For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജ് കപൂറിന്റെ ഔട്ട് ഹൗസിലാണ് തന്റെ കുടുംബം താമസിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അനില്‍ കപൂര്‍

  |

  ഇന്ന് ബോളിവുഡില്‍ ഏറ്റവും പ്രശസ്തിയില്‍ നില്‍ക്കുന്ന താരകുടുംബമാണ് അനില്‍ കപൂറിന്റേത്. മകള്‍ സോനം കപൂര്‍ മുതല്‍ സഹോദരന്‍ ബോണി കപൂറും അവരുടെ മക്കളുമൊക്കെ സമ്പന്നതയുടെ ഉന്നതിയിലാണ്. എന്നാല്‍ ഒന്നുമല്ലാത്തൊരു കാലം ഞങ്ങള്‍ക്കും ഉണ്ടായിരുന്നതായി ഒരു അഭിമുഖത്തില്‍ അനില്‍ വെളിപ്പെടുത്തി.

  തന്റെ കുടുംബത്തിന്റെ വളര്‍ച്ച സാധാരണക്കാരെ പോലെയായിരുന്നു. അതുകൊണ്ട് കൗമാരത്തില്‍ തന്നെ ജോലി ചെയ്യാന്‍ തുടങ്ങി. പിതാവ് അസുഖ ബാധിതനായതോടെ അദ്ദേഹത്തിന് വിശ്രമം നല്‍കാനാണ് താന്‍ സിനിമയുടെ പിന്നണിയിലുള്ള ജോലിയ്ക്ക് പോയി തുടങ്ങിയതെന്നാണ് ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലൂടെ അനില്‍ പറഞ്ഞത്.

  അനില്‍ കപൂറിന്റെ പിതാവ് സുരീന്ദര്‍ കപൂര്‍ ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് ആയിരുന്നു. 'പിതാവിന്റെ ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് അറിഞ്ഞു. അക്കാലത്ത് ഹൃദയത്തിന് പ്രശ്‌നമുണ്ടാവുക എന്ന് പറഞ്ഞാല്‍ വളരെ വലിയ കാര്യമായിരുന്നു. അതെന്റെ ജീവിതത്തിലും ഒരു വഴിത്തിരിവായി. ഞാനന്ന് വളരെ ചെറുപ്പമാണ്. പതിനേഴോ പതിനെട്ടോ വയസ് കാണും. എനിക്ക് ജോലിയ്ക്ക് പോവണമെന്ന് പറഞ്ഞ് പോയി തുടങ്ങി'.

  ഞാൻ എന്താ പാവയാണോ, ഇനി എനിക്ക് ഡോക്ടറുമായി ഒരു ബന്ധവുമില്ലെന്ന് തുറന്ന് പറഞ്ഞ് ദിൽഷ

  'സിനിമാ ലൊക്കേഷനില്‍ താരങ്ങളെ വിളിച്ച് ഉണര്‍ത്തുക, അവരെ എയര്‍പോര്‍ട്ടില്‍ പോയി കൂട്ടി കൊണ്ട് വന്ന് ലൊക്കേഷനില്‍ ഇറക്കണം, ചായയ്ക്കുള്ള ഇടവേളകളില്‍ അവര്‍ക്ക് സ്‌നാക്ക്‌സ് കൊടുക്കുക, അവരുടെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുക' തുടങ്ങി ഒത്തിരി ജോലികള്‍ താന്‍ ചെയ്തിട്ടുണ്ടെന്നാണ് അനില്‍ കപൂര്‍ പറയുന്നത്.

  നടി രാധികയാണ് പ്രതാപിന്റെ ആദ്യ ഭാര്യ; ബന്ധം പിരിഞ്ഞതില്‍ രാധികയെ കുറ്റം പറയില്ല, കാരണമുണ്ട്! നടന്‍ പറഞ്ഞത്

  പിന്നീട് തന്റെ ജോലിയ്ക്ക് മാറ്റം വന്നു. 'സിനിമയുടെ ഷൂട്ടിങ്ങിന് ആവശ്യമായ സാധാനങ്ങള്‍ വാങ്ങാന്‍ പോയി, ലൊക്കേഷനുകള്‍ കണ്ടെത്തുകയും അത് ഷൂട്ടിങ്ങിനായി ഏറ്റെടുക്കുകയുമൊക്കെ ചെയ്യാന്‍ തുടങ്ങി. അങ്ങനെ തന്റെ ജോലിയ്ക്കും പ്രൊമോഷന്‍ ലഭിച്ചതായി' അനില്‍ കപൂര്‍ വെളിപ്പെടുത്തുന്നു.

  'കുറച്ച് നാളുകള്‍ക്കുള്ളില്‍ കാസ്റ്റിങ് ഡയറക്ടറായിട്ടുള്ള പ്രൊമോഷന്‍ ലഭിച്ചു. 'ഹം പഞ്ച്' എന്ന സിനിമയുടെ കാസ്റ്റിങ് ഡയറക്ടര്‍ ഞാനാണ്. അങ്ങനെയാണ് ആദ്യമായി ടൈറ്റിലുകളില്‍ എന്റെ പേര് പ്രത്യക്ഷപ്പെട്ടത്. അതിന് ശേഷം അഭിനയം പഠിക്കാന്‍ പോയി. ചെറിയ റോളുകളാണ് താന്‍ തുടക്കത്തില്‍ ചെയ്തിരുന്നതെന്നാണ്' അനില്‍ പറയുന്നത്.

  ഞാന്‍ വേറെ പ്രണയിക്കുമോന്ന പേടി ഭാര്യയ്ക്ക് വന്നു; ബിഗ് ബോസിലേക്ക് പോവാന്‍ തീരുമാനിച്ചതിനെ പറ്റി ദീപന്‍ മുരളി

  Recommended Video

  Dilsha On Dr. Robin: റോബിൻ കല്യാണത്തിന് നിർബന്ധിച്ചു, എനിക്ക് സമയം വേണം | *BiggBoss

  സാമ്പത്തിക പ്രശ്‌നങ്ങള്‍ വന്നതിനെ തുടര്‍ന്ന് നടന്‍ പൃഥ്വിരാജ് കപൂറിന്റെ ഗാരേജില്‍ തന്റെ കുടുംബത്തിന് താമസിക്കേണ്ടി വന്നതിനെ പറ്റിയും അനില്‍ സൂചിപ്പിച്ചു. 'സത്യമായി പറഞ്ഞാല്‍ ഞാന്‍ ജനിച്ചത് അവിടെയല്ല. എന്റെ മാതാപിതാക്കള്‍ അവിടെ താമസിച്ചിരുന്നു. അതൊരു ഔട്ട് ഹൗസ് പോലെയാണ്.

  ചെമ്പൂര്‍ എന്ന പറഞ്ഞ സ്ഥലത്ത് നിന്നും ഞങ്ങള്‍ തിലക് നഗറിലേക്ക് മാറി. അവിടെ ഒരു മുറിയുള്ള കോളനിയിലാണ് താമസിച്ചത്. ഏകദേശം എട്ട് പേരോളം ആ മുറിയില്‍ ഒരുമിച്ച് താമസിച്ചതായും' അനില്‍ കപൂര്‍ വെളിപ്പെടുത്തുന്നു.

  English summary
  Bollywood Actor Anil Kapoor Says His Parents Lived In Prithviraj Kapoor’s Outhouse
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X