»   » സ്വകാര്യതയിലേക്ക് ക്യാമറ കണ്ണുകളുടെ വിളയാട്ടം! അസ്വസ്ഥതയുമായി നടിയുടെ പരാക്രമം കണ്ടോ?

സ്വകാര്യതയിലേക്ക് ക്യാമറ കണ്ണുകളുടെ വിളയാട്ടം! അസ്വസ്ഥതയുമായി നടിയുടെ പരാക്രമം കണ്ടോ?

By: Teresa John
Subscribe to Filmibeat Malayalam

മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം വളരെ മോശം കാര്യമാണ്. എന്നാല്‍ പല താരങ്ങളും ആരാധകരുടെ അമിത സ്‌നേഹ പ്രകടനം കാരണം ബുദ്ധിമുട്ടുന്നത് കണ്ടോ? മുമ്പ് ആരാധകരുടെ സ്‌നേഹ പ്രകടനം കൂടിയത് കാരണം ഐശ്വര്യ റായി എയര്‍പോര്‍ട്ടില്‍ നിന്നും ആരാധകരോട് തട്ടികയറിയിരുന്നു. ഇപ്പോള്‍ ക്യാമറ കണ്ണുകളില്‍ നിന്നും രക്ഷപ്പെടുന്നതിനായി ബോളിവുഡ് നായിക ബിപാഷ ബസു ഒരുപാട് ബുദ്ധിമുട്ടിയിരിക്കുകയാണ്.

bipasha-basu

ബിപാഷയും ഭര്‍ത്താവും നടനുമായ കരണ്‍ ഗ്രേവറും കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പാപ്പരാസികള്‍ ക്യാമറയുമായി പിന്നാലെ വന്നത്. എന്നാല്‍ അവരില്‍ നിന്നും രക്ഷപ്പെടുന്നതിനായി കൈ കൊണ്ടും മെബൈല്‍ ഫോണു കൊണ്ടും മറച്ച് പിടിച്ചാണ് നടി രക്ഷപ്പെട്ടത്. കാമുകി കാമുകന്മാരായി നടക്കുന്ന താരങ്ങളെ പാപ്പരാസികള്‍ ഇത്തരത്തില്‍ പിന്തുടരുന്നത് പതിവാണെങ്കിലും വിവാഹതിരായ താരദമ്പതികളെയും വിടാതെ പിടി കൂടിയിരിക്കുകയാണ്.

ഫഹദ് ഫാസിലിന്റെ സിനിമകളില്‍ കോടികള്‍ വാരിക്കൂട്ടിയത് ഏത് സിനിമയാണെന്ന് അറിയാമോ? അതും 55 ദിവസം കൊണ്ട്

അതിനിടെ ഇരുവരുടെയും ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. ബിപാഷയെ പോലെ തന്നെ ക്യാമറയെ നോക്കാതെ നിസാഹയ അവസ്ഥയിലാണ് കരണും ഇരിക്കുന്നത്. ഇതില്‍ നിന്നും താരങ്ങള്‍ എത്രത്തോളം അസ്വസ്ഥതരാണെന്ന് വ്യക്തമാണ്. തനിക്ക് എന്ത് വിശേഷം ഉണ്ടെങ്കിലും അതെല്ലാം ഫോട്ടോസായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന നടി കൂടിയാണ് ബിപാഷ.

  English summary
  Bipasha Basu Hides Her Face As She Steps Out With Husband Karan Singh Grover
  Please Wait while comments are loading...

  Malayalam Photos

  Go to : More Photos

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam