»   » പാക് ഗ്ലാമര്‍താരം വീണാ മാലിക്കിന് മതപഠനത്തിലേക്ക് തിരിയുന്നു

പാക് ഗ്ലാമര്‍താരം വീണാ മാലിക്കിന് മതപഠനത്തിലേക്ക് തിരിയുന്നു

Posted By:
Subscribe to Filmibeat Malayalam

കറാച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധാകേന്ദ്രമായ പാക്കിസ്ഥാന്‍ ഗ്ലാമര്‍ മോഡല്‍ വീണാ മാലിക്ക് ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കുന്നു. മൂന്നു വര്‍ഷത്തോളമായി അമേരിക്കയില്‍ കഴിയുന്ന വീണ കറാച്ചിയില്‍ ഒരു മാധ്യമത്തോടാണ് ഇക്കാര്യം പറഞ്ഞത്. ജാമിയ മിനോരിയ മദ്രസയിലെ മുഫ്തി നയീമിന്റെ മേല്‍നോട്ടത്തിലാണ് വീണാ മാലിക്കിന്റെ പഠനം.

നേരത്തെ, മുസ്ലീം വിശ്വാസികളില്‍ നിന്നും ഏറെ എതിര്‍പ്പുകള്‍ നേരിട്ടയാളാണ് വീണാ മാലിക്. അല്‍പവസ്ത്രം ധരിച്ചതിനാല്‍ യാഥാസ്തിക മുസ്ലീം സമൂഹത്തില്‍ നിന്നും ഭീഷണിയുമുണ്ടായി. ഒരു ഇന്ത്യന്‍ മാഗസിനില്‍ ടോപ് ലസ് ആയി പ്രത്യക്ഷപ്പെട്ടതായണ് വിവാദത്തനിടയാക്കിയത്. ഇതിനുശേഷം മൂന്നു വര്‍ഷത്തോളമായി മാധ്യമങ്ങളില്‍ നിന്നും അകന്ന് അമേരിക്കയില്‍ ഭര്‍ത്താവിനൊപ്പം ജീവിച്ചുവരികയായിരുന്നു നടി. ഇതിനിടെ രണ്ടു കുട്ടികളുടെ അമ്മയുമായി.

veena-malik

ഗ്ലാമര്‍ ലോകത്തുനിന്നും മാറി കുടുംബജീവിതത്തിലും മതപരമായ വിശ്വാസത്തിലുമാണ് ഇപ്പോള്‍ തന്റെ ശ്രദ്ധയെന്ന് വീണാ മാലിക്ക് പറയുന്നു. അമേരിക്കയില്‍വെച്ചുതന്നെ താന്‍ മതപഠനം ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ പഠിക്കാനായി ഒരുങ്ങുന്നത്. തന്റെ ചിന്താഗതി ഇപ്പോള്‍ തികച്ചും വ്യത്യസ്തമാണെന്നും വീണ പറഞ്ഞു.

സമാധനാത്തോടെയുള്ള ജീവിതം ആഗ്രഹിച്ചാണ് വീണ ഇപ്പോള്‍ വിശ്വാസത്തെ കൂട്ടുപിടിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മതകാര്യങ്ങളിലേക്ക് തിരിഞ്ഞതോടെ ഇവര്‍ക്കെതിരെയുള്ള ഭീഷണികളും എതിര്‍പ്പുകളും കുറഞ്ഞിട്ടുണ്ട്.

English summary
Bigg Boss star Veena Malik now wants to study Islam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam