twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കായിക പ്രേമികൾക്ക് സന്തോഷ വാർത്ത!! പ്രമുഖ ഫുട്ബോൾ താരത്തിന്റെ കഥ വെള്ളിത്തിരയിൽ

    സിനിമയെ കുറിച്ചുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണെന്നും ആനന്ദ് പറഞ്ഞു

    |

    Recommended Video

    പ്രമുഖ ഫുട്ബോൾ താരത്തിന്റെ കഥ വെള്ളിത്തിരയിൽ | Filmibeat malayalam

    ഫുട് ബോൾ ഇന്ത്യക്കാരുടെ ചങ്കിടിപ്പു തന്നെയാണ്. ദേശ -ഭാഷ- വർണണവ്യത്യാസമില്ലാതെ നമ്മളെല്ലാവരും കാൽപ്പന്ത് കളിയുടെ പിന്നാലെയാണ്. സിനിമ-ഫുട് ബോൾ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യൻ മുൻ ഫുട്ബോൾ ടീം നായകനായ ബൈച്ചിങ് ബൂട്ടിയയുടെ ജീവിതം സിനിമയാകുന്നു. ബോളിവുഡ് ഹിറ്റ് ചിത്രങ്ങളായ ഡൽഹി ഹൈറ്റ്സ്, സില സില ഗാസിയാബാദ് എന്നീ ചിത്രങ്ങൾ ഒരുക്കിയ ആനന്ദ് കുമാറാണ് ബൂട്ടിയയെക്കുറിച്ചുള്ള സിനിമ നിർമ്മിക്കുന്നത്.

    football-Bhaichung Bhutia

     രൺദീപ് വിവാഹത്തിൽ സ്റ്റാറായത് ഈ ഡയമഡ് മോതിരം!! ഇതിന്റെ പ്രത്യേകത അറിയാമോ... കാണൂ രൺദീപ് വിവാഹത്തിൽ സ്റ്റാറായത് ഈ ഡയമഡ് മോതിരം!! ഇതിന്റെ പ്രത്യേകത അറിയാമോ... കാണൂ

    ചിത്രത്തിന്റെ പേര്, സംവിധായകൻ, അണിയറപ്രവർത്തകർ, താരങ്ങൾ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സിനിമയെ കുറിച്ചുള്ള ചർച്ചകൾ അണിയറയിൽ പുരോഗമിക്കുകയാണെന്നും ആനന്ദ് പറഞ്ഞു. ഇക്കഴിഞ്ഞ ഫുട്ബോൾ ലോകകപ്പ് റഷ്യയിൽ നടക്കുന്നതിനിടയിലാണ് തന്റെ മനസിൽ ഈ ആശയം കടന്ന് വന്നതെന്നും അനന്ദ് പറയുന്നു. ഇതിനു മുൻപും കായിക താരങ്ങളുടെ ജീവിതകഥ പറഞ്ഞ ചിത്രങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. ക്രിക്കറ്റ് താരം എംഎസ് ധോണി, മേരീ കോം, മിൽഖ സിംഗ് എന്നിവരുടെ കഥ പറഞ്ഞ ചിത്രങ്ങൾ ബോക്സ്ഓഫീസ് ഇളക്കി മറിച്ചിരുന്നു. ഇതിനു പിന്നലെയാണ് ബൈച്ചിങ് ബൂട്ടിയയുടെ ജീവിതം വെള്ളിത്തിരയിൽ കൊണ്ട് വരാൻ ആനന്ദ് തയ്യാറാകുന്നത്.

     സ്വാമി ശരണം..!! കറുത്ത വസ്ത്രം ധരിച്ച് മോഹൻലാൽ, താരം ഉദ്ദ്യേശിച്ചത് ഇതോ, ആവേശത്തോടെ ആരാധകർ.. സ്വാമി ശരണം..!! കറുത്ത വസ്ത്രം ധരിച്ച് മോഹൻലാൽ, താരം ഉദ്ദ്യേശിച്ചത് ഇതോ, ആവേശത്തോടെ ആരാധകർ..

    സുബ്രതോ കപ്പിലൂടെ പ്രശസ്തനായ ബൂട്ടിയ ഇന്ത്യക്കായി 104 കളികളിൽ 40 ഗോൾ നേടിയിട്ടുണ്ട്.ബൂട്ടിയ ഈസ്റ്റ് ബംഗാള്‍, ജെ.സി.ടി, മോഹന്‍ ബഗാന്‍ എന്നീ ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട്. മലേഷ്യന്‍ ലീഗില്‍ സാനിധ്യമറിയിച്ചതോടെ മുഹമ്മദ് സലീമിന് ശേഷം ആദ്യമായി യൂറോപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ താരമായിരുന്നു ബൂട്ടിയ . 2011ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ച ശേഷം സന്തോഷ് ട്രോഫിയില്‍ സിക്കിം, സിക്കിം യുണൈറ്റഡ് എന്നീ ടീമുകളുടെ പരിശീലകനായി സേവനമനുഷ്ടിച്ചു. ഇതിനു ശേഷം രഷ്ട്രീയത്തിൽ പ്രവേശിക്കുകയായിരുന്നു. 2014, 2016 ലും തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ഡാർജിലിംഗിൽ മത്സരിച്ചെങ്കിലും വിജയിക്കാൻ ആയില്ല. ശേഷം അദ്ദേഹം ഹംറോ സിക്കിം പാര്‍ട്ടി രൂപീകരിച്ചു

    English summary
    Bhaichung Bhutia biopic in works: Zila Ghaziabad director Anand Kumar to turn producer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X