»   » പറഞ്ഞ് പറഞ്ഞ് സണ്ണി ലിയോണിനോട് കടുത്ത ആരാധന, ബോജ്പുരി താരം ചെയ്തത് കണ്ടോ!

പറഞ്ഞ് പറഞ്ഞ് സണ്ണി ലിയോണിനോട് കടുത്ത ആരാധന, ബോജ്പുരി താരം ചെയ്തത് കണ്ടോ!

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമയ്ക്ക് അകത്തും പുറത്തും ഒത്തിരി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. പലരും സണ്ണി ലിയോണിനോടൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞിട്ടുണ്ട്. ബോളിവുഡ് താരം ആമീര്‍ ഖാനും ഇക്കാര്യം വെളിപ്പെടുത്തിയതാണ്. നടിയുടെ ഭൂതക്കാലത്തെ ഓര്‍ത്ത് ഒരു ആശങ്കയുമില്ലന്നായിരുന്നു ആമീര്‍ ഖാന്‍ ട്വീറ്റ് ചെയ്തത്.

ഇപ്പോഴിതാ സണ്ണി ലിയോണിനോടുള്ള മറ്റൊരു താരത്തിന്റെ കടുത്ത ആരാധന പുറത്തായിരിക്കുന്നു. ഭോജ്പൂരി താരം പല്ലവിയ്ക്കാണ് സണ്ണി ലിയോണിനോട് കടുത്ത ആരാധന. സണ്ണി ലിയോണിനോട് മുഖ സാദൃശ്യമുള്ള നടി പല്ലവിയ്ക്ക് ഇത്രയും ആരാധനയുണ്ടാകാനുള്ളം കാരണം മറ്റ് ചിലരായിരുന്നു. ആരാധന മൂത്തപ്പോള്‍ പല്ലവി ചെയ്തതാണ് ഏറ്റവും രസകരമായ കാര്യം.

പേരുമാറ്റി

സണ്ണി ലിയോണിനോടുള്ള ആരാധന മൂത്ത് ഭോജ്പൂരി താരം പല്ലവി തന്റെ പേര് മാറ്റി. സണ്ണി വിങ് എന്നാണ് പേര് മാറ്റിയിരിക്കുന്നത്.

ആരാധന പലരും പറഞ്ഞ് കേട്ടപ്പോള്‍

സണ്ണി ലിയോണുമായുള്ള മുഖ സാദൃശ്യത്തെ കുറിച്ച് പറഞ്ഞ് കേട്ടപ്പോഴാണ് പല്ലവിക്ക് സണ്ണിയോട് കടുത്ത ആരാധികയായത്. സണ്ണി ലിയോണിന്റെ സിനിമകളെല്ലാം കാണാന്‍ തുടങ്ങി, ഹെയര്‍ സ്‌റ്റൈലിങ് മുതല്‍ നെയില്‍ കളര്‍ വരെ ഇപ്പോള്‍ സണ്ണിയെ അനുകരിച്ചു.

ഐറ്റം ഡാന്‍സിലും

സണ്ണി ലിയോണിനെ പോലെ ഇപ്പോള്‍ ഐറ്റം ഡാന്‍സിലും വേഷമിടുന്നുണ്ട്. ഇന്‍ഡസട്രിയില്‍ തന്നെ പല്ലവി ഹോട്ട് താരമെന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

ഗാനത്തിന് മികച്ച പ്രതികരണം

ഒരുക്കാലത്ത് പോണ്‍സ്റ്റാറായി വിലസിയ നടിയിപ്പോള്‍ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമാണ് അഭിനയിക്കുന്നത്. റായീസ് എന്ന ചിത്രത്തില്‍ ഷാരൂഖിനൊപ്പം അഭിനയിച്ചിരുന്നു. ചിത്രത്തിലെ ലൈല എന്ന് തുടങ്ങുന്ന ഗാനരംഗത്തിലാണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെടുന്നത്. ഡിസംബര്‍ 21ന് റിലീസ് ചെയ്ത ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയിലും വൈറലായി.

English summary
Bhojpuri star change her name.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam