»   » ഹോട്ട് താരങ്ങളുടെ വിവാഹ വാര്‍ഷികം ഹോട്ടായി തന്നെയായിരിക്കും, ചിത്രങ്ങള്‍ കണ്ടു നോക്കു!!!

ഹോട്ട് താരങ്ങളുടെ വിവാഹ വാര്‍ഷികം ഹോട്ടായി തന്നെയായിരിക്കും, ചിത്രങ്ങള്‍ കണ്ടു നോക്കു!!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഹോട്ട് താരങ്ങളായ ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും ആദ്യത്തെ വിവാഹവാര്‍ഷികത്തിന്റെ വിശേഷങ്ങള്‍ അറിയണോ?

2016 ഏപ്രില്‍ 30-നാണ് താരങ്ങള്‍ വിവാഹിതരായത്. ഇന്നലെ ആദ്യ വാര്‍ഷികമായിരുന്നു താരങ്ങള്‍ ആഘോഷിച്ചത്. ഹോട്ട് താരങ്ങളായതിനാല്‍ ഹോട്ടായി തന്നെയാണ് ഇരുവരും ആഘോഷങ്ങള്‍ നടത്തിയത്. ഒപ്പം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്.

ആദ്യവാര്‍ഷികം ആഘോഷിച്ച് താരങ്ങള്‍

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികള്‍ തങ്ങളുടെ ആദ്യ വിവാഹവാര്‍ഷികം ഗ്രാന്റായി തന്നെ ആഘോഷിക്കുകയായിരുന്നു.

ബീച്ചിലെ ആഘോഷം

ബിപാഷയും കരണും ബീച്ചാണ് പ്രധാനമായും വിനോദത്തിനായി തിരഞ്ഞെടുത്തത്. അവയെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്.

സല്‍മാനൊപ്പമുള്ള യാത്രയില്‍

സല്‍മാന്‍ ഖാന്റെ ദാബാങ്ങിന് വേണ്ടിയുള്ള യാത്രയിലായിരുന്നു ബിപാഷ. എന്നാല്‍ വിവാഹ വാര്‍ഷക ദിനത്തില്‍ ഇരുവരും ഒന്നിക്കുകയായിരുന്നു.

പ്രിയപ്പെട്ട സ്ഥലത്ത്

ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം പ്രിയപ്പെട്ട സ്ഥലത്ത് പ്രിയപ്പെട്ട ആളുടെ കൂടെ എനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുകയാണെന്നാണ് ബിപാഷ തലവാചകമായി കൊടുത്തിരിക്കുന്നത്.

ബിപാഷയുടെ കാത്തിരിപ്പായിരുന്നു

ഈ ദിനത്തിനായി ബിപാഷ കാത്തിരിക്കുകയായിരുന്നു. മുമ്പ് തന്റെ ജീവിതത്തില്‍ അടുത്ത സുഹൃത്ത് തന്നെ പങ്കാളിയായി വന്നതിന്റെ സന്തോഷം നടി തന്നെ വ്യക്തമാക്കിയിരുന്നു.

വിവാഹ ദിനത്തിലെ അതേ നിമിഷങ്ങള്‍

വിവാഹ ദിനത്തില്‍ ഉണ്ടായിരുന്ന ഓര്‍മ്മകളും സന്തോഷങ്ങളും വീണ്ടും ഇരുവരും പങ്കുവെക്കുകയായിരുന്നു.

English summary
Bipasha Basu & Karan Singh Grover Celebrate Their First Wedding Anniversary!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam