»   » അസിന് മധുരപ്പിറന്നാള്‍

അസിന് മധുരപ്പിറന്നാള്‍

Posted By:
Subscribe to Filmibeat Malayalam

സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേയ്ക്ക് ചുവടു വച്ച അസിന്‍ തോട്ടുങ്കലിന് മധുരപ്പിറന്നാള്‍. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നടിയ്ക്ക്് പിറന്നാള്‍ ദിനം മുഴുവന്‍ സെറ്റില്‍ ചെലവിടേണ്ടി വന്നിരിക്കുകയാണ്. കില്ലാടി 786 എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പിറന്നാള്‍ ദിനം മുഴുവന്‍ ബിസിയാണ് നടി. ഇതാദ്യമായാണ് ഇത്തരമൊരു അവസ്ഥ വരുന്നതെന്ന് നടി തന്നെ പറയുന്നു.

1985 ഒക്ടോബര്‍ 26ന് ജോസഫ് തോട്ടുങ്കലിന്റേയും സെലിന്റേയും മകളായി ജനിച്ച അസിന്‍ ചുരുങ്ങിയ കാലം കൊണ്ടാണ് സിനിമാലോകത്ത് ശ്രദ്ധ നേടിയത്. മലയാളത്തില്‍ നിന്ന് ഹിന്ദി സിനിമാലോകത്തെത്തിയ അസിന് അവിടേയും സ്വന്തമായ മേല്‍വിലാസമുണ്ടാക്കിയെടുക്കാന്‍ സാധിച്ചു.

മലയാള സിനിമ അത്ര കണ്ട് ഗൗനിക്കാതിരുന്ന അസിനെ കൈപിടിച്ചു കയറ്റിയത് അന്യഭാഷകളാണ്. തമിഴകത്ത് നിന്ന് അസിനെ തേടി നല്ല അവസരങ്ങള്‍ എത്തി. 2005ല്‍ പുറത്തിറങ്ങിയ ഗജിനി എന്ന തമിഴ്ചിത്രമാണ് അസിന്റെ തലവര മാറ്റിയതെന്ന് വേണമെങ്കില്‍ പറയാം. പിന്നീട് അമീര്‍ ഖാനൊപ്പം ഗജിനിയുടെ ഹിന്ദിപതിപ്പിലും അസിന്‍ നായികയായി.

സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍, അഭിഷേക് ബച്ചന്‍ തുടങ്ങി ബി ടൗണിലെ എല്ലാ പ്രമുഖ നായകന്‍മാന്‍മാര്‍ക്കുമൊപ്പം അഭിനയിക്കാന്‍ അസിന് കഴിഞ്ഞു. മലയാളത്തിലേയക്ക് അസിന്‍ മടങ്ങിയെത്തുമോ എന്ന് ആകാംക്ഷാപൂര്‍വ്വം ചോദിക്കുന്ന ആരാധകരുണ്ട്. മാതൃഭാഷയില്‍ നിന്ന് നല്ല കഥയും കഥാപാത്രവും തന്നെ തേടിയെത്തുകയാണെങ്കില്‍ നിരസിയ്ക്കില്ലെന്നു തന്നെയാണ് അസിന്‍ പറയുന്നത്. അധികം വൈകാതെ അസിനെ തേടി ഇത്തരമൊരു ഓഫര്‍ എത്തട്ടേ എന്ന പ്രാര്‍ഥനയിലാണ് നടിയുടെ ആരാധകര്‍.

സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേയ്ക്ക് ചുവടു വച്ച അസിന് ഇന്ന് ഇരുപത്തേഴാം പിറന്നാള്‍

മലയാള സിനിമ അത്ര കണ്ട് ഗൗനിക്കാതിരുന്ന അസിനെ കൈപിടിച്ചു കയറ്റിയത് അന്യഭാഷകളാണ്. തമിഴകത്ത് നിന്ന് അസിനെ തേടി നല്ല അവസരങ്ങള്‍ എത്തി.

2005ല്‍ പുറത്തിറങ്ങിയ ഗജിനി എന്ന തമിഴ്ചിത്രമാണ് അസിന്റെ തലവര മാറ്റിയതെന്ന് വേണമെങ്കില്‍ പറയാം. ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് അസിനെ തേടിയെത്തി

പിന്നീട് അമീര്‍ ഖാനൊപ്പം ഗജിനിയുടെ ഹിന്ദിപതിപ്പിലും അസിന്‍ നായികയായി. ഹിന്ദിയിലും ഗജിനി വിജയം കൊയ്തു.

പിന്നീടങ്ങോട്ട് അസിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സല്‍മാന്‍ ഖാന്‍, അമീര്‍ ഖാന്‍, അഭിഷേക് ബച്ചന്‍ തുടങ്ങി ബി ടൗണിലെ എല്ലാ പ്രമുഖ നായകന്‍മാന്‍മാര്‍ക്കുമൊപ്പം അഭിനയിക്കാന്‍ അസിന് കഴിഞ്ഞു.

English summary
Asin Thottumkal, who turns 27 Friday, is busy working on her birthday. The actress says that "for the first time" she is having a "quiet birthday".

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam