Don't Miss!
- News
ബിബിസി ഡോക്യുമെന്ററിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് പരിഹാസ്യവും, ഭീരുത്വവും; എംവി ഗോവിന്ദൻ
- Sports
IND vs NZ: രണ്ടാമങ്കത്തില്‍ പൃഥ്വി വേണം, ഇല്ലെങ്കില്‍ ഇന്ത്യ പൊട്ടും! അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഈ നടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു; പിറന്നാളിന് ജോണ്‍ എബ്രാഹിമിന്റെ പ്രണയകഥ വീണ്ടും വൈറല്‍
ബോളിവുഡിന്റെ പ്രിയനടന് ജോണ്‍ എബ്രഹാമിന് ഇന്ന് നാല്പ്പത്തിയൊന്പത് വയസ് പൂര്‍ത്തിയായിരിക്കുകയാണ്. വൈകാതെ അമ്പത് വയസിലേക്ക് താരമെത്തുകയാണെന്ന കാര്യം ആരാധകര്‍ക്ക് പോലും വിശ്വസിക്കാന്‍ പോലും സാധിക്കില്ല. ഫിറ്റ്നെസ് നിലനിര്‍ത്തി, ഇപ്പോഴും സന്തോഷത്തോടെ ജീവിച്ച് വരികയാണ് താരം. അടുത്തിടെ കേരളത്തിലും താരം വന്നിരുന്നു. പിറന്നോളിനോട് അനുബന്ധിച്ച് ജോണിന്റെ ജീവിതത്തെ കുറിച്ചുള്ള രസകരമായ കഥകളാണ് പുറത്ത് വരുന്നത്.
ബിപാഷ ബസുവിനൊപ്പമുള്ള ജിസം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടന് പിന്നീടിങ്ങോട്ട് നടനില്‍ നിന്നും നിര്‍മാതാവിലേക്ക് വരെ എത്തിയിരുന്നു. ഇപ്പോഴിതാ അറ്റാക്ക് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് താരം. ഇപ്പോഴിതാ ജോണ്‍ എബ്രാഹിമിന്റെ പ്രണയകഥയാണ് ശ്രദ്ധേയമാവുന്നത്.

2014 ലാണ് പ്രിയ രുഞ്ജലുമായി ജോണ്‍ വിവാഹിതനാവുന്നത്. അന്ന് മുതലിങ്ങോട്ട് സന്തോഷത്തോടെ ഴിയുകയാണ് താരം. അതിന് മുന്‍പ് നടി ബിപാഷ ബസുവുമായി ഡേറ്റിങ്ങ് നടത്തിയിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ജിസം എന്ന ആദ്യ ചിത്രത്തില്‍ നായികയായി വന്നതോടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാവുന്നത്. പിന്നീട് രണ്ട് പേര്‍ക്കും തിരിഞ്ഞ് നോക്കേണ്ടതായി വന്നിരുന്നില്ല. എന്നാല്‍ ബിപാഷയും ജോണും തമ്മില്‍ വേര്‍പിരിഞ്ഞു. ഇരുവരും തമ്മില്‍ ഏകദേശം പത്ത് വര്‍ഷത്തോളം ബന്ധമുണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് കരണ്‍ സിംഗ് ഗ്രോവറുമായി പ്രണയത്തിലായ ബിപാഷ അദ്ദേഹത്തെ വിവാഹം കഴിച്ചു.
വിവാഹം കഴിഞ്ഞ ഉടനെ ഭര്‍ത്താവ് നല്കിയ സര്‍പ്രൈസ്; വഴക്ക് ഉണ്ടാക്കാതെ ഇറങ്ങാന്‍ സാധിച്ചുവെന്ന് ആലീസ്

ഇതിനിടയിലാണ് ബംഗാളി നടിയായ റിയ സെന്നും ജോണ്‍ എബ്രഹാമും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിച്ചത്. ഇക്കാര്യം പലര്‍ക്കും അതൊന്നും അറിയില്ലെന്നതാണ് കൗതുകകരം. ബിപാഷയെ കാണുന്നതിന് മുന്‍പ് തൊണ്ണൂറുകളുടെ അവസാനത്തില്‍ ആയിരുന്നു രണ്ടാളും പ്രണയിച്ചത്. മോഡലിങ്ങിലാണ് റിയ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതുകൊണ്ട് സിനിമയിലേക്ക് കാര്യമായി എത്തിയിരുന്നില്ല. മോഡലിങ്ങില്‍ വെച്ചാണ് ജോണും റിയയും അടുപ്പത്തിലാവുന്നത്.

രണ്ടാളും വിവാഹം കഴിച്ച് താമസിക്കാന്‍ ആഗ്രഹിച്ചെങ്കിലും അതും നടക്കാതെ പോവുകയായിരുന്നു. ബോളിവുഡിലെ മുന്‍നിര നായികയാക്കാം എന്ന് ജോണ്‍ പറഞ്ഞതോട് കൂടി റിയ അത് നിരസിക്കുകയായിരുന്നു. ഒടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. ആദ്യ സിനിമയ്ക്ക് ശേഷം ജോണ്‍ ബോളിവുഡിലെ മുന്‍നിര നായകനായി. എന്നാല്‍ റിയ ബംഗാളി സിനിമയിലേക്ക് മാത്രം ചുരുങ്ങി പോവുകയായിരുന്നു. ഏറെ കാലം നീണ്ട പ്രണയത്തിനൊടുവില്‍ 2017 ല്‍ റിയ കാമുകന് ശിവം തിവാരിയെ വിവാഹം കഴിച്ചു. അടുത്ത കുടുംബം മാത്രം പങ്കെടുത്തൊരു ചടങ്ങായിരുന്നിത്.
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ
-
ദിവസവും മദ്യവും സിഗരറ്റും മട്ടണും വേണമായിരുന്നു; സ്നേഹം കൊണ്ട് അവൾ ദുശ്ശീലങ്ങളെല്ലാം മാറ്റിയെന്ന് രജനീകാന്ത്!