»   » തന്നെ ബോധം കെടുത്തി കൂട്ട ബലാല്‍സംഗം ചെയ്തു എന്ന് നടിയുടെ പരാതി

തന്നെ ബോധം കെടുത്തി കൂട്ട ബലാല്‍സംഗം ചെയ്തു എന്ന് നടിയുടെ പരാതി

Posted By: Rohini
Subscribe to Filmibeat Malayalam

തന്നെ ബോധം കെടുത്തി പീഡിപ്പിച്ചു എന്ന പരാതിയുമായി നടിയും മോഡലുമായ പൂജ മിശ്ര. അപരിചിതരായ ആളുകള്‍ ചേര്‍ന്ന് തന്നെ കൂട്ട മാനഭംഗത്തിന് ഇരയാക്കി എന്നാണ് നടി പൊലീസില്‍ പറഞ്ഞിരിയ്ക്കുന്ന പരാതി.

ജൂണ്‍ പത്തിനാണ് സംഭവം നടന്നതെന്നും അവര്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു എന്നും നടി പറയുന്നു. കൂട്ടത്തില്‍ ഒരാള്‍ പീഡിപ്പിയ്ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് വച്ച് ഇപ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

തന്നെ ബോധം കെടുത്തി കൂട്ട ബലാല്‍സംഗം ചെയ്തു എന്ന് നടിയുടെ പരാതി

ടിവി ഷോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജയിപൂരില്‍ എത്തിയപ്പോഴാണ് സംഭവം. അവിടെയുള്ള കാമറാമാന്‍മരാണ് പീഡിപ്പിച്ചതെന്ന് നടി ആരോപിയ്ക്കുന്നു. ഇവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിയ്ക്കുന്നത്.

തന്നെ ബോധം കെടുത്തി കൂട്ട ബലാല്‍സംഗം ചെയ്തു എന്ന് നടിയുടെ പരാതി

ചാനല്‍ പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ ശേഷം കാമറാമാന്‍മാര്‍ തന്നെ ഹോട്ടലില്‍ പാര്‍ട്ടിയ്ക്ക് ക്ഷണിച്ചു. അവിടെ എത്തിയപ്പോള്‍ ഭക്ഷണത്തില്‍ മായം ചേര്‍ത്ത് മയക്കിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

തന്നെ ബോധം കെടുത്തി കൂട്ട ബലാല്‍സംഗം ചെയ്തു എന്ന് നടിയുടെ പരാതി

പീഡിപ്പിയ്ക്കുന്ന ദൃശ്യം ഒരാള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. അത് കാണിച്ച് ഇപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും പൂജ മിശ്ര പൊലീസില്‍ പരാതിപ്പെട്ടു.

തന്നെ ബോധം കെടുത്തി കൂട്ട ബലാല്‍സംഗം ചെയ്തു എന്ന് നടിയുടെ പരാതി

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉദയപൂരിലെ ഒരു ഹോട്ടലില്‍ വച്ച് തന്നെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു എന്ന് പൂജ മിശ്ര പരാതി പറഞ്ഞിരുന്നു. മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ച് പണവും ആഭരണവും തട്ടിയെടുത്തു എന്നായിരുന്നു അന്നത്തെ പരാതി

English summary
Big Boss 5 contestant Pooja Mishra on Wednesday filed molestation charges against unidentified persons in Jaipur. She also alleged blackmail and theft by three who were involved in her photo shoot in the city.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam