»   » കുറേക്കൂടി അടുത്തുവരൂ.. മകളുടെ ചിത്രമെടുക്കാനെത്തിയ പാപ്പരാസികളോട് ആക്രോശിച്ച് റാണി മുഖര്‍ജി

കുറേക്കൂടി അടുത്തുവരൂ.. മകളുടെ ചിത്രമെടുക്കാനെത്തിയ പാപ്പരാസികളോട് ആക്രോശിച്ച് റാണി മുഖര്‍ജി

Posted By: Dhyuthi
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളുടെ മക്കളുടെ പിറകില്‍ നിന്ന് പാപ്പരാസികള്‍ മാറുന്നേയില്ല. ബോളിവുഡ് താരം റാണി മുഖര്‍ജിയുടെ മകള്‍ ആദിറയുടെ ഫോട്ടോ പകര്‍ത്താനുള്ള ഓട്ടത്തിനിടെയാണ് റാണി മുഖര്‍ജിയ്ക്ക് നിയന്ത്രണം നഷ്ടമായത്. ക്യാമറയ്ക്ക് മുമ്പിലോ മാധ്യമങ്ങള്‍ക്ക് മുമ്പിലോ കുഞ്ഞുമായി പ്രത്യക്ഷപ്പെടാത്ത റാണി മുംബൈ വിമാനത്താവളത്തില്‍ വെച്ച് പാപ്പരാസികളോട് പൊട്ടിത്തെറിയ്ക്കുകയായിരുന്നു.

Read also: വിദ്യാബാലന്‍ മലയാളം പഠിക്കുന്നു, അതും മാധവിക്കുട്ടിയ്ക്ക് വേണ്ടി

ആദിറയുടേതെന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് റാണി മുഖര്‍ജി രംഗത്തെത്തിയതിന് പിന്നാലെയാണ് മകളുടെ ചിത്രത്തിനായി പാപ്പരാസികള്‍ വീണ്ടും റാണിയ്ക്ക് പിറകേ കറങ്ങുന്നത്.

ഫോട്ടോയും പുറത്തുവിട്ടില്ല

പൊതുവിടങ്ങളില്‍ മകള്‍ക്കൊപ്പം പ്രത്യക്ഷപ്പെടാത്ത റാണി മുഖര്‍ജി- ആദിത്യ ചോപ്ര ദമ്പതികള്‍ തങ്ങളുടെ താമസ സ്ഥലവും രഹസ്യമായി സൂക്ഷിച്ചിട്ടുണ്ട്. മകളുടെ ഒരു ഫോട്ടോ പോലും ഇരുവരും ഇതുവരെയും ഷെയര്‍ ചെയ്തിട്ടില്ല.

പാരീസില്‍ നിന്ന്

ആദിത്യ ചോപ്രയ്‌ക്കൊപ്പം ബീഫിക്രെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പാരീസിലേക്ക് പോയ റാണി മുഖര്‍ജി കഴിഞ്ഞ മാസം മുംബൈയില്‍ തിരിച്ചെത്തിയിരുന്നു.

ബിഫിക്രെ ഡിസംബറില്‍

ഏഴ് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചുവരുന്ന ആദിത്യ ചോപ്രയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പാരീസില്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ എട്ടിനാണ് രണ്‍വീര്‍
സിംഗും വാണി കപൂറും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ റിലീസ്.

ആദിറയുടെ വരവ്

ആദിറയുടെ വരവ് അറിയിക്കാന്‍ പിങ്ക് നിറത്തിലുള്ള കുഞ്ഞു തൊട്ടില്‍ ആദിത്യ ചോപ്ര ബിടൗണിലെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കിയത് വാര്‍ത്തയായിരുന്നു.

പാപ്പരാസികള്‍ക്കെതിരെ

അനുവാദമില്ലാതെ ഫോട്ടോ എടുത്തതിന് ജയാ ബച്ചനും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രോശിച്ച് രംഗത്തെത്തിയിരുന്നു. ഭയ്യാജി സൂപ്പര്‍ ഹിറ്റ് എന്ന ചിത്രത്തിന്റെ സൈറ്റിലെത്തിയ അമേഷ പട്ടേല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.

English summary
Bollwood star Rani Mukherjee shouted paparazzis on snaping Adira's picture. The incident after came back from Paris after a vacation.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam