»   » ദാവൂദ് ഇബ്രാഹിം വന്നാലും ആളുകൂടും, അതു ജനപ്രീതി കൊണ്ടൊന്നുമല്ല..ഷാരൂഖിനെതിരെ വീണ്ടും ബിജെപി നേതാവ് !

ദാവൂദ് ഇബ്രാഹിം വന്നാലും ആളുകൂടും, അതു ജനപ്രീതി കൊണ്ടൊന്നുമല്ല..ഷാരൂഖിനെതിരെ വീണ്ടും ബിജെപി നേതാവ് !

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഷാരൂഖിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബിജെപി നേതാവ്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ജ്ജിയ ആണ താരത്തിനെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖിനെ കാണാന്‍ ആരാധകരൊഴുകുന്നത് ജനപ്രീതികൊണ്ടൊന്നുമല്ലെന്നും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം വന്നാലും ആളുകൂടുമെന്നാണ് വിജയ് വര്‍ജ്ജിയ പറയുന്നത്.

ഷാരുഖ് ഖാന്‍ അസഹിഷ്ണുതാ വാദി

ഷാരുഖ് ഖാന്‍ അസഹിഷ്ണുതാ വാദിയാണെന്നും പാക് താരം
പാക് നടി മഹീറാ ഖാന്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നുമാണ് നേതാവ് നേരത്തേ വ്യക്തമാക്കിയിരുന്നത്. പകരം ഇതേ ദിവസം പുറത്തിറങ്ങുന്ന ഹൃത്വിക് ചിത്രത്തെ പിന്തുണയ്ക്കണമെന്നും ഇദ്ദേഹം പ്രസ്താവിച്ചിരുന്നു

യുവാവ് മരിച്ചിരുന്നു

റയീസ് പ്രമോഷനായി ഷാരൂഖ് എത്തിയപ്പോള്‍ താരത്തെ കാണാനെത്തിയവരുടെ കൂട്ടത്തില്‍ തിക്കിലും തിരക്കിലുപെട്ടു വഡോദര സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ആഗസ്റ്റ് ക്രാന്തി രാജധാനി എക്‌സ്പ്രസില്‍ മുംബൈയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കു പോകുമ്പോള്‍ വഡോദര സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് സൂപ്പര്‍ താരത്തെ കാണാന്‍ ആരാധകര്‍ തിക്കും തിരക്കും കൂട്ടിയത്

ഷാരൂഖിനെ ദാവൂദ് ഇബ്രാഹിമിനോട് ഉപമിച്ചു

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം വന്നാലും ഇത്തരത്തില്‍ ആളുകൂടുമെന്നും അത് താരത്തിന്റെ ജനപ്രീതി കൊണ്ടല്ലെന്നുമാണ് വിജയ് വര്‍ജ്ജിയ പറയുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ഷാരൂഖിനെതിരെയുള്ള വിജയ് വര്‍ജ്ജിയയുടെ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സിനിമയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടെന്നു തുടങ്ങി ഒട്ടേറെ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

English summary
BJP General Secretary Kailash Vijayvargiya slams Shahrukh Khan for promoting Raees by rail and also compared the actor to underworld don Dawood Ibrahim.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam