»   » ബെഫിക്രേയുടെ രണ്ടാം ദിവസത്തെ കളക്ഷനും ബോളിവുഡ് താരങ്ങളുടെ പ്രതികരണവും!

ബെഫിക്രേയുടെ രണ്ടാം ദിവസത്തെ കളക്ഷനും ബോളിവുഡ് താരങ്ങളുടെ പ്രതികരണവും!

Posted By: Sanviya
Subscribe to Filmibeat Malayalam

രണ്‍വീര്‍ സിംഗും വാണി കപൂറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ബെഫിക്രേ. ഡിസംബര്‍ ഒമ്പതിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ആദ്യത്തെ ചോപ്രയുടെ തിരിച്ച് വരവ് കൂടിയായിരുന്നു ബെഫിക്രേ.

10.36 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍. പുതിയ സാമ്പത്തിക പരിഷ്‌കരണത്തെ തുടര്‍ന്ന് നേരിടുന്ന പ്രതിസന്ധിയില്‍ മോശമല്ലാത്ത കളക്ഷനാണ് നേടിയത്. രണ്ടാം ദിവസം ചിത്രം 12 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസില്‍ നേടിയത്. ബോളിവുഡ് താരങ്ങള്‍ പ്രതികരിക്കുന്നു.

ദീപിക പദുക്കോണ്‍

ബോളിവുഡ് താരങ്ങള്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ സ്‌ക്രീനിങ് നടത്തിയിരുന്നു. രണ്‍വീറിൻറെ അടുത്ത സുഹൃത്ത് കൂടിയായ ദീപിക പദുക്കോണും ഷോ കാണാന്‍ എത്തി. ചിത്രത്തിലെ രണ്‍വീര്‍-വാണി കപൂര്‍ കെമിസ്ട്രി തന്നെ അത്ഭുതപ്പെടുത്തിയെന്ന് ദിപീക ഷോയ്ക്ക് ശേഷം പറഞ്ഞു.

അനുഷ്‌ക ശര്‍മ്മ

ഏയ് ദില്‍ ഹയ് മുഷ്‌കില്‍ എന്ന ചിത്രത്തിലാണ് അനുഷ്‌ക ശര്‍മ്മയെ ഒടുവില്‍ കണ്ടത്. രണ്‍വീറിനെ പിന്തുണച്ച് അനുഷ്‌ക ശര്‍മ്മയും ബെഫിക്രേയുടെ സ്‌പെഷ്യല്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

ഷോയ്ക്ക് ശേഷം രണ്‍വീര്‍ സിംഗ്

സ്‌ക്രീനിങിന് ശേഷം നായകന്‍ രണ്‍വീര്‍ സിംഗ് സംതൃപ്തനായിരുന്നു.

അര്‍ജുന്‍ കപൂര്‍

രണ്‍വീര്‍ സിംഗിന്റെ സഹോദരന്‍ അര്‍ജുന്‍ കപൂറും ബെഫിക്രേയുടെ സ്‌പെഷ്യല്‍ ഷോ കാണാനെത്തിയിരുന്നു.

English summary
Befikre Second Day (Saturday) Box Office Collection: Also See Its Special Screening Pictures!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam