»   » ലിപ് ലോക്ക് സീനുകള്‍ക്ക് റീ ടേക്ക് ആവശ്യപ്പെട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രമുഖ നായിക

ലിപ് ലോക്ക് സീനുകള്‍ക്ക് റീ ടേക്ക് ആവശ്യപ്പെട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രമുഖ നായിക

By: Nihara
Subscribe to Filmibeat Malayalam

ലൈംഗികതയുടെ അതിപ്രസരം കാരണം രൂക്ഷ വിമര്‍ശനം നേരിട്ടു കൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് തുറന്നു പറയുകയാണ് നടി ബിതിത ബാഗ്. കുശാന്‍ നന്ദി സംവിധാനം ചെയ്ത ചിത്രത്തില്‍ നവാസുദ്ദീന്‍ സിദിഖിയായിരുന്നു നായകന്‍.

നെഞ്ചില്‍ കിടത്തി ഉറക്കിയിരുന്ന മകള്‍ ഹോസ്റ്റലില്‍, ആ തീരുമാനം എടുത്തതിനെക്കുറിച്ച് മനോജ് കെ ജയന്‍

മീനാക്ഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കാവ്യാ മാധവന്‍ കൂടെ നിന്നു...ആരുടെ മുന്നിലും തോല്‍ക്കാത്ത മകള്‍

കിടപ്പറ രംഗങ്ങള്‍ കൂടുതലാണെന്നു പറഞ്ഞ് നിരവധി നായികമാര്‍ ഒഴിവാക്കിയ ചിത്രം കൂടിയായിരുന്നു ഇത്. നവാസുദ്ദീന്‍ സിദ്ദിഖി ആദ്യമായാണ് ഇത്തരത്തില്‍ ഇന്‍റിമേറ്റ് സീനുകള്‍ നിരവധിയുള്ള ചിത്രത്തിന്റെ ഭാഗമായത്. പൂര്‍ണ്ണമായും ആസ്വദിച്ചാണ് ചിത്രത്തിലെ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ഇരുവരും പറയുന്നു.

ലൈംഗികതയുടെ അതിപ്രസരം

ലൈംഗികതയുടെ അതിപ്രസരം കാരണം രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്ന ബോളിവുഡ് ചിത്രമാണ് ബാബുമോശായ് ബന്ദൂക്ക്ബാസ്. ബോളിവുഡ് ചിത്രങ്ങളില്‍ ഇത്തരത്തിലുള്ള സീനുകള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇത് കുറച്ചു കൂടിപ്പോയെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

ആസ്വദിച്ചാണ് അത്തരം രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്

ചിത്രത്തിലെ ചുംബന രംഗങ്ങള്‍ ആസ്വദിച്ചാണ് പൂര്‍ത്തിയാക്കിയതെന്ന് നവാസുദ്ദീന്‍ സിദ്ദിഖി വ്യക്തമാക്കിയിരുന്നു. ആദ്യമായാണ് ഇത്തരത്തിലൊരു സിനിമയില്‍ അഭിനയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മികച്ച അവസരമെന്ന് ബിതിത ബാഗ്

തുടക്കക്കാരിയെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച അവസരമാണ് ഈ സിനിമയിലെ നായികാ വേഷമെന്നും അഭിനേത്രിയായ ബിതിത ബാഗ് പറയുന്നു. അഭിനന്ദനങ്ങളോടൊപ്പം തന്നെ വിമര്‍ശനങ്ങളും തനിക്ക് നേരെ ഉയരുന്നുണ്ടെന്ന് താരം പറയുന്നു.

കിടപ്പറ രംഗങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു

ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്‍പ് തന്നെ കിടപ്പറ രംഗങ്ങളെക്കുറിച്ച് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മറ്റ് പല നായികമാരും ഈ ചിത്രം ഏറ്റെടുക്കാതിരുന്നതിന് പിന്നിലെ കാരണവും ഇതായിരുന്നു.

ചുംബന രംഗങ്ങള്‍ വീണ്ടും ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടു

ബോളിവുഡ് സിനിമകളില്‍ സ്ഥിരം കണ്ടു വരുന്ന ശൈലിയില്‍ തന്നെയായിരുന്നു ചുംബന രംഗങ്ങളില്‍ അഭിനയിച്ചത്. എന്നാല്‍ അത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ സംവിധായകന്റെ മുഖത്തെ താല്‍പര്യമില്ലായ്മ ശ്രദ്ധിച്ചിരുന്നു.

കരിയറിലെ ആദ്യ ലിപ് ലോക്ക്

തന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ലിപ് ലോക്ക് സീനുള്ള സിനിമയുടെ ഭാഗമായതെന്ന് നവാസുദ്ദീന്‍ സിദ്ദിഖിയും പറയുന്നു. സന്തോഷത്തോടെയാണ് ആ സീനുകള്‍ പൂര്‍ത്തിയാക്കിയത്.

ആസ്വദിച്ച് പൂര്‍ത്തിയാക്കി

പരിഭ്രാന്തിയോടെയാണ് അത്തരം സീനുകളെ സമീപിച്ചത്. എന്നാല്‍ ഓരോ സീനും ആസ്വദിച്ചാണ് പൂര്‍ത്തിയാക്കിയത്. ആദ്യത്തെ ലിപ് ലോക്ക് എന്ന ടെന്‍ഷനൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

English summary
Bibita bag about Intimate Scenes In Babumoshai Bandookbaaz.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam