»   » താനിത്രയും കാലം മദ്യത്തിനടിമയായിരുന്നെന്ന് തിരിച്ചുവരവിനൊരുങ്ങുന്ന പ്രശസ്ത നടന്‍!

താനിത്രയും കാലം മദ്യത്തിനടിമയായിരുന്നെന്ന് തിരിച്ചുവരവിനൊരുങ്ങുന്ന പ്രശസ്ത നടന്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

1995 ല്‍ പുറത്തിറങ്ങിയ ബര്‍സാത് എന്ന ചിത്രത്തിലൂടെ ബോളിവുഡ് പ്രേക്ഷകര്‍ക്കു പരിചിതനായ നടനാണ് ബോബി ഡിയോള്‍. പ്രണയ നായകനായും ആക്ഷന്‍ ചിത്രങ്ങളിലൂടെയും പരിചിതനായ നടന്‍ വളരെക്കാലം സിനിമാ രംഗത്തു നിന്നു വിട്ടു നില്‍ക്കുകയായിരുന്നു. 

എന്നാല്‍ ഇത്രയും കാലം താനെവിടെയായിരുന്നു എന്തുകൊണ്ടാണ് സിനിമയില്‍ സജീവമല്ലാതിരുന്നതെന്നു വ്യക്തമാക്കുകയാണ് ബോളിവുഡിലേക്കു തിരിച്ചു വരവിനൊരുങ്ങുന്ന നടന്‍. പ്രശസ്ത ഓണ്‍ ലൈന്‍ വാര്‍ത്താ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ധര്‍മ്മേന്ദ്രയുടെ മകന്‍

മുന്‍ ബോളിവുഡ് നടന്‍ ധര്‍മ്മേന്ദ്രയുടെ മകനും സണ്ണി ഡിയോളിന്റെ സഹോദരനുമാണ് ബോബി ഡിയോള്‍. ഗുപ്ത് ഔര്‍ പ്യാര്‍ ഹോഗയാ ,ബര്‍സാത് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് നടന്‍ ബോളിവുഡിന് പരിചിതനായത്.

ചിത്രങ്ങള്‍ തുടര്‍ച്ചായി പരാജയപ്പെട്ടു

ബര്‍സാത്തിനു ശേഷം തനിക്ക് കുറേ ചിത്രങ്ങള്‍ ലഭിച്ചെങ്കിലും അവയില്‍ മിക്കതും ബോക്‌സോഫീസില്‍ പരാജയപ്പെടുകയായിരുന്നെന്നാണ് ബോബി ഡിയോള്‍ പറയുന്നത്.

പുതു മുഖങ്ങള്‍ക്ക് അവസരം ലഭിച്ചു

പിന്നീട് ബോളിവുഡില്‍ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ തുടങ്ങിയതോടെ തനിക്ക് അവസരങ്ങള്‍ കുറഞ്ഞു വന്നു. തനിക്ക് കാലത്തിനൊത്തു മാറാന്‍ കഴിഞ്ഞില്ലെന്നും 49 കാരനായ ബോബി പറയുന്നു.

സ്വയം ചോദിച്ച ചോദ്യം

തനിക്കെന്താണ് സംഭവിക്കുന്നതെന്നു പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട. കരിയറില്‍ ഒന്നുമല്ലാതായി പോയതിന്റെ വേദനയാണ് തന്നെ വളരെയെറെ അകറ്റിയത്.

ഭാര്യയുടെ പിന്തുണ

ഇടക്കാലത്ത് താന്‍ പൂര്‍ണ്ണ മദ്യപാനിയായി മാറിയിരുന്നെന്നു ബോബി പറയുന്നു. അതില്‍ നിന്നൊരു ഉയര്‍ച്ച സാധ്യമല്ലെന്നു കരുതിയതാണ് .അപ്പോഴെല്ലാം തനിക്കു ശക്തി പകര്‍ന്നത് തന്റെ ഭാര്യ തന്യയാണ്. വെറുതെയിരിക്കുന്നവരുടെ മനസ്സും ശരീരവും മുരടിച്ചു പോവുമെന്നു പറയുന്നതു ശരിയാണെന്നും ബോബി ഡിയോള്‍ പറയുന്നു.

English summary
He made his Bollywood debut with Rajkumar Santoshi's Barsaat in 1995. And this junior Deol became an overnight star with his debut hit film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam