For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നീ എത്ര സുന്ദരിയാണ്'; കാമുകി സബ ആസാദിനൊപ്പം പാരീസില്‍ അടിച്ചുപൊളിച്ച് ഹൃത്വിക് റോഷന്‍

  |

  ബോളിവുഡിലെ മുന്‍നിര നായകന്‍മാരില്‍ പ്രമുഖനാണ് ഹൃത്വിക് റോഷന്‍. തന്റെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും നൃത്തച്ചുവടുകളിലൂടെയും ആരാധകലക്ഷങ്ങളെയാണ് ഹൃത്വിക് സ്വന്തമാക്കിയത്. ബോളിവുഡിന്റെ ഗ്രീക്ക് ദേവന്‍ എന്നാണ് ആരാധകര്‍ പലപ്പോഴും ഹൃത്വിക്കിനെ വിശേഷിപ്പിക്കാറുള്ളത്. ഏഷ്യയിലെ ഏറ്റവും സെക്‌സിയായ പുരുഷന്‍ എന്ന പട്ടം വരെ ഹൃത്വിക്കിനെ തേടിയെത്തിയിട്ടുണ്ട്.

  പിതാവ് രാകേഷ് റോഷന്‍ സംവിധാനം ചെയ്ത കഹോ നാ പ്യാര്‍ ഹേയിലൂടെയാണ് ഹൃത്വിക് റോഷന്‍ സിനിമയിലേക്കെത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ ഹൃത്വിക് റോഷന്‍ താരപദവിയിലേക്ക് ഉയരുകയായിരുന്നു. ഏറെക്കാലമായി പ്രണയിച്ച സൂസെയ്ന്‍ ഖാനെ താരം അധികം വൈകാതെ വിവാഹം കഴിയ്ക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍മക്കളാണ് ഹൃത്വിക്കിനുള്ളത്.

  എന്നാല്‍ 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് ഇരുവരും വേര്‍പിരിഞ്ഞു. എങ്കിലും ഇപ്പോഴും ഇവര്‍ അടുത്ത സുഹൃത്തുക്കളാണ്. മക്കളുടെ വെക്കേഷന്‍ സമയത്തും പിറന്നാള്‍ ദിനങ്ങളിലും ഇരുവരും ഒരുമിച്ചെത്താന്‍ ശ്രദ്ധിക്കാറുണ്ട്.

  സൂസെയ്ന്‍ ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷം ഹൃത്വിക് റോഷന്‍ നടിയും ഗായികയുമായ സബ ആസാദുമായി അടുത്തത് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. ഇരുവരും ഡേറ്റിങ്ങിലായിട്ട് അല്‍പകാലമായി. പൊതുവേദികളിലും ഇരുവരും ഒരുമിച്ച് എത്താറുണ്ട്.

  അടുത്തിടെ കരണ്‍ ജോഹറിന്റെ അമ്പതാം പിറന്നാളിന് നടന്ന ആഘോഷ പാര്‍ട്ടിയില്‍ ഇരുവരും കൈകോര്‍ത്ത് പിടിച്ച് യുവമിഥുനങ്ങളെപ്പോലെയാണ് എത്തിയത്. പാര്‍ട്ടിയില്‍ തന്റെ സുഹൃത്തുക്കള്‍ക്ക് സബയെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു.

  Also Read: ആദ്യ രാത്രിയൊന്നും നടന്നില്ല! കാരണം തുറന്ന് പറഞ്ഞ് ആലിയ ഭട്ട്; ചിരിയടക്കാനാകാതെ രണ്‍വീര്‍

  മാത്രമല്ല ഹൃത്വിക്കിന്റെ മുന്‍ ഭാര്യ സൂസെയ്ന്‍ ഖാനും സബയെ ഇഷ്ടമാണ്. സബയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ പലപ്പോഴും സൂസെയ്ന്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുണ്ട്. ഹൃത്വിക്കിന്റെ കുടുംബാംഗങ്ങളുമായി വളരെ അടുപ്പത്തിലാണ് സബ. കുടുംബത്തിലെ വിശേഷ അവസരങ്ങളില്‍ സബയും പങ്കെടുക്കാറുണ്ട്.

  Also Read: ആദ്യരാത്രി ക്ഷീണിച്ചില്ല! വാനില്‍ വച്ചും ബന്ധപ്പെട്ടു; ഓരോ തരം സെക്‌സിനും ഓരോ പ്ലേലിസ്റ്റുണ്ടെന്നും രണ്‍വീര്‍

  ഇപ്പോഴിതാ സബയ്‌ക്കൊപ്പം പാരീസില്‍ വെക്കേഷന്‍ ആഘോഷിക്കുകയാണ് ഹൃത്വിക് റോഷന്‍. സബയ്‌ക്കൊപ്പമുള്ള ചിത്രങ്ങളൊന്നും ഇതുവരെ താരം പുറത്തുവിട്ടിട്ടില്ലെങ്കിലും ഹൃത്വിക് ക്യാമറയില്‍ പകര്‍ത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

  റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിയ്ക്കുന്നതിന്റെ ഇടവേളയില്‍ ഹൃത്വിക് എടുത്ത തന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് സബ. എന്റെ സെല്‍ഫിയുമല്ല, എന്റെ കോഫിയുമല്ല എന്ന ക്യാപ്ഷനോടെ ഹൃത്വിക്കിനെ മെന്‍ഷന്‍ ചെയ്താണ് സബ ഈ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  Also Read: 'ആലിയയുമായി പ്രണയത്തിലായപ്പോള്‍ ആദ്യം പറഞ്ഞത് കുട്ടികളെക്കുറിച്ച്, അവള്‍ക്കും അതാണ് ഇഷ്ടം'; രണ്‍ബീര്‍ കപൂര്‍

  Recommended Video

  Dilsha Rapid-Fire Round: ഡോക്ടറിന്റെ ദേഷ്യം ഇഷ്ടമാണോ? കലിപ്പന്റെ കാന്താരിയായി ദിൽഷ | *Interview

  Also Read: 'ആലിയയുമായി പ്രണയത്തിലായപ്പോള്‍ ആദ്യം പറഞ്ഞത് കുട്ടികളെക്കുറിച്ച്, അവള്‍ക്കും അതാണ് ഇഷ്ടം'; രണ്‍ബീര്‍ കപൂര്‍

  സബയുടെ സുഹൃത്തുക്കളും ആരാധകരുമുള്‍പ്പെടെ നിരവധി പേര്‍ ചിത്രത്തെ പ്രശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ഹൃത്വിക്കും സബയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാരീസില്‍ തന്നെയുണ്ട്.

  ഇരുവരും ഒന്നിച്ചുള്ള ഡിന്നര്‍ ഡേറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഹൃത്വിക്-സബ ബന്ധം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിയ്ക്കുന്നത്. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

  Read more about: hrithik roshan paris
  English summary
  Bollywood Actor Hrithik Roshan and his girlfriend Saba Azad celebrate their vacation in Paris
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X