twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മഹാഭാരത'ത്തിന്റെ സംവിധായകന് അന്ത്യാഞ്ജലി

    By Aswathi
    |

    മുംബൈ: പ്രശസ്ത സംവിധായകനും നിര്‍മാതാവുമായ രവി ചോപ്രയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാല്‍ സഹപ്രവര്‍ത്തകര്‍ എത്തി. ഇന്നലെ (12-11-2014)യാണ് 'മഹാഭാരത'ത്തിന്റെ സംവിധായകന്‍ ലോകത്തോട് വിടപറഞ്ഞത്. 68 വയസ്സായിരുന്നു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി മുംബൈ ബ്രീച്ച് കാന്റി ഹോസ്പ്റ്റലില്‍ ചികിത്സയിലായിരുന്നു. നിര്‍മാതാവും സംവിധായകനുമായ ബി ആര്‍ ചോപ്രയുടെ മകനും യാഷ് ചോപ്രയുടെ മരുമകനുമാണ്.

    1988- 1990 കാലത്ത് ജനപ്രീതി നേടിയ മഹാഭാരതം സീരിയല്‍ സംവിധാനം ചെയ്തതിലൂടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും പരിചിതനാണ് രവി ചോപ്ര. പിതാവ് ബി ആര്‍ ചോപ്രയുടെയും പിതൃ സഹോദരന്‍ യാഷ് ചോപ്രയുടെയും സിനിമകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് തുടക്കം.

    1975 ല്‍ 'സമീര്‍' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ രവി ചോപ്ര മസ്ദൂര്‍, ആജ് കി ആവാസ്, ദഹ്ലീസ്, തുമാരി കസം, ബാബുല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. മഹാഭാരതതം കൂടാതെ രാമായണം, വിഷ്ണു പുരാണം, മ ശക്തി തുടങ്ങിയ പരമ്പരകളും സംവിധാനം ചെയ്തിട്ടുണ്ട്.

    അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും മുഖ്യവേഷത്തിലെത്തിയ ഭൂത് നാഥ്, ഭൂത് നാഥ് റിട്ടേണ്‍സ് എന്നീ ചിത്രങ്ങളാണ് രവി ചോപ്ര നിര്‍മിച്ചത്. രവി ചോപ്രയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ബോളിവുഡില്‍ നിന്നെത്തിയ പ്രശസ്തരുടെ ചിത്രങ്ങള്‍ താഴെ കാണൂ

     കത്രീന കൈഫ്

    'മഹാഭാരത'ത്തിന്റെ സംവിധായകന് അന്ത്യാഞ്ജലി

    ബോളിവുഡ് നടി കത്രീന കൈഫ്

    കൃഷിക ലുല്ല

    'മഹാഭാരത'ത്തിന്റെ സംവിധായകന് അന്ത്യാഞ്ജലി

    ബോളിവുഡ് സിനിമാ നിര്‍മാതാവ് കൃഷിക ലുല്ല

    റാണി മുഖര്‍ജി

    'മഹാഭാരത'ത്തിന്റെ സംവിധായകന് അന്ത്യാഞ്ജലി

    റാണി മുഖര്‍ജിയും രവി ചോപ്രയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വന്നു

    പമീള ചോപ്രയും

    'മഹാഭാരത'ത്തിന്റെ സംവിധായകന് അന്ത്യാഞ്ജലി

    റാണി മുഖര്‍ജിയ്‌ക്കൊപ്പം പമീള ചോപ്രയും

    റണ്‍ബീര്‍ കപൂര്‍

    'മഹാഭാരത'ത്തിന്റെ സംവിധായകന് അന്ത്യാഞ്ജലി

    ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍ വന്നപ്പോള്‍

    സംസ്‌കാരം

    'മഹാഭാരത'ത്തിന്റെ സംവിധായകന് അന്ത്യാഞ്ജലി

    ഇന്ന് ( 13-11-201) തന്നെ സംസ്‌കാര ചടങ്ങുകള്‍ നടക്കും

    English summary
    Filmmaker Ravi Chopra, 68, died on Wednesday afternoon in a private South Mumbai hospital. He had been admitted last Thursday since he was suffering from a lung ailment.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X