»   » കിടപ്പറ രംഗങ്ങള്‍ പോലും പരസ്യപ്പെടുത്തുന്ന നടി, കോണ്ടത്തിന്റെ പരസ്യം പ്രമോട്ട് ചെയ്തതിന് തെറിവിളി!!

കിടപ്പറ രംഗങ്ങള്‍ പോലും പരസ്യപ്പെടുത്തുന്ന നടി, കോണ്ടത്തിന്റെ പരസ്യം പ്രമോട്ട് ചെയ്തതിന് തെറിവിളി!!

Written By:
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമാ ലോകത്തെ ഹോട്ട് കപ്പിള്‍സാണ് ബിപാഷ ബസുവും കരണ്‍ സിങ് ഗ്രോവറും. ഇരുവരും ഒന്നിച്ച്, അമിതമായി ഇഴുകിച്ചേര്‍ന്ന് അഭിനയിച്ച അലോണ്‍ എന്ന ചിത്രത്തിന് ശേഷം വിവാഹിതരാകുകയായിരുന്നു. അതും ബോളിവുഡ് സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്ത വിവാഹം.

10ഫൈറ്റ്, 5സ്റ്റണ്ട് മാസ്റ്റര്‍; മാസ്റ്റര്‍ പീസ് മമ്മൂട്ടി ഇടിച്ച് തെറിപ്പിക്കും, ലാലിനെ വെല്ലുമോ??

കരണിനൊപ്പമുള്ള ഇഴുകിച്ചേര്‍ന്നഭിനയിച്ച ഫോട്ടോകളാണെങ്കിലും, കിടപ്പറ ദൃശ്യങ്ങളാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതില്‍ ബിപാഷയ്ക്ക് യാതൊരു മടിയും ഇല്ലായിരുന്നു. എന്നാലിപ്പോള്‍, കരണിനൊപ്പം അഭിനയിച്ച കോണ്ടത്തിന്റെ പരസ്യം പ്രമോട്ട് ചെയ്തതിന് നടിയ്ക്ക് തെറിയുടെ പൂരം.

സംയുക്തയെ കാണാനില്ല.. കാണാനില്ല എന്ന് പറഞ്ഞവര്‍ കണ്ടോളൂ... കാണാത്ത 16 ചിത്രങ്ങള്‍

കരണും ബസുവും

ബോളിവുഡിലെ ഹോട്ട് ആന്റ് സെക്‌സി കപ്പിള്‍സാണ് ബിപാഷ ബസവും കരണ്‍ സിങ് ഗ്രവറും. തങ്ങള്‍ക്കിടയിലെ പ്രണയ രംഗങ്ങള്‍ യാതൊരു മറയുമില്ലാതെ ഇരുവരും തുറന്ന് കാണിച്ചുകൊണ്ടേയിരിയ്ക്കും.

അലോണ്‍ എന്ന ചിത്രം

ഇരുവരുടെയും തുറന്ന് കാണിക്കലിന്റെ അങ്ങേ അറ്റമായിരുന്നു അലോണ്‍ എന്ന ചിത്രം. അമിതമായ സെക്‌സി രംഗങ്ങള്‍ കൊണ്ട് ചിത്രം ശ്രദ്ധ നേടി. ആ സിനിമയ്ക്ക് ശേഷം കരണും ബസുവും പ്രണയത്തിലാവുകയും വിവാഹത്തിലേക്ക് കടക്കുകയും ചെയ്തു.

കോണ്ടത്തിന്റെ പരസ്യം

അങ്ങനെ പോയിപ്പോയി ഒടുവില്‍ ഇരുവരും ഒന്നിച്ചഭിനയിച്ച കോണ്ടത്തിന്റെ പരസ്യവും, അതിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ബിപാഷ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ചിത്രം നിമിഷ നേരങ്ങള്‍ കൊണ്ട് വൈറലാകുകയും ചെയ്തു.

വിമര്‍ശനങ്ങള്‍

ഫോട്ടോ വൈറലായതോടെ വിവാദവുമായി. ഇത്തരം സ്വകാര്യ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതിന് നേരത്തെ ബിപാഷ പഴികേട്ടിരുന്നു. കോണ്ടത്തിന്റെ പരസ്യം കൂടെ ആയപ്പോള്‍ തികഞ്ഞു. ഇത്തരം വാണിജ്യ പരസ്യങ്ങളില്‍ അഭിനയിച്ച് മാനം കളഞ്ഞ് പണം വാരുന്നതിനെക്കാള്‍, താങ്കള്‍ക്ക് നല്ല സിനിമകള്‍ ചെയ്തുകൂടെ എന്നാണ് കാഴ്ചക്കാരുടെ ചോദ്യം.

വിമര്‍ശനം അതിര് കടന്നപ്പോള്‍

സിനിമയൊന്നും കിട്ടത്തത് കൊണ്ടാണ് ഇത്തരം നാണം കെട്ട പ്രവൃത്തികള്‍ ചെയ്യുന്നത് എന്ന് വരെ കമന്റുകള്‍ വന്നു. അതോടെ ബിപാഷ പേജിലെ കമന്റ് ബോക്‌സ് ബ്ലോക്ക് ചെയ്തു. മാത്രമല്ല, ഫോട്ടോകള്‍ വീണ്ടും വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടേയിരുന്നു.

മറുപടിയുമായി ബിപാഷ

വിഷയത്തെ കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കാനാണ് ഇത്തരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത് എന്നാണ് ബിപാഷ ബസു പ്രതികരിച്ചത്. അതിനുള്ള സമയമാണിത്. ഞാന്‍ ചെയ്യുന്നതില്‍ തെറ്റില്ല. സെക്‌സ് എന്ന വാക്ക് ഇപ്പോഴും ഇന്ത്യയില്‍ മോശമായി കാണുന്നവര്‍ക്ക് ഈ വിഷയത്തെ കുറിച്ച് ബോധമുണ്ടാവണം എന്ന് ബസു പറയുന്നു.

English summary
Bipasha Basu shuts down haters trolling her for condom ad with hubby Karan Singh Grover!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam