»   » ഷാരൂഖ് ചിത്രം ഉപേക്ഷിച്ച് ഹൃത്വിക് ചിത്രം കാണൂ.. കാവിപുതപ്പിക്കണ്ട നേതാവേ.. ഇതു സിനിമയാണ് !

ഷാരൂഖ് ചിത്രം ഉപേക്ഷിച്ച് ഹൃത്വിക് ചിത്രം കാണൂ.. കാവിപുതപ്പിക്കണ്ട നേതാവേ.. ഇതു സിനിമയാണ് !

Posted By: Pratheeksha
Subscribe to Filmibeat Malayalam

റിലീസിങ് തിയ്യതിയുമായി ബന്ധപ്പെട്ടുള്ള റയീസ് -കാബില്‍ ഏറ്റുമുട്ടലിന് 25 ാം തിയ്യതിയോടെ പരിസമാപ്തിയാവും. ഇരു ചിത്രങ്ങളും അന്നേദിവസം തിയേറ്ററുകളിലെത്തുകയാണ്. എന്നാല്‍ ഈ ഏറ്റുമുട്ടലിന് ഒരു കാവി നിറം ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ജീയ.

ഷാരൂഖ് ചിത്രം റയീസ് കാണരുതെന്നും ഹൃത്വിക് ചിത്രം കാബിലിനെ പിന്തുണക്കണമെന്നുമാണ് ഇദ്ദേഹം പറയുന്നത്. ഇദ്ദേഹത്തിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദങ്ങള്‍ക്കു തിരികൊളുത്തിയിട്ടുണ്ട്.

റയീസ്-കാബില്‍ റിലീസ്

റിലീസ് തിയ്യതി സംബന്ധിച്ചുളള റയീസ്- കാബില്‍ ഏറ്റുമുട്ടല്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ചിത്രത്തിന്റെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ച മുതല്‍ കാബില്‍ നിര്‍മ്മാതാവും ഹൃത്വിക്കിന്റെ പിതാവുമായ രാകേഷ് റോഷനും ഷാരൂഖാനും തമ്മിലുള്ള വാക് പോര് തുടരുകയാണ്. ഷാരുഖ് കാബിലിന്റെ റിലീസിങ് ദിവസം തന്നെ റയീസ് റിലീസ് ചെയ്യാന്‍ തീരുമാനിച്ച് വൃത്തികെട്ട കളി കളിക്കുകയാണെന്നായിരുന്നു രാകേഷ് റോഷന്‍ ആരോപിച്ചിരുന്നത്.

റയീസ് -കാബില്‍ പോരിന് പുതിയ മുഖം

റയീസ് -കാബില്‍ പോര് ഒരു പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് ലാലിയാണ് ചിത്രങ്ങള്‍ തമ്മിലുളള റിലീസിങ് ഏറ്റുമുട്ടലിന് ഒരു രാഷ്ട്രീയ നിറംചാര്‍ത്തിക്കൊടുത്തിരിക്കുന്നത്.

ഷാരൂഖ് അസഹിഷ്ണുതാവാദി

ഷാരൂഖ് ഖാന്‍ അസഹിഷ്ണുതാവാദിയാണ്. കൂടാതെ പാക് താരം മഹിറാ ഖാനാണ് ചിത്രത്തിലെ നായിക. അതു കൊണ്ട് ആരും ഷാരൂഖ് ചിത്രം കാണരുതെന്നും ഇതേ ദിവസം പുറത്തിറങ്ങുന്ന ഹൃത്വിക് റോഷന്‍ ചിത്രം കാണണമെന്നുമാണ് നേതാവ് പറയുന്നത്. താരങ്ങളുടെ പേരെടുത്ത് പറയാതെ അവരുടെ ചിത്രങ്ങളെ കുറിച്ചാണ് നേതാവ് പറഞ്ഞത്.

ട്വിറ്ററിലൂടെ റയീസിനെ ഇകഴ്ത്തി

ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പു തന്നെ ഷാരൂഖ് ചിത്രം റയീസ് മോശമാണെന്നാണ് വിജയ് വര്‍ജ്ജിയ വിലയിരുത്തുന്നത്.
റയീസ് നമ്മുടെ രാജ്യത്തിന്റെ ചിത്രമല്ല, നമ്മള്‍ യഥാര്‍ഥ രാജ്യസ്‌നേഹിയാണെങ്കില്‍ കാബിലിനെ പിന്തുണയ്ക്കണമെന്നാണ് വിജയവര്‍ജീയ ട്വിറ്ററില്‍ കുറിച്ചത്.

പ്രചരണ പരിപാടിയില്‍ മഹീറയെ പങ്കെടുപ്പിക്കില്ലെന്ന ഉറപ്പ്

ചിത്രത്തിന്റെ റിലീസിന് മുന്‍പായി ഷാരൂഖ് മഹാരാഷ്ട്ര നവനിര്‍മാണ സേനാ തലവന്‍ രാജ് താക്കറെയുമായി ചര്‍ച്ച നടത്തിയിരുന്നു.
ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ മാഹിറയെ പങ്കെടുപ്പിക്കില്ലെന്നും പാക് താരങ്ങളെ ഭാവിയില്‍ തന്റെ ചിത്രങ്ങളുടെ ഭാഗമാക്കില്ലെന്നും ഷാരൂഖ് ഉറപ്പു നല്‍കുകയായിരുന്നു.

നേതാവിന്റെ പരാമര്‍ശനത്തിനെതിരെ സോഷ്യല്‍ മീഡിയ

ബിജെപി നേതാവിന്റെ പരാമര്‍ശനത്തിനെതിരെ സോഷ്യല്‍ മീഡീയയില്‍ ഒട്ടേറേ വിമര്‍ശനങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. സിനിമയെ വെറുതെ വിടാനും കാവി പുതപ്പിക്കേണ്ടെന്നുമുള്ള പോസ്റ്റുകളാണ് നിറയുന്നത്.

English summary
BJP leader Kailash Vijayvargiya called Raees ‘dishonest’ and ‘anti-national’, while he took Kaabil's side. Raees and Kaabil are set for a box office clash on January 25.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam