»   » ശ്രീദേവിയുടെ മരണം നടുക്കിയതിന് പിന്നാലെ, തനിക്ക് അപൂര്‍വ്വ രോഗമാണെന്ന് ഇര്‍ഫാന്‍ ഖാന്‍

ശ്രീദേവിയുടെ മരണം നടുക്കിയതിന് പിന്നാലെ, തനിക്ക് അപൂര്‍വ്വ രോഗമാണെന്ന് ഇര്‍ഫാന്‍ ഖാന്‍

Written By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രമുഖ താരമായ ഇര്‍ഫാന്‍ ഖാന്‍ മലയാളികള്‍ക്കും സുപരിചിതനാണ്. നടി പാര്‍വ്വതിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ആദ്യ ബോളിവുഡ് സിനിമകളില്‍ ഇര്‍ഫാന്‍ ഖാന്‍ അഭിനയിച്ചിരുന്നു. ജൂണില്‍ ദുല്‍ഖറിന്റെ സിനിമ റിലീസിനെത്താന്‍ പോവുകയാണ്. അതിനിടെ ഒരു ദു:ഖ വാര്‍ത്ത ആരാധകരെ തേടിയെത്തിയിരിക്കുകയാണ്.

ഇര്‍ഫാന്‍ ഖാന് ഒരു അപൂര്‍വ്വ രോഗം ബാധിച്ചിരിക്കുകയാണ്. താന്‍ കടന്ന് പോവുന്ന അവസ്ഥയെ കുറിച്ചുള്ള കാര്യം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. പത്ത് ദിവസത്തിനുള്ളില്‍ രോഗ നിര്‍ണയം നടത്തുമെന്നും അതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നുമാണ് താരം പറയുന്നത്.

ഇര്‍ഫാന്‍ ഖാന്‍ പറയുന്നത്..

ചില ദിവസങ്ങളില്‍ നമ്മള്‍ ഉറങ്ങി എഴുന്നേല്‍ക്കുന്നത് ഒരു ഞെട്ടലോടെയാണ്. ജീവിതം ചിലപ്പോഴൊക്കെ അങ്ങനെയാണ്. കഴിഞ്ഞ പതിനഞ്ച് ദിവസം എന്റെ ജീവിതം കടന്ന് പോയത് ഒരു നിഗൂഡതകളൊളിപ്പിച്ച കഥ പോലെയായിരുന്നു.

ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..

വേറിട്ട കഥകള്‍ തേടി നടന്നപ്പോള്‍ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല അതൊരു വേറിട്ട രോഗത്തിലേക്കും എന്നെ കൊണ്ടെത്തിക്കുമെന്ന്. ഒരിക്കലും ഞാന്‍ തളരില്ല, അതിനോട് പോരാടുക തന്നെ ചെയ്യും. അതിന് എനിക്കൊപ്പം എന്റെ കുടുംബവും സുഹൃത്തുക്കളുമുണ്ടെന്നും ഇര്‍ഫാന്‍ പറയുന്നു.

നല്ലത് വരാന്‍ ആശംസിക്കു..

ഇത്തരമൊരു വിഷമസ്ഥിതിയില്‍ നിന്നും പുറത്ത് കടക്കാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് ഞങ്ങളെല്ലാവരും. ഇതുപോലൊരു പരീക്ഷണം നടക്കുന്ന സമയത്ത് ഊഹപോഹങ്ങള്‍ പ്രചരിപ്പിക്കരുത്. പത്ത് ദിവസത്തിനുള്ളില്‍ രോഗം എന്താണെന്നുള്ള സ്ഥിതികരണം വരും. അതിനു ശേഷം അത് നിങ്ങളോട് ഞാന്‍ തന്നെ പറയുമെന്നും... നല്ലത് വരാന്‍ ആശംസിക്കു എന്നുമായിരുന്നു ഇര്‍ഫാന്‍ പറഞ്ഞിരുന്നത്.

ഞെട്ടിച്ചു..

ഇതുവരെ ഇര്‍ഫാന്‍ ഖാന് അസുഖമുള്ളത് പോല ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലായിരുന്നു. അതിനാല്‍ താരം പുറത്ത് വിട്ട കുറിപ്പ് ആരാധകരെയും സിനിമാ പ്രവര്‍ത്തകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

ദുല്‍ഖറിന്റെ സിനിമ

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി ബോളിവുഡില്‍ അഭിനയിക്കുന്ന സിനിമയാണ് കര്‍വാന്‍. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇര്‍ഫാന്‍ ഖാനാണ്. സിനിമ ഈ വരുന്ന ജൂണ്‍ 1 ന് തിയറ്ററുകളിലേക്ക് എത്തും.

പാര്‍വ്വതിയുടെ നായകന്‍

ദേശീയ പുരസ്‌കാര ജേതാവായ ഇര്‍ഫാന്‍ ഖാന്‍ നടി പാര്‍വ്വതി ആദ്യമായി ബോളിവുഡില്‍ അഭിനയിച്ച സിനിമയിലും നായകനായിരുന്നു. ഇതോടെ മലയാളികള്‍ക്കും പ്രിയങ്കരനാണ് താരം.

ഹാപ്പി ഹാപ്പി സോംഗ്

ഇര്‍ഫാന്‍ ഖാന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമയാണ് ബ്ലാക്‌മെയില്‍. സിനിമയില്‍ നിന്നും പുറത്ത് വന്ന ഹാപ്പി ഹാപ്പി എന്ന് തുടങ്ങുന്ന പാട്ട് ഹാറ്റിയിരിക്കുന്നു. വ്യത്യസ്തമായൊരു വിഷയമാണ് പാട്ടിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്.

ഭാര്യയുടെ കിടപ്പുമുറിയില്‍ മറ്റൊരാളെ കണ്ടാല്‍ സന്തോഷിക്കാന്‍ പറ്റുമോ? പറ്റുമെന്ന് ഇര്‍ഫാന്‍ ഖാന്‍!

ഇതെന്താ പിക്‌സ് ആര്‍ട്ടില്‍ എഡിറ്റ് ചെയ്ത ചെഗുവേരയോ? സൂര്യയുടെ എന്‍ജികെ പോസ്റ്റര്‍ കൊലമാസ്!

English summary
Bollywood actor Irrfan Khan suffering from 'rare disease'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam