»   » ജോണ്‍ എബ്രഹാമിനോടൊപ്പം കിടക്ക പങ്കിട്ട നാളുകള്‍.. ഒരിക്കലും അവസാനിക്കരുതേയെന്ന് ആഗ്രഹിച്ചിരുന്നു!

ജോണ്‍ എബ്രഹാമിനോടൊപ്പം കിടക്ക പങ്കിട്ട നാളുകള്‍.. ഒരിക്കലും അവസാനിക്കരുതേയെന്ന് ആഗ്രഹിച്ചിരുന്നു!

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡികളായി വിശേഷിപ്പിച്ചിരുന്ന താരങ്ങളായിരുന്നു ബിപാഷ ബസുവും ജോണ്‍ എബ്രഹാമും. ഇവര്‍ ഇരുവരും ജീവിതത്തിലും ഒരുമിക്കുമെന്ന് തന്നെയായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച് ഇരുവരും വഴി പിരിഞ്ഞു.

ഇവളും ഒരു പെണ്ണാണ്.. മീനാക്ഷിക്ക് പിന്തുണയുമായി കൂട്ടിക്കല്‍ ജയചന്ദ്രന്‍.. രൂക്ഷവിമര്‍ശനം!

ജിമ്മിക്കി കമ്മല്‍ കൊണ്ടുവന്ന ഭാഗ്യത്തെ തട്ടിയെറിഞ്ഞ് ഷെര്‍ലിന്‍, സിനിമയിലേക്കില്ല! കാരണം?

മോഹന്‍ലാലിന്റെ ഭാഗ്യനായികയ്ക്ക് പിറന്നാള്‍, തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ് ജോഡികള്‍!

ബിപാഷ കരണ്‍ സിംഗ് ഗ്രോവറിന്റെ പത്‌നിയായി. ജോണ്‍ എബ്രഹാം പ്രിയയെ വിവാഹം കഴിച്ചു. ബിപാഷയും ജോണും വേര്‍പിരിഞ്ഞത് ആരാധകരെ ഞെട്ടിച്ചൊരു സംഭവമായിരുന്നു. എന്നാല്‍ ഇവര്‍ വേര്‍പിരിഞ്ഞതിന് പിന്നിലെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബിപാഷ ബസു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കൂടുതല്‍ കാലം ഡേറ്റിങ്ങ് ചെയ്തത്

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കാലം താന്‍ ഡേറ്റിങ്ങ് ചെയ്തത് ജോണ്‍ എബ്രഹാമിനൊപ്പമായിരുന്നുവെന്ന് ബിപാഷ പറയുന്നു. അതിനുള്ള ക്രഡിറ്റ് ജോണിന് തന്നെയാണ്.

അവസാനിക്കരുതെയെന്ന് ആഗ്രഹിച്ചിരുന്നു

ജോണ്‍ എബ്രഹാമുമായുള്ള ബന്ധം ഒരിക്കലും അവസാനിക്കരുതെയെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായി എന്തുകൊണ്ടോ ഞങ്ങള്‍ വഴിപിരിഞ്ഞു.

പുരുഷ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു

അവിവാഹിതയായിരിക്കുന്ന സമയത്ത് തനിക്ക് നിരവധി ആണ്‍സുഹൃത്തുക്കളുണ്ടായിരുന്നു. 16 കാരിയാണ് താനെന്ന് തോന്നുമായിരുന്നു അപ്പോഴൊക്കെ.

പേടിയും നാണവും

ആരും തന്നെ മൈന്‍ഡ് ചെയ്യാതിരിക്കുമ്പോള്‍ നാണക്കേടും പേടിയും തോന്നുമായിരുന്നു. സുഹൃത്തക്കളായാലും അല്ലാത്തവരായാലും തന്നെ നോക്കിയില്ലെങ്കില്‍ അത് തന്നില്‍ അപകര്‍ഷത്വാ ബോധമുണ്ടാക്കും.

ഡേറ്റിങ്ങ് ഒഴിവാക്കി

ജോണ്‍ എബ്രഹാമുമായുള്ള വേര്‍പിരിയലിന് ശേഷം നിരവധി പേര്‍ തന്നെ ഡേറ്റിങ്ങിന് നിര്‍ബന്ധിച്ചിരുന്നു. എല്ലാ കാര്യവും അറിയാവുന്ന സുഹൃത്തുക്കളാണ് ആ സമയത്ത് പിന്തുണ നല്‍കി കൂടെയുണ്ടായിരുന്നു.

മുന്‍കാമുകനുമായുള്ള സൗഹൃദം

മുന്‍കാമുകനുമായി വേര്‍പിരിഞ്ഞതിനു ശേഷം സുഹൃത് ബന്ധം തുടരുകയെന്ന കാര്യം തന്നെ സംബന്ധിച്ച് സാധ്യമല്ലെന്നും ബിപാഷ പറയുന്നു.

ബിപാഷയും ജോണും വേര്‍പിരിഞ്ഞത്

കാമുകീകാമുകന്‍മാര്‍ ഇടയ്ക്ക് വെച്ച് വേര്‍പിരിയുന്നത് സിനിമയില്‍ മാത്രമല്ല ജീവിതത്തിലും നടക്കുന്ന കാര്യമാണ്. ബോളിവുഡ് സിനിമാലോകത്ത് ഇതൊന്നും പുതുമയുള്ള കാര്യമല്ലെന്നും ബിപാഷ പറയുന്നു.

ജോണിന് പറയാനുള്ളത്

ബിപാഷയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ജോണിന്റെപതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ സംഭവത്തെക്കുറിച്ച് ജോണ്‍ എബ്രഹാം ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Many believed that Bipasha Basu and John Abraham were made for each other but the two shocked everyone when they revealed about their break-up. Later, John Abraham married Priya and Bipasha Basu tied the knot with Karan Singh Grover. In a recent interview Bipasha said a shocking thing about being friends with her ex.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam