For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങള്‍ ഒരു രക്ഷയുമില്ല; ജോജുവിനോട് ഭദ്രന്‍ പറയുന്നു

  |

  ജോസഫ് എന്ന സിനിമയിലൂടെ നായകനായി മാറിയ ജോജു ജോര്‍ജിന്റെ ഏറ്റവും പുതിയ ചിത്രമാണ് മധുരം. മുന്‍പ് കണ്ടിട്ടുള്ളതിനെക്കാള്‍ വേറിട്ട് ഒരു റൊമാന്റിക് നായകനായിട്ടാണ് ജോജു അഭിനയിച്ചത്. മധുരം എന്ന സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ കണ്ടിറിങ്ങുമ്പോള്‍ മധുരം പോലെ തോന്നുന്ന കഥാവിഷ്‌കാരമാണ് സിനിമയുടേത്. റിലീസ് ചെയ്തിട്ട് കുറേ ദിവസമായെങ്കിലും സിനിമ കണ്ടതിന്റെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ജോജൂവിന്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു എന്നാണ് ഭദ്രന്‍ പറയുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

  'ഇന്നലെ രാത്രി കാനഡയിലെ എന്റെ ഒരു സുഹൃത്ത് വിളിച്ച് ' മധുരം ' സിനിമ കണ്ടിരുന്നോ? കുറേ കാലങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ സ്വാഭാവികതയുള്ള ഒരു നല്ല ചിത്രം കണ്ടു, അതിന്റെ സന്തോഷത്തിലാണ് ഞാന്‍ എന്ന് പറഞ്ഞു. ജോജു ജോര്‍ജിന്റെ പടമല്ലേ എന്ന് കരുതി ഇന്ന് എന്റെ വീട്ടിലെ തിയേറ്ററില്‍ കണ്ട് ഇറങ്ങിയപ്പോള്‍ എനിക്കും എന്റെ ഭാര്യയ്ക്കും ഇരട്ടി മധുരം നാവില്‍ തൊട്ട സ്വാദ് പോലെ തോന്നി. ഒരാശുപത്രിയിലെ ബൈസ്റ്റാന്‍ഡേഴ്‌സിന്റെ പിറകില്‍ സ്വരുക്കൂട്ടിയെടുത്ത അര്‍ത്ഥവത്തായ ഒരു തിരക്കഥ.

  'ഇന്നലെ രാത്രി കാനഡയിലെ എന്റെ ഒരു സുഹൃത്ത് വിളിച്ച് ' മധുരം ' സിനിമ കണ്ടിരുന്നോ? കുറേ കാലങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ സ്വാഭാവികതയുള്ള ഒരു നല്ല ചിത്രം കണ്ടു, അതിന്റെ സന്തോഷത്തിലാണ് ഞാന്‍ എന്ന് പറഞ്ഞു. ജോജു ജോര്‍ജിന്റെ പടമല്ലേ എന്ന് കരുതി ഇന്ന് എന്റെ വീട്ടിലെ തിയേറ്ററില്‍ കണ്ട് ഇറങ്ങിയപ്പോള്‍ എനിക്കും എന്റെ ഭാര്യയ്ക്കും ഇരട്ടി മധുരം നാവില്‍ തൊട്ട സ്വാദ് പോലെ തോന്നി. ഒരാശുപത്രിയിലെ ബൈസ്റ്റാന്‍ഡേഴ്‌സിന്റെ പിറകില്‍ സ്വരുക്കൂട്ടിയെടുത്ത അര്‍ത്ഥവത്തായ ഒരു തിരക്കഥ.

  അവിടെ വരുന്നവരുടെ പ്രിയപ്പെട്ടവരെ ചൊല്ലിയുള്ള അങ്കലാപ്പുകളും കിനാവുകളും പ്രതീക്ഷകളും ഒക്കെ കൂട്ടി കൂട്ടി ഒരു നൂറു മാര്‍ക്കിന്റെ സിനിമ. അഹമ്മദ് കണ്‍ഗ്രാറ്റ്‌സ്. മേലിലും നിങ്ങളുടെ സിനിമകള്‍ക്ക് ഈ മധുരം ഉണ്ടാവട്ടെ. ജോജൂ.. തന്റെ കണ്ണുകളും മുഖവും ശബ്ദവും ഗംഭീരമായി ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നു. കുശിനിയിലെ മുട്ടി തടിയ്ക്ക് പിറകില്‍ നിന്ന് ഒരു മൊഴി പോലുമില്ലാതെ ചിത്രയോട് കാണിച്ച പ്രണയഭാവങ്ങള്‍ ഒരു രക്ഷയുമില്ല. ഇനിയും എടുത്ത് എടുത്ത് പറയേണ്ട സന്ദര്‍ഭങ്ങള്‍ നേരില്‍ കാണുമ്പോള്‍ പറയാം..' എന്നുമാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ ഭദ്രന്‍ പറയുന്നത്.

  വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്ക് 17 വയസാണ്; നടിമാരുടെ കൈയ്യില്‍ പിടിക്കുന്നത് കണ്ടാല്‍ കരയുമെന്ന് അര്‍ജുന്‍

  മധുരം കണ്ട അനുഭവങ്ങളും താരങ്ങളുടെ പ്രകടനത്തെ കുറിച്ചുള്ള കമന്റുകളുമാണ് സംവിധായകന്റെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. ഒരുപാട് ഒരുപാട് നന്ദി സാര്‍. ഞങ്ങളുടെ ഈ സിനിമയെ കുറിച്ച് സാറിനെ പോലെ വല്ല്യ ഒരാള്‍ പറഞ്ഞ വാക്കുകള്‍ക്ക്. ഒരുപാട് സന്തോഷം തോന്നുന്നു. ചെറിയ സീന്‍ ആണെങ്കില്‍ കൂടെ ഇത്രയും നല്ല സിനിമയില്‍ എനിക്കും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. ഇന്ന് 50 ദിവസം ആകുന്നു മധുരം റിലിസ് ആയിട്ട്. എന്നാണ് സിനിമയിലെ ചെറിയൊരു റോളില്‍ അഭിനയിച്ച വിനീഷ് എന്നൊരാള്‍ പറയുന്നത്.

  ഭര്‍ത്താവിന്റെ കൂടെ വന്ന് ജീവിച്ചാല്‍ അവർക്ക് ആരാധന ഉണ്ടാവില്ല; ഭാര്യ കുറച്ച് സട്രീക്റ്റാണെന്ന് അല്ലു അര്‍ജുൻ

  Recommended Video

  വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat

  അഹമ്മദ് കബീര്‍ രചന നിര്‍വഹിച്ച് സംവിഘാനം ചെയ്ത സിനിമയാണ് മധുരം. റോമാന്റിക് കോമഡി ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ ജോജു ജോര്‍ജ് നായകനായി എത്തുമ്പോള്‍ ശ്രുതി രാമചന്ദ്രനാണ് നായിക. ഇവരെ കൂടാതെ അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജഗദീഷ് എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് അണിനിരന്നത്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത സിനിമയ്ക്ക് നിരവധി പിന്തുണയാണ് ലഭിച്ചിരുന്നത്.

  സിനിമയിലെ സെക്‌സ് സീനുകള്‍ എടുക്കുന്നത് ഇങ്ങനെയാണ്; ബെഡ് റൂം രംഗങ്ങളെ കുറിച്ച് ഇൻ്റിമസി ഡയറക്ടർ നേഹ വ്യാസ്

  കൊച്ചി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ കൂട്ടിരിപ്പിന് വരുന്നവരുടെ കഥയാണ് മധുരം പറഞ്ഞത്. ഒപ്പം മനോഹരമായൊരു പ്രണയകഥയും അവതരിപ്പിക്കാന്‍ സാധിച്ചു. ജോജുവിന്റെയും ശ്രുതിയുടെയുമെല്ലാം പ്രകടനങ്ങള്‍ക്ക് വലിയ സ്വീകാര്യത തന്നെയായിരുന്നു ലഭിച്ചതും.

  English summary
  Bhadran Mattel's Review On Joju George Staring Madhuram Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X