»   » അമിതാഭ് ബച്ചനെ മരണത്തിന്റെ വക്കില്‍ എത്തിച്ച നടിയുടെ സ്വപ്‌നം! അതുപോലെ തന്നെ സംഭവിച്ചു!

അമിതാഭ് ബച്ചനെ മരണത്തിന്റെ വക്കില്‍ എത്തിച്ച നടിയുടെ സ്വപ്‌നം! അതുപോലെ തന്നെ സംഭവിച്ചു!

Posted By: Sanviya
Subscribe to Filmibeat Malayalam

1983ല്‍ അമിതാഭ് ബച്ചനെ നായകനാക്കി മന്‍മോഹന്‍ ദേശായി സംവിധാനം ചെയ്ത ചിത്രമാണ് കൂലി. റിഷി കപൂര്‍, റതി അഗ്നിഹോത്രി, കതേര്‍ ഖാന്‍, വഹീദ റഹ്മാന്‍, പുനീത് ഇസാര്‍, സത്യേന്ദ്ര കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ബാംഗ്ലൂരില്‍ വച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി ക്യാംപസായിരുന്നു പ്രധാന ലൊക്കേഷന്‍. ക്യാംപസില്‍ വച്ച് പുനീത് ഇസാറുമായുള്ള സംഘടന രംഗത്തില്‍ പരിക്കേല്ക്കുകെയും അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

സ്മിത പാട്ടിലിന്റെ ഫോണ്‍ കോള്‍

ചിത്രീകരണ സമയത്ത് ബാംഗ്ലൂരിലെ ഒരു ഹോട്ടലിലായിരുന്നു ബച്ചന്‍ താമസിച്ചിരുന്നത്. ഇടവേളയില്‍ ബച്ചന്‍ റൂമില്‍ ഇരിക്കുമ്പോള്‍ ഒരു ഫോണ്‍ കോള്‍ വന്നു. ബോളിവുഡ് നടി സ്മിത പാട്ടിലിന്റേതായിരുന്നു കോള്‍

ഞെട്ടിച്ച സ്വപ്‌നം

താന്‍ ഒരു സ്വപ്‌നം കണ്ടുവെന്നും ചിത്രീകരണത്തിനിടെ സെറ്റില്‍ വച്ച് ബച്ചന് എന്തോ വലിയ അപകടം സംഭവിച്ചെന്നും നടി പറഞ്ഞു. തനിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും പൂര്‍ണ്ണ ആരോഗ്യവാനാണെന്നും ബച്ചന് പറഞ്ഞു.

സ്വപ്‌നം പോലെ

സ്മിത പാട്ടീല്‍ വിളിച്ചതിന്റെ പിറ്റേദിവസമാണ് ബച്ചന് സെറ്റില്‍ വച്ച് അപകടം സംഭവിക്കുന്നത്.

ജീവന്‍ തന്നെ അപകടത്തിലേക്ക്

ബച്ചന്റെ ജീവന്‍ അപകടത്തിലേക്കാണെന്ന് ഹോസ്പിറ്റല്‍ ബുള്ളറ്റിന്‍ ഇറങ്ങി. ആരാധകരും സിനിമാ ലോകവും ഒന്നിച്ച് അമിതാഭ് ബച്ചന് വേണ്ടി പ്രാര്‍ത്ഥിച്ച ദിവസങ്ങള്‍. ആറ് മാസത്തിന് ശേഷമാണ് പിന്നീട് ബച്ചന്‍ പൂര്‍ണ ആരോഗ്യവാനായി തിരിച്ച് വന്നത്.

English summary
Behind the incidents of Cooljie bollywood film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam