»   » ധോണിയുടെ അച്ഛനാകാന്‍ അനുപം ഖേര്‍ എത്തി

ധോണിയുടെ അച്ഛനാകാന്‍ അനുപം ഖേര്‍ എത്തി

Posted By:
Subscribe to Filmibeat Malayalam

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥ പറയുന്ന 'എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറി' എന്ന സിനിമയില്‍ ധോണിയുടെ പിതാവായ പാന്‍ സിങായി അഭിനയിക്കാന്‍ അനുപം ഖേര്‍ ജാര്‍ഖണ്ഡിലെത്തി. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്താണ് ധോണിയായി വേഷമിടുന്നത്.

ധോണി കളിച്ചുവളര്‍ന്ന ജാര്‍ഖണ്ഡില്‍ വെച്ചുതന്നെയാണ് സിനിമയുടെ ഷൂട്ടിങ്. ധോണി കുട്ടിക്കാലത്ത് താമസിച്ചിരുന്ന വീടിന്റെ ചിത്രം അനുപം ഖേര്‍ തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുപം ഖേര്‍ ട്വിറ്ററിലൂടെ നന്ദി പറയുകയും ചെയ്തു.

anupam-kher

ജാര്‍ഖണ്ഡിലെ പ്രകൃതി സുന്ദരമായ സ്ഥലങ്ങളും ഗ്രാമീണ മേഖലകളുമെല്ലാം സിനിമയുടെ ഭാഗമാകുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ അഭിനയിക്കാന്‍ കഴിയുന്നത് വലിയൊരു അനുഭവമാണെന്ന് അറുപതുകാരനായ അനുപം ഖേര്‍ പറഞ്ഞു. ധോണി സിനിമയുടെ ഷൂട്ടിങ്ങിനായ വലിയൊരു സംഘം ജാര്‍ഖണ്ഡില്‍ ഇതിനകം തന്നെ എത്തിക്കഴിഞ്ഞു.

രാജ്യത്ത് ഏറ്റവും ആരാധകരുള്ള കായികതാരങ്ങളിലൊരാളായ ധോണിയുടെ സിനിമ അഭ്രപാളിയിലെത്തിക്കുന്നത്ത് നീരജ് പാണ്ഡെയാണ്. നീരജ് പാണ്ഡെയുടെ എ വെനസ്‌ഡേ എന്ന സിനിമ ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. ധോണിയുടെ കളിജീവിതവും വ്യക്തി ജീവിതവുമെല്ലാം പകര്‍ത്തുന്ന സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.

English summary
Bollywood actor Anupam Kher shoots for Dhoni biopic in Jharkhand

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam