»   » ഈ ദശകത്തില്‍ ബോളിവുഡിലെ വിജയം കൊയ്ത അഞ്ച് മികച്ച പുതുമുഖ താരങ്ങള്‍ ആരെന്നറിയോ?

ഈ ദശകത്തില്‍ ബോളിവുഡിലെ വിജയം കൊയ്ത അഞ്ച് മികച്ച പുതുമുഖ താരങ്ങള്‍ ആരെന്നറിയോ?

Posted By:
Subscribe to Filmibeat Malayalam

എപ്പോഴും പുതുമുഖങ്ങള്‍ സിനിമയിലേക്ക് വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ആശങ്കയാണ്. അവരുടെ അഭിനയം എങ്ങനെയാവും മികച്ച കഥാപാത്രങ്ങള്‍ ആയിരിക്കുമോ എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടാവും. എന്നാല്‍ സിനിമയിലേക്ക് വന്ന് പുതുമുഖങ്ങളെ ബോളിവുഡാണ് ഏറ്റെടുക്കുന്നതെങ്കിലോ ഇവിടെ പുതുമുയഖനായകന്‍മാരും നായികമാരും വിജയം കൊയ്തവരും ഏറെ ഉണ്ട്.

ഒരു ദശകത്തിനിടെയാണ് ഇവര്‍ അത്രയും വിജയം കൈവരിച്ചു കഴിഞ്ഞു. ഈ വിജയത്തിന്റെ ആഘോഷം ദശകതത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഇവര്‍ ആഘോഷിച്ചു. ഇതില്‍ ഏറ്റവും വിജയം കൈവരിച്ച  പുതുമുഖങ്ങളിലെ അഞ്ചുപേരാണിവര്‍

ഈ ദശകത്തില്ർ ബോളിവുഡില്ർ വിജയം കൊയ്ത അഞ്ച് മികച്ച പുതുമുഖ താരങ്ങള്‍ ആരെന്നറിയോ?

ബോളിവുഡിലെ ഈ സുന്ദരി എത്തിയിട്ട് മുന്നു വര്‍ഷമായിട്ടുള്ളു, എന്നാല്‍ ആരാധകര്‍ക്കിടയിലെ വലിയ സംസാരവിഷയമാണ് ആലിയ ഭട്ട്, 22 വയസ്സിലാണ് തന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. സ്റ്റുഡന്‍സ് ഓഫ് ദി ഇയര്‍, ടു സ്റ്റേറ്റ്‌സ് ആണ് സൂപ്പര്‍ ഹിറ്റ് ചിത്രം. കുറഞ്ഞ കാലം കൊണ്ട് ആലിയയ്്ക്ക് ഇത്രയും അധികം ആരാധകരുണ്ടാവാന്‍ താരത്തിന്റെ കഴിവ് മാത്രമല്ല സൗന്ദര്യവുമാണ്. ഹൈവേ,ഹംടി ഷര്‍മ്മ കി ദുല്‍ഹാനിയ, ശാന്താര്‍ എന്നിവയാണ് ചിത്രങ്ങള്‍.

ഈ ദശകത്തില്ർ ബോളിവുഡില്ർ വിജയം കൊയ്ത അഞ്ച് മികച്ച പുതുമുഖ താരങ്ങള്‍ ആരെന്നറിയോ?

കുറച്ചുക്കാലം കൊണ്ടു പ്രേക്ഷകരുടെ മനസ്സിളക്കി മറിച്ച താരമാണ് അര്‍ജുന്‍ കപൂര്‍. ഇഷാക്‌സാഡേ എന്ന ചിത്രത്തിലൂടെ സ്റ്റാറായി മാറി.ടു സ്റ്റേറ്റില്‍ ഇരട്ടവേഷത്തിലാണ് അര്‍ജുന്‍ കപൂര്‍ പ്രേക്ഷകരിലേക്ക് എത്തിയത്. ഔരങ്കസേവ്, കിം ആന്‍ഡ് ഖാന്‍, ഗുന്‍ഡേ എന്നി ചിത്രങ്ങളുലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ചു.

ഈ ദശകത്തില്ർ ബോളിവുഡില്ർ വിജയം കൊയ്ത അഞ്ച് മികച്ച പുതുമുഖ താരങ്ങള്‍ ആരെന്നറിയോ?

ബോളിവുഡില്‍ പുതുമുഖ താരങ്ങളില്‍ രണ്ട് ചിത്രം കൊണ്ട് കാലുറപ്പിച്ചിരിക്കുകയാണ് ഈ സുന്ദരി. പരിനീതി ചോപ്ര അഭിനയ രംഗത്ത് മുന്നേറുകയാണ്. 2011ല്‍ ലേഡീസ് വിഎസ് റിക്കി ബാളിലൂടെ ബോളിവുഡില്‍ അരങ്ങേറിയ പരിനീതി ഇഷക്‌സാദെ, ഹസീ തോ ഫസീ, ശുദ്ധ് ദേസി റൊമാന്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ പ്രിയങ്കരിയായി താരമായി മാറുകയായിരുന്നു.

ഈ ദശകത്തില്ർ ബോളിവുഡില്ർ വിജയം കൊയ്ത അഞ്ച് മികച്ച പുതുമുഖ താരങ്ങള്‍ ആരെന്നറിയോ?

സിനിമയുമായി ഒരു ബന്ധവുമില്ലാതെയാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര സിനിമയിലേക്ക് ചേക്കേറിയത്. സ്റ്റുഡന്‍സ് ഓഫ് ദി ഇയറില്‍ നല്ല പ്രകടനമാണ് സിദ്ധാര്‍ഥ് കാഴ്ചവച്ചത്. ഇതിലൂടെ തന്നെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരവുമായി മാറി. ഇ കെ വില്ലന്‍, ഹസി തൊ പസി, ബ്രദേസ് എന്നി ചിത്രങ്ങളില്‍ അഭിനയിച്ചു.

ഈ ദശകത്തില്ർ ബോളിവുഡില്ർ വിജയം കൊയ്ത അഞ്ച് മികച്ച പുതുമുഖ താരങ്ങള്‍ ആരെന്നറിയോ?

വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് വരുണ്‍ ധവാന്‍ കിട്ടിയുള്ളുവെങ്കിലും യംഗ് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കാണ് വരുണ്‍ ധവാന്റെ യാത്ര.കരണ്‍ ജോഹര്‍,ല സ്റ്റുഡന്‍സ് ഓഫ് ദ ഇയര്‍ എന്നി ചിത്രങ്ങളിലുടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കൊമേഷ്യല്‍ ഹിറ്റുകളുടെ സംവിധായകന്‍ ഡേവിഡ് ധവാന്റെ മകനാണ് ഈ സൂപ്പര്‍ താരം.സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ വരുണിന് സമ്മാനിച്ചത് മികച്ച പുതുമുഖ നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡാണ്.പിന്നീട് വരുണ്‍ നായകന്‍ മേ തേരാ ഹീറോയും ഹംറ്റി ശര്‍മാ കി ദുല്‍ഹനിയാ എന്നീ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ പണം വാരി. എബി സിഡി ടു വിലും വരാനിരിക്കുന്ന ദില്‍വാലെയുലും വരുണിന്റെ പ്രകടനം കാണേണ്ടിയിരിക്കുന്നേ ഉള്ളു.

English summary
newcomers almost taking over Bollywood, we look at the five who have had the biggest successes and who have been celebrated the most in the first half of this decade.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam