് പറയുന്നത്.

സിനിമ എളുപ്പമുള്ള ഒന്നല്ല

സിനിമ എന്നത് എളുപ്പത്തിലുള്ള ഒന്ന് അല്ലെന്നാണ് നടാഷ പറയുന്നത്. കാര്യങ്ങളെക്കെ കൃത്യമായി തന്നെ ചെയ്യണം. അതിനുള്ള തയ്യാറെടുപ്പിലാണ് താനെന്നും താരം പറയുന്നു.

പതിയെ സിനിമയിലേക്ക്

താന്‍ പതിയെ സിനിമയിലേക്ക് കയറി വരികയുള്ളു എന്നാണ് നടാഷ പറയുന്നത്. കഴിഞ്ഞ വര്‍ഷം താരത്തിന് വെബ് പരമ്പരകളിലും ഹിന്ദി സിനിമയിലേക്കുമായി രണ്ട് ഓഫര്‍ വന്നിരുന്നെന്നും താരം പറയുന്നു.

എല്ലാം അമ്മയുടെ അനുഗ്രഹം


തന്റെ വിജയത്തിന് പിന്നില്‍ അമ്മയാണെന്ന് താരം പറയുന്നു. ഞാന്‍ അമ്മയുടെ വാലില്‍ തുങ്ങി നടക്കുന്ന ആളാണെന്നും അമ്മയാണ് എനിക്ക് വഴി കാണിച്ചു തരുന്നതെന്നുമാണ് നടാഷ പറയുന്നു.

സൗന്ദര്യ മത്സരങ്ങള്‍

സൗന്ദര്യ മത്സരങ്ങളെല്ലാം പ്രധാനമായും അമ്മയുടെ താല്‍പര്യമായിരുന്നു. അതിനാലാണ് താന്‍ അതില്‍ പങ്കെടുത്തത്. എന്റെ ചെറിയ നേട്ടങ്ങളില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നും താരം പറയുന്നു.

സിനിമയിലേക്ക്


സിനിമയിലേക്ക് പോവണം എന്നുള്ളതും അമ്മയുടെ ആഗ്രഹമായിരുന്നു. അതിനായി എന്നെ അതിലേക്ക് തള്ളി വിട്ടതും അവരായിരുന്നു. അതിന് ശേഷമാണ് താനിത് കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയതെന്നും താരം പറയുന്നു.

English summary
Former Miss India (World) Natasha Suri is all set to debut in Bollywood and the beauty queen praised her mother for guiding her all along the way.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam