»   » സൈനയ്ക്ക് പിന്നാലെ സിന്ധുവും!!! വെള്ളിത്തിരയിലേക്ക് ചേക്കേറാനൊരുങ്ങി താരങ്ങള്‍!!!

സൈനയ്ക്ക് പിന്നാലെ സിന്ധുവും!!! വെള്ളിത്തിരയിലേക്ക് ചേക്കേറാനൊരുങ്ങി താരങ്ങള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ കായിക താരങ്ങള്‍ സിനിമയിലേക്ക് ചേക്കേറുന്നതിന്റെ തിരക്കിലാണിപ്പോള്‍. അഭിനനേതാക്കളായിട്ടല്ല താരങ്ങളുടെ സിനിമ പ്രവേശം. ഇന്ത്യന്‍ സിനിമയുടെ യശസുയര്‍ത്തിയ താരങ്ങളുടെ ജീവിത കഥ സിനിമയായി വെള്ളിത്തിരയില്‍ എത്തുകയാണ്. 

ഹോക്കി, അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ക്രിക്കറ്റ് എന്നിവയ്ക്ക് പിന്നാലെ ബാഡ്മിന്റനാണ് ഇപ്പോള്‍ സിനിമാ പ്രവേശത്തിന് ഒരുങ്ങുന്ന കായിക ഇനം. ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് സൈനയുടെ കഥ സിനിമയാകുന്നവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിന് പിന്നാലെ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവ് പിവി സിന്ധുവിന്റെ കഥ സിനിമയാകുകയാണ്. 

ബോളിവുഡിന്റെ കായിക പ്രേമം

ഇന്ത്യന്‍ കായിക താരങ്ങളുടെ ജീവിതത്തോട് ബോളിവുഡിന് പ്രത്യേക താല്പര്യമുണ്ട്. ഹോക്കി, ക്രിക്കറ്റ്, ഗുസ്തി, ബോക്‌സിംഗ്, അത്‌ലറ്റിക് തുടങ്ങിയ കായിക ഇനങ്ങള്‍ ഇതിനകം വെള്ളിത്തിരയില്‍ എത്തിക്കഴിഞ്ഞു. ഈ ചിത്രങ്ങളെല്ലാം തന്നെ ബോക്‌സ് ഓഫീസില്‍ വന്‍വിജയമായിരുന്നു. ഈ വിജയം തന്നെയാണ് കായിക മേഖലയിലേക്ക് ശ്രദ്ധയൂന്നാന്‍ ബോളിവുഡിനെ പ്രേരിപ്പിക്കുന്നതും.

സോനു സൂദിന്റെ 'സിന്ധു'

നടനും നിര്‍മാതാവുമായ സോനു സൂദാണ് സിന്ധുവിന്റെ ജീവിത കഥ സിനിമയാക്കുന്നതിനായി മുന്നോട്ട് വന്നിരിക്കുന്നത്. ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവായ പിവി സിന്ധുവിന്റെ ജീവിതം സിനിമയാക്കാന്‍ പറ്റിയ സമയമിതാണെന്നാണ് സോനു സൂദിന്റെ അഭിപ്രായം.

വെള്ളി മെഡലും സിനിമയും

ഇന്ത്യക്കായി സിന്ധു ഒളിംപിക്‌സ് വെള്ളി മെഡല്‍ നേടിയപ്പോഴാണ് ആ ജിവിതം വെള്ളിത്തിരയിലെത്തിച്ചാലോ എന്ന ആശയം സോനു സൂദിന് തോന്നിയത്. പരിശീലനത്തിനായി സിന്ധു നിത്യവും 50 കിലോമീറ്ററോളം സഞ്ചരിക്കുമെന്നറിഞ്ഞു. അവരുടെ ജീവിതത്തേക്കുറിച്ച് നടത്തിയ പഠനങ്ങളും വായനയും സിനിമയിക്ക് പ്രചോദനമായി എന്ന് ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

നായികയായി ആര്?

സിന്ധുവിന്റെ ജീവിതം സിനിമയാകുമ്പോള്‍ ആരാകും വെള്ളിത്തിരയില്‍ സിന്ധുവിനെ അവതരിപ്പിക്കുക എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സിനിമയുടെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. തന്റെ ജീവിതം സിനിമയാകുന്നതില്‍ സന്തോഷമുണ്ടെന്ന് സിന്ധു പറഞ്ഞു.

സൈനയായി ശ്രദ്ധ കപൂര്‍

സൈന നെഹ്‌വാളിന്റെ ജീവിതം സിനിമയാകുമ്പോള്‍ ശ്രദ്ധ കപൂറാണ് സൈനയാകുന്നത്. ബാഡ്മിന്റനില്‍ ഇന്ത്യയ്ക്ക് ആദ്യമായി ഒരു മെഡല്‍ സമ്മാനിക്കുന്ന വനിതാ താരമാണ് സൈന. ചിത്രത്തിനായി ശ്രദ്ധ ബാഡ്മിന്റന്‍ പരിശീലനവും ആരംഭിച്ചു കഴിഞ്ഞു.

സച്ചിന്‍ തിയറ്ററിലേക്ക്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ജീവിത കഥ പറയുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് ഈ മാസം തിയറ്ററിലെത്തും. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സച്ചിന്‍. അതിന് പിന്നാലെ ക്യാന്‍സറിനെ അതിജീവിച്ച് കളിക്കളത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച യുവരാജ് സിംഗിന്റെ ജീവിതം സിനിമയാകുന്നതായും റിപ്പോര്‍ട്ടുണ്ട്.

English summary
'Looking forward to the biopic to be made by Sonu Sood and team. Hope it inspires millions to follow their dreams,' Sindhu tweeted on Monday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam